Asianet News MalayalamAsianet News Malayalam

ടി എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തില്‍ 'ഡിഎൻഎ', ചിത്രം ലോഞ്ച് ചെയ്‍തത് മമ്മൂട്ടി

ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങുന്നു.

T S Suresh Babu film DNA to begin on 26th January
Author
First Published Jan 15, 2023, 4:45 PM IST | Last Updated Jan 15, 2023, 4:45 PM IST

ടി എസ് സുരേഷ് ബാബു ഒരു ഇടവേളയ്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡിഎൻഎ'. യുവ നടൻ അഷ്‍കർ സൗദാൻ ചിത്രത്തില്‍ നായകനായി എത്തുന്നു. മമ്മൂട്ടിയാണ് ടി എസ് സുരേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചത്. ജനുവരി ഇരുപത്തിയാറിന് ചിത്രീകരണം ആരംഭിക്കും.

പ്രതികാരം ഒരു കലയാണെങ്കില്‍ നിങ്ങളുടെ കൊലപാതകി ഒരു കലാകാരനാണ് എന്നര്‍ഥത്തിലുള്ള ടാഗ്‍ലൈനുമായാണ് ചിത്രം എത്തുന്നത്. ഈ ടാഗ് ലൈൻ തന്നെ ഈ ചിത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു, പൂർണ്ണമായും ഫൊറൻസിക് ബയോളജിക്കൽ ത്രില്ലർ ഴോണറിൽപ്പെടുന്നതാണ് ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന 'ഡിഎൻഎ' എന്ന ചിത്രം. അഷ്‍കർ സൗദാനൊപ്പം അജു വർഗീസ്, ജോണി ആന്റണി, ഇന്ദ്രൻസ്, നമിതാ പ്രമോദ്, ഹണി റോസ്, ഗൗരി നന്ദ. സെന്തിൽ രാജ്, പന്മരാജ് രതീഷ്, സുധീർ ('ഡ്രാക്കുള' ഫെയിം) ഇടവേള ബാബു, അമീർ നിയാസ്, പൊൻ വണ്ണൽ, ലഷ്മി മേനോൻ, അംബിക.എന്നിവർ ക്കൊപ്പം ബാബു ആന്റണിയും 'ഡിഎൻഎ' എന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു  

കെ വി അബ്‍ദുൾ നാസറാണ് ചിത്രം നിര്‍മിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. എ കെ സന്തോഷാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. എഡിറ്റിംഗ്  ഡോൺ മാക്സ് ആണ്.

കലാസംവിധാനം  ശ്യാം കാർത്തികേയൻ ആണ്. ചിത്രത്തിന്റെ മേക്കപ്പ് പട്ടണം റഷീദാണ്. രവിചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കൊച്ചിയിലും ചെന്നൈയിലുമായിട്ടും ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്റെ കോസ്റ്റ്യും ഡിസൈൻ നാഗരാജ്, ആക്ഷൻ സെൽവ പഴനി രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ അനിൽ മേടയിൽ. പ്രൊഡക്ഷൻ കൺട്രോളർ അനീഷ് ജി പെരുമ്പിലാവ്, പിആര്‍ഒ വാഴൂർ ജോസ് എന്നിവരാണ്.

Read More: വീണ്ടും ബോക്സ് ഓഫീസില്‍ വിജയ് ചിത്രത്തിന്റെ തേരോട്ടം, 'വാരിസ്' 100 കോടി ക്ലബില്‍

Latest Videos
Follow Us:
Download App:
  • android
  • ios