150 കോടി നഷ്ടമോ, രജനിയുടെ പതിറ്റാണ്ടിലെ ഫ്ലോപ്പ്: വേട്ടയ്യന് സംഭവിച്ചത് ചെറിയ വീഴ്ചയല്ല !

വലിയ പ്രതീക്ഷകളോടെ റിലീസ് ചെയ്ത രജനികാന്ത് ചിത്രം വേട്ടയ്യന്‍ ബോക്സ് ഓഫീസില്‍ പരാജയമായി. 300 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം നേടിയ കണക്ക് പുറത്ത്.

Vettaiyan Is Rajinikanths Biggest Flop In Last 10 Years, Facing A Deficit Of Over 150 Crores

ചെന്നൈ: ജയിലറിന്‍റെ വന്‍ വിജയത്തിന് ശേഷം തീയറ്ററില്‍ എത്തിയ രജനികാന്ത് ചിത്രമാണ് വേട്ടയ്യന്‍. അതിനിടയില്‍ രജനി ഒരു എക്സ്റ്റന്‍റഡ് ക്യാമിയോ റോളില്‍ എത്തിയ ലാല്‍ സലാം വന്നിരുന്നു. എന്നാല്‍ അത് ബോക്സോഫീസില്‍ വന്‍ പരാജയമായിരുന്നു. അതിനാല്‍ വേട്ടയ്യന്‍ വിജയം നേടുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍  പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. 

കളക്ഷന്‍ അത്യവശ്യം വന്നിട്ടും ചിത്രത്തിന്‍റെ പ്രകടനം ദയനീയമാക്കിയ ഏറ്റവും വലിയ പ്രശ്നം സിനിമയുടെ ബജറ്റാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വേട്ടയ്യന്‍ ഫൈനല്‍ കളക്ഷന്‍ ബജറ്റിനെക്കാള്‍ 150 കോടിയിലധികം കമ്മിയിലാണ് എന്നാണ് കോയ്മോയ് റിപ്പോര്‍ട്ട് പറയുന്നത്. 

ഒക്ടോബർ 10-ന് റിലീസ് ചെയ്ത കോളിവുഡ് ആക്ഷൻ ഡ്രാമയ്ക്ക് ആദ്യ ദിനം നിരൂപകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പക്ഷേ പ്രേക്ഷകർക്കിടയിൽ മോശമല്ലാത്ത അഭിപ്രായം ലഭിച്ചെങ്കിലും അത് ബോക്സോഫീസില്‍ വലിയ വിജയം നേടാന്‍ സാധിച്ചില്ല. അതേ സമയം രജനിയുടെ പതിവ് മാസ് ആക്ഷന്‍ ചിത്രവുമല്ല, അതേ സമയം ക്ലാസും അല്ല എന്ന അവസ്ഥയാണ് ചിത്രത്തെ ബാധിച്ചത് എന്ന് വിലയിരുത്തലുണ്ട്. 

കണക്കുകളിലേക്ക് വന്നാല്‍ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 24 ദിവസത്തിനുള്ളിൽ വേട്ടയ്യൻ 148.15 കോടി നേടി. ദീപാവലിക്ക് തൊട്ട് മുന്‍പുള്ള ദിവസമാണ് വേട്ടയ്യന്‍ തീയറ്റര്‍ റണ്‍ പൂര്‍ണ്ണമായും നിന്നത് എന്നാണ് വിവരം. 

300 കോടി ബജറ്റിലാണ് വേട്ടയാൻ ഒരുങ്ങിയത് ഇതില്‍ വലിയൊരു തുക രജനികാന്തിന്‍റെ ശമ്പളമായിരുന്നു. ഇത് വെറും 148.15 കോടിയാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നേടിയത് എന്നാണ് കണക്കുകള്‍. ഇതോടെ കമ്മി 151.85 കോടിക്ക് തുല്യമാണ്. എന്നാല്‍ വിദേശ നമ്പറുകളും ചേര്‍ത്ത് ചില ട്രാക്കര്‍മാര്‍ 200 കോടിക്ക് മുകളില്‍ പറയുന്നുണ്ട്. എങ്കിലും ബജറ്റിന് അടുത്ത് ചിത്രം എത്തുന്നില്ലെന്നാണ് വിവരം. കഴിഞ്ഞ 10 വർഷത്തിനിടയിലെ രജനികാന്തിന്‍റെ ഇന്ത്യന്‍ ബോക്സോഫീസിലെ ഏറ്റവും വലിയ ഫ്ലോപ്പായി ചിത്രം മാറിയിരിക്കുകയാണ് എന്ന് ഇതിലൂടെ പറയാം.

വേട്ടയ്യനെ കൂടാതെ ആറ് സിനിമകളാണ് ഫ്ലോപ്പ് ലിസ്റ്റിലുള്ളത്. ബജറ്റും ഇന്ത്യന്‍ ബോക്സോഫീസില്‍ മുടക്ക് മുതല്‍ തിരിച്ചുപിടിച്ചോ എന്ന കണക്കാണ് ഇവിടെ പറയുന്നത്.  125 കോടി ബജറ്റിൽ 30 കോടി നേടിയ കൊച്ചടൈയാൻ 95 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 100 കോടി ബജറ്റിലാണ് ലിംഗ നിർമ്മിച്ചതെങ്കിലും നേടിയത് 75 കോടി, 25 കോടിയുടെ നഷ്ടം. 

ദർബാർ 200 കോടി ബജറ്റിൽ 150 കോടിയുടെ ബിസിനസ് നടത്തി. അങ്ങനെ 50 കോടിയുടെ നഷ്ടം ഉണ്ടാക്കി. അണ്ണാത്തെ 160 കോടി ബജറ്റിലാണ് അന്നത്തെ നിർമ്മിച്ചതെങ്കിലും ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 107 കോടിയാണ് നേടിയത്. അങ്ങനെ 53 കോടിയുടെ നഷ്ടം നേരിട്ടു.

'നേടിയ കളക്ഷന്‍ പോരാ, രജനിയുടെ ശമ്പളം പണിയായി'; തിരിച്ചടികള്‍ക്കൊടുവില്‍ വേട്ടയ്യന്‍ ഒടിടിയിലേക്ക് !

റീൽസുകൾ ഭരിച്ച 'മനസിലായോ'; രജനിക്കൊപ്പം ആടിത്തകർത്ത മഞ്ജു വാര്യർ, വേട്ടയ്യൻ വീഡിയോ ​ഗാനം

asianet news live

Latest Videos
Follow Us:
Download App:
  • android
  • ios