'ഉള്ളൊഴുക്ക്' ഒസ്കർ ലൈബ്രറിയിൽ
ജൂൺ 21ന് റിലീസ് ചെയ്ത ചിത്രമാണ് ഉള്ളൊഴുക്ക്.
ഉർവശി, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്രകഥാപാത്രമായി എത്തിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തിന് പുതിയ നേട്ടം. സിനിമയുടെ തിരക്കഥ അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസിന്റെ ലൈബ്രറിയിൽ(ഒസ്കർ) ഇടംപിടിച്ചിരിക്കുകയാണ് ഇപ്പോൾ. സംവിധായകൻ ക്രിസ്റ്റോ ടോമിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ജൂൺ 21ന് റിലീസ് ചെയ്ത ചിത്രമാണ് ഉള്ളൊഴുക്ക്. റിലീസ് ദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം ലോസ് ആഞ്ചലസിൽ വച്ച് നടന്ന ഐഎഫ്എഫ്എൽഎയിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ടൊവിനോ തോമസ്, ബേസിൽ ജോസഫ്, മഞ്ജു വാര്യർ, നിഖില വിമൽ തുടങ്ങി പല പ്രമുഖ നടീനടന്മാരും ഉന്നതവിദ്യാഭ്യസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവുമടക്കം സമൂഹത്തിലെ പല പ്രമുഖരും ഉള്ളൊഴുക്കിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീത നൽകിയത്. ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ്, വീണാ നായർ തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തിയിരുന്നു. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിച്ചത് റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്.
ഉള്ളൊഴുക്കിന്റെ അസോസിയേറ്റ് പ്രൊഡ്യൂസര്‍: പാഷാന്‍ ജല്‍, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: വർഷ വരദരാജൻ, വിഎഫ്എക്സ്: ഐഡെന്റ് വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്സ് മീഡിയ വര്‍ക്ക്സ് കൊച്ചി, വിഷ്വല്‍ പ്രൊമോഷന്‍സ്: അപ്പു എന്‍ ഭട്ടതിരി, പിആര്‍ഒ: ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
വീണ്ടും നസ്‌ലെൻ -ഗിരീഷ് എ ഡി ചിത്രം; 'ഐ ആം കാതലൻ' പ്രമോ ടീസർ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം