സത്യദേവും ഡാലി ധനഞ്ജയയും പ്രധാന താരങ്ങള്‍; 'സീബ്ര' മോഷന്‍ പോസ്റ്റര്‍ എത്തി

ഈശ്വർ കാർത്തിക് സംവിധാനം

zebra movie motion poster is out satya dev daali dhananjaya

പ്രശസ്ത താരം സത്യ ദേവും കന്നഡ താരം ഡാലി ധനഞ്ജയയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രം സീബ്രയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. പത്മജ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഓൾഡ് ടൌൺ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ എസ് എൻ റെഡ്ഡി, എസ് പത്മജ, ബാല സുന്ദരം, ദിനേശ് സുന്ദരം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ 31 ന്, ദീപാവലി റിലീസ് ആയി എത്തും. ഈശ്വർ കാർത്തിക് സംവിധാനം ചെയ്ത ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയും റിലീസ് തീയതി പുറത്തുവിട്ടുംകൊണ്ടാണ് മോഷൻ പോസ്റ്റർ എത്തിയത്.

സത്യരാജ്, സത്യ അക്കാല, ജെന്നിഫർ പിക്കിനാറ്റോ, സുനിൽ, പ്രിയ ഭവാനി ശങ്കർ, ഡാലി ധനഞ്ജയ, സത്യ ദേവ് എന്നിവരുടെ കഥാപാത്രങ്ങളെ പരിച്ചയപ്പെടുത്തിക്കൊണ്ടാണ് മോഷൻ പോസ്റ്റർ ആരംഭിക്കുന്നത്. ഭാവ തീവ്രമായി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന മോഷൻ പോസ്റ്ററിൻ്റെ ഹൈലൈറ്റ് ഒരു ചെസ്സ് ഗെയിമിൻ്റെ ചിത്രീകരണമാണ്. ചിത്രത്തിൻ്റെ കഥാ തന്തുവിൻ്റെയും അതിൻ്റെ ആഖ്യാനത്തിൻ്റെ തന്ത്രപരമായ അവതരണത്തിൻ്റെയും പ്രതീകമായാണ് ചെസ്സ് ഗെയിം കാണിച്ചിരിക്കുന്നത്. ചിത്രത്തിലെ വമ്പൻ ആക്ഷൻ രംഗങ്ങളുടെ സൂചനയും മോഷൻ പോസ്റ്ററിലുണ്ട്. ഒക്ടോബർ 31 ന് എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും സീബ്ര തിയറ്ററുകളിൽ എത്തും.

രചന ഈശ്വർ കാർത്തിക്, അഡീഷണല്‍ സ്ക്രീന്‍പ്ലേ യുവ, സഹനിർമ്മാതാവ് എസ് ശ്രീലക്ഷ്മി റെഡ്ഡി, ചായാഗ്രഹണം സത്യ പൊൻമാർ, സംഗീതം രവി ബസ്രൂർ, എഡിറ്റർ അനിൽ ക്രിഷ്, സംഭാഷണങ്ങൾ മീരാഖ്, സ്റ്റണ്ട്സ് സുബു, കോസ്റ്റ്യൂം ഡിസൈനർ അശ്വിനി മുൽപുരി, ഗംഗാധർ ബൊമ്മരാജു, പിആർഒ ശബരി.

ALSO READ : പ്രഭുദേവ നായകന്‍, മലയാളി സംവിധായകന്‍റെ തമിഴ് ചിത്രം; 'പേട്ട റാപ്പ്' ട്രെയ്‍ലര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios