ബോളിവുഡിന് നഷ്ടങ്ങളുടെ മാര്‍ച്ച്; ആകെ നേടിയ കളക്ഷന്‍

വമ്പന്‍ റിലീസുകളെല്ലാം ഒഴിഞ്ഞുനിന്ന മാര്‍ച്ചില്‍ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ശ്രദ്ധ നേടിയത്. ടൈഗര്‍ ഷ്രോഫ് നായകനായ ബാഗി 3, ഇര്‍ഫാന്‍ ഖാന്‍ നായകനായ അംഗ്രേസി മീഡിയവും. 
bollywood registers lowest box office collection in march
കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് ലോകമാകെയുള്ള വിനോദ വ്യവസായം വലിയ തകര്‍ച്ചയെയാണ് ഉറ്റുനോക്കുന്നത്. ഹോളിവുഡ് എന്നോ ഇന്ത്യന്‍ സിനിമയെന്നോ ഭേദമില്ലാതെ ചലച്ചിത്ര വ്യവസായം കനത്ത പ്രതിസന്ധിയെ നേരിടുകയാണ്.  21 ദിവസം നീണ്ട ആദ്യഘട്ട ലോക്ക് ഡൗണ്‍ നിലവില്‍ വന്ന മാര്‍ച്ച് 25ന് മുന്‍പുതന്നെ രാജ്യത്തെ ഭൂരിഭാഗം സിനിമാ തീയേറ്ററുകളും അടച്ചിരുന്നു. സിനിമാ ചിത്രീകരണങ്ങളും നിര്‍ത്തിവച്ചിരുന്നു. ഇന്ത്യയിലെ എല്ലാ ഭാഷാസിനിമകള്‍ക്കും നഷ്ടങ്ങളുടേതാണ് ഇക്കഴിഞ്ഞ മാര്‍ച്ച് മാസക്കാലം. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായമായ ബോളിവുഡിന്‍റെ മാര്‍ച്ച് മാസത്തെ നഷ്ടക്കണക്കുകള്‍ പുറത്തുവരുന്നു. തീയേറ്റര്‍ കളക്ഷന്‍ വച്ച് നോക്കുമ്പോള്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ കളക്ഷനാണ് ബോളിവുഡ് ചിത്രങ്ങള്‍ മാര്‍ച്ച് മാസത്തില്‍ നേടിയതെന്ന് എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ് സൈറ്റായ കൊയ്മൊയ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വമ്പന്‍ റിലീസുകളെല്ലാം ഒഴിഞ്ഞുനിന്ന മാര്‍ച്ചില്‍ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ശ്രദ്ധ നേടിയത്. ടൈഗര്‍ ഷ്രോഫ് നായകനായ ബാഗി 3, ഇര്‍ഫാന്‍ ഖാന്‍ നായകനായ അംഗ്രേസി മീഡിയവും. എന്നാല്‍ രണ്ട് ചിത്രങ്ങളും ചേര്‍ന്ന് ബോക്സ് ഓഫീസില്‍ നിന്ന് ആകെ നേടിയത് 108 കോടി രൂപ മാത്രവും! കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ ബോളിവുഡിന്‍റെ ആകെ തീയേറ്റര്‍ കളക്ഷന്‍ 370 കോടി രൂപ ആയിരുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തെ ബോളിവുഡിന്‍റെ മാര്‍ച്ച് മാസത്തെ കളക്ഷന്‍ (മുകളില്‍ നിന്ന് താഴേക്ക്)

1. 2019- 370 കോടി

2. 2018- 361 കോടി

3. 2017- 216 കോടി

4. 2014- 159 കോടി

5. 2016- 152 കോടി

6. 2013- 149 കോടി

7. 2012- 140 കോടി

8. 2020- 108 കോടി

9. 2015- 55 കോടി

10. 2011- കണക്കുകള്‍ ലഭ്യമല്ല (പ്രധാന റിലീസുകള്‍ ഉണ്ടായിരുന്നില്ല)

(കണക്കുകള്‍ക്ക് കടപ്പാട്- കൊയ്മൊയ്)
Latest Videos
Follow Us:
Download App:
  • android
  • ios