Asianet News MalayalamAsianet News Malayalam

വിക്രത്തിന്റെ തങ്കലാൻ ശരിക്കും നേടിയത് എത്ര?, കേരളത്തിലെ ആകെ കണക്കും പുറത്ത്

വിക്രത്തിന്റെ തങ്കലാൻ ആകെ നേടിയത്.

Chiyaan Vikram Thangalaan global collection report out hrk
Author
First Published Aug 26, 2024, 8:30 PM IST | Last Updated Aug 26, 2024, 8:30 PM IST

വിക്രം നായകനായി വേഷമിട്ട് വന്ന ചിത്രമാണ് തങ്കലാൻ. വിക്രമിന്റെ വിസ്‍മയിപ്പിക്കുന്ന വേഷപ്പകര്‍ച്ചയാണ് ചിത്രത്തിന്റെ ആകര്‍ഷണം. തങ്കലാൻ ആഗോളതലത്തില്‍ ആകെ 68.60 കോടി രൂപ നേടിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. തമിഴ്‍നാട്ടില്‍ നിന്ന് മാത്രം 36 കോടിയോളം രൂപയും നേടിയിരിക്കുന്നു.

കര്‍ണാടകത്തില്‍ നിന്ന് തങ്കലാൻ 3.60 കോടി രൂപ നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് നേടിയത് മൂന്ന് കോടി രൂപയും ആണ്. തങ്കാലൻ വിക്രമിന്റെ മികച്ച ഒരു കഥാപാത്രം ആണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിക്രമിനൊപ്പം  നിറഞ്ഞുനില്‍ക്കുന്ന ഒരു പ്രകടനമാണ് ചിത്രത്തില്‍ പാര്‍വതി തിരുവോത്തിന്റേതും. മലയാളിയായ മാളവിക മോഹനന്റെയും മികച്ച കഥാപാത്രമാണ് തങ്കലാനിലേത് എന്ന് അഭിപ്രായപ്പെടുന്നു പ്രേക്ഷകര്‍.

എന്തായാലും വിക്രമിന്റെ തങ്കലാൻ ഒരു വിഭാഗം പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സാണ്. ഛായാഗ്രാഹണം എ കിഷോര്‍ നിര്‍വഹിച്ചിരുന്നു. എസ് എസ് മൂർത്തിയാണ് കല. തിരക്കഥയും എഴുതിയത് പാ രഞ്‍ജിത്താണ്. പശുപതി, ഹരികൃഷ്‍ണൻ, കൃഷ് ഹാസൻ തുടങ്ങിയവര്‍ക്ക് പുറമേ സമ്പത്ത് റാമും തങ്കലാൻ സിനിമയില്‍ ഉണ്ട്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

തങ്കലാന്റെ യഥാര്‍ഥ ദൈര്‍ഘ്യത്തെ കുറിച്ച് സംവിധായകൻ വെളിപ്പെടുത്തിയതും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 3.10 മണിക്കൂറായിരുന്നു ദൈര്‍ഘ്യമുണ്ടായിരുന്നത്. എന്നാല്‍ കോമേഴ്‍സ്യല്‍ പ്രേക്ഷകര്‍ക്കായി ഞങ്ങള്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം കുറച്ചു. മൂന്നു മുതല്‍ ഒരു മിനിറ്റ് വരെയാക്കി ഞങ്ങള്‍ തങ്കലാനില്‍ നിര്‍ണായകമായ ആരന്റെ കഥ കുറച്ചുവെന്ന് പാ രഞ്‍ജിത്ത് വെളിപ്പെടുത്തുന്നു. ലൈവ് റെക്കോര്‍ഡിംഗില്‍ ഒരു പ്രശ്‍നവുമുണ്ടായിരുന്നില്ല. എന്നാല്‍ മിക്സിംഗില്‍ പ്രശ്‍നമുണ്ടായിരുന്നു. എന്നാല്‍ അത് റിലീസ് പ്രതികരണത്തിന് ശേഷം പരിഹരിച്ചുവെന്നുമാണ് പാ രഞ്‍ജിത്ത് വ്യക്തമാക്കിയിരിക്കുന്നത്.

Read More: ഹൃത്വിക്കിന്റെ ഫൈറ്ററും ആ 'സ്‍ത്രീ'യുടെ കളക്ഷനില്‍ വീണു, മുന്നില്‍ ആ ബ്രഹ്മാണ്ഡ ചിത്രം മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios