'ഹൗ ഓള്‍ഡ് ആര്‍ യു' ചിത്രത്തില്‍ നിന്ന് പിന്മാറാന് ദിലീപ് ആവശ്യപ്പെട്ടു: കുഞ്ചാക്കോ ബോബന്‍
കൊച്ചി; പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെയുള്ള മൊഴികള്‍ പുറത്ത് വരുന്നു. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ നിന്ന് പിന്മാറാന് ദിലീപ് ആവശ്യപ്പെട്ടതായാണ് നടന്‍ കുഞ്ചാക്കോ ബോബന്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
മഞ്ജുവാര്യരുടെ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന സിനിമായാണ് 'ഹൗ ഓള്‍ഡ് ആര്‍ യു'. ആ സിനിമയില്‍ താന്‍ അഭിനയിക്കരുതെന്ന് ധ്വനി വരുന്ന രീതിയില്‍ ദിലീപ് തന്നോട് സംസാരിച്ചിരുന്നതായും കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കി.
ഒരു ദിവസം ഫോണ്‍ ചെയ്ത് സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചിരുന്നു. സിനിമയില്‍ നിന്നും താന്‍ പിന്‍മാറണമെന്ന് തോന്നിപ്പിക്കും വിധമാണ് സംസാരിച്ചത്. എന്നാല്‍ ദിലീപ് നേരിട്ട് പറഞ്ഞില്ല. താന്‍ സ്വയം പിന്മാറുമെന്ന് കരുതി. കസിന്‍സ് എന്ന സിനിമയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടിയെ മാറ്റാന്‍ ദിലീപ് ശ്രമിച്ചിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കി.