'ഗ്ലോബലി നമ്പര്‍ 1'; ആഗോള ബോക്സ് ഓഫീസില്‍ 'മാസ്റ്ററി'ന് അപൂര്‍വ്വ റെക്കോര്‍ഡ്

തമിഴ്നാട്ടിലെ വന്‍ കളക്ഷനും മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെയും വിദേശ മാര്‍ക്കറ്റുകളിലെയും മികച്ച പ്രകടനവുമാണ് മാസ്റ്ററിന്‍റെ നേട്ടത്തിന് കാരണം

master is globally number 1 this weekend

ആഗോള ബോക്സ് ഓഫീസിലെ വാരാന്ത്യ കളക്ഷനില്‍ ഒരു ഇന്ത്യന്‍ ചിത്രം ഒന്നാമതെത്തുക! അത്യപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വിജയ് ചിത്രം 'മാസ്റ്റര്‍'. തമിഴ്നാട്ടിലെ വന്‍ കളക്ഷനും മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെയും വിദേശ മാര്‍ക്കറ്റുകളിലെയും മികച്ച പ്രകടനവുമാണ് മാസ്റ്ററിന്‍റെ നേട്ടത്തിന് കാരണം. ഹോളിവുഡില്‍ നിന്നോ ബോളിവുഡില്‍ നിന്നോ പുതിയ ചിത്രങ്ങള്‍ മത്സരത്തിനില്ലാത്തതും ഒന്നാംസ്ഥാനത്തിന് കാരണമാണ്. ചൈനീസ് ചിത്രം 'ലിറ്റില്‍ റെഡ് ഫളവര്‍' ആണ് രണ്ടാം സ്ഥാനത്ത്.

എന്നാല്‍ മാസ്റ്ററിന്‍റെ പകുതിയോളമേ വരൂ ഈ ചിത്രത്തിന്‍റെ വാരാന്ത്യ കളക്ഷന്‍. മാസ്റ്റര്‍ 155 കോടി നേടിയപ്പോള്‍ ലിറ്റില്‍ റെഡ് ഫ്ളവര്‍ നേടിയത് 82.50 കോടിയാണ്. മൂന്നാംസ്ഥാനത്തും ഒരു ചൈനീസ് ചിത്രമാണ്. 'ഷോക്ക് വേവ് 2' എന്ന ചിത്രം നേടിയിരിക്കുന്നത് 59 കോടി രൂപയാണ്. തമിഴ്നാട്ടില്‍ നിന്നുമാത്രം 80 കോടിക്ക് മുകളില്‍ ഗ്രോസ് നേടിക്കഴിഞ്ഞ ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് സ്വന്തമാക്കിയത് 34 കോടിയാണ്. ആന്ധ്രയിലും തെലങ്കാനയിലും ഇതിനകം ലാഭത്തിലായിക്കഴിഞ്ഞ ചിത്രം കേരളത്തില്‍ നിന്ന് ഇതിനകം 8.70 കോടിയും നേടിയിട്ടുണ്ട്.

8.50 കോടിക്ക് ആന്ധ്ര, തെലങ്കാന വിതരണാവകാശം വിറ്റുപോയ ചിത്രം അവിടെനിന്ന് നേടിയിരിക്കുന്ന ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 11.25 കോടിയാണ്. കര്‍ണാടകയില്‍ 5 കോടിക്കാണ് വിറ്റുപോയതെങ്കില്‍ ഇതിനകം 5.50 കോടി ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ നേടിയിട്ടുണ്ട്. കേരളത്തില്‍ 4.50 കോടിക്കും തമിഴ്നാട്ടില്‍ 62.50 കോടിക്കുമാണ് ചിത്രത്തിന്‍റെ വിതരണാവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടില്‍ 45 കോടിയും കേരളത്തില്‍ 4 കോടിയുമാണ് ഇതുവരെയുള്ള ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍. 
 

Latest Videos
Follow Us:
Download App:
  • android
  • ios