ഒടിടി റിലീസ് വൈകിപ്പിക്കണമെന്ന് ആവശ്യം, തിയറ്ററില്‍ കാണണം, വമ്പൻമാരെ ഞെട്ടിച്ച് തമിഴ് ചിത്രം, നേടിയ തുക

ഹൈപ്പില്ലാതെ എത്തിയ ആ ചിത്രം കളക്ഷനില്‍ വമ്പൻമാരെ ഞെട്ടിച്ച് കുതിക്കുമ്പോള്‍ മൂന്നാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്.

Demonte Colony 3 Indias collection reports out hrk

തമിഴകത്ത് 2024 അത്ര നല്ല വര്‍ഷമല്ല എന്നാണ് വിലയിരുത്തല്‍. വൻ പ്രതീക്ഷകളുമായി എത്തിയ പല ചിത്രങ്ങളും പരാജയപ്പെട്ടു. അടുത്തിടെ രായനാണ് തമിഴകത്ത് ഒരു ചിത്രം വമ്പൻ ഹിറ്റായത്. എന്നാല്‍ ഡിമോണ്ടെ കോളനി 2 കളക്ഷനില്‍ വമ്പൻമാരെയും അത്ഭുതപ്പെടുത്തുന്ന കാഴ്‍ചയാണ് കാണാനാകുന്നത്.

തമിഴകത്തിന്റെ ഡിമോണ്ടെ കോളനി 2 സിനിമ ഹൈപ്പില്ലാതെ പ്രദര്‍ശനത്തിന് എത്തിയ ഒന്നായിരുന്നു. അരുള്‍നിധി നായകനായി എത്തിയ ചിത്രം കളക്ഷനില്‍ കുതിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രവുമാണ്. ആര്‍ അജയ ജ്ഞാനമുത്തുവിന്റെ സംവിധാനത്തിലുള്ള ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം 21 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ട്. പ്രദര്‍ശനത്തിനെത്തിയത് ഹൊറര്‍ ത്രില്ലര്‍ ചിത്രമായിട്ടാണ്. സാം സി എസ് ആണ് സംഗീതം നിര്‍വഹിച്ചത് .

ഡിമോണ്ടെ കോളനിയുടെ മൂന്നാം ഭാഗം സിനിമയും പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഭാഷാതിര്‍ത്തികള്‍ മറികടന്ന് ഒരു വിജയ ചിത്രമാകാൻ ഡിമോണ്ടെ കോളനിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിക്കവാറും 2026ലായിരിക്കും മൂന്നാം ഭാഗം റിലീസ് ചെയ്യുക. എന്തായാലും ഡിമോണ്ടെ കോളനിക്ക് മൂന്നാം ഭാഗം പ്രഖ്യാപിച്ചതിനാല്‍ ആരാധകര്‍ ആവേശത്തിലുമാണെന്നുമാണ് റിപ്പോര്‍ട്ട്.

തിയറ്ററില്‍ കാണേണ്ട ഒരു സിനിമയാണ് ഇത് എന്നാണ് അഭിപ്രായം. ഒടിടിയില്‍ സെപ്‍തംബറില്‍ എത്തിയേക്കും എന്ന വാര്‍ത്ത നിരാശപ്പെടുത്തുന്നതാണ് ഇനിയും മുന്നേറാൻ കഴിയുമെന്നുമാണ് ചിത്രത്തിന്റെ ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഹരീഷ് കണ്ണനാണ്.  പ്രിയ ഭവാനി ശങ്കര്‍ നായികയായ ചിത്രത്തില്‍ അര്‍ച്ചന രവിചന്ദ്രൻ, അരുണ്‍ പാണ്ഡ്യൻ സെന്തില്‍ കുമാരി, രമേഷ് തിലക്, മീനാക്ഷി ഗോവിന്ദരാജൻ, രവി വെങ്കട്ടരാമൻ, സനന്ത് എന്നിവരും കഥാപാത്രങ്ങളായിരിക്കുന്നു.

Read More: 'തങ്കലാനില്‍ അങ്ങനെ ചെയ്‍തത് എന്തുകൊണ്ട്?', സംവിധായകന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios