Asianet News MalayalamAsianet News Malayalam

ഇത്തവണയും 'കണ്‍വിന്‍സ്' ചെയ്യുമോ? ഇതാണ് സുരേഷ് കൃഷ്‍ണയുടെ അടുത്ത കഥാപാത്രം

ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍

suresh krishna character poster from rifle club to be directed by aashiq abu dileesh pothan anurag kashyap
Author
First Published Sep 30, 2024, 6:47 PM IST | Last Updated Sep 30, 2024, 8:33 PM IST

പഴയ സിനിമകളില്‍ നിന്ന് ചില അപ്രതീക്ഷിത ട്രെന്‍ഡുകള്‍ സോഷ്യല്‍ മീഡിയയില്‍ സംഭവിക്കാറുണ്ട്. റിയാസ് ഖാന്‍റെ ദുബൈ ജോസ് എന്ന കഥാപാത്രത്തിന് ശേഷം അത്തരത്തില്‍ ട്രെന്‍ഡ് ആയത് ഒരു കഥാപാത്രമല്ല, മറിച്ച് ഒരു താരത്തിന്‍റെ നിരവധി കഥാപാത്രങ്ങളാണ്. സുരേഷ് കൃഷ്ണ അവതരിപ്പിച്ച പല കഥാപാത്രങ്ങളുടെ സമാനതയാണ് ട്രോളന്മാര്‍ കണ്ടെത്തിയത്. നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങള്‍ ഇല്ലാത്തത് പറഞ്ഞ് വിശ്വസിപ്പിക്കാന്‍ മിടുക്കരാണെന്നായിരുന്നു കണ്ടെത്തല്‍. അങ്ങനെ കണ്‍വിന്‍സിംഗ് സ്റ്റാര്‍ എന്ന പേരും സുരേഷ് കൃഷ്ണയ്ക്ക് വീണു. ഇപ്പോഴിതാ ഈ ട്രെന്‍ഡിനിടെ സുരേഷ് കൃഷ്ണയുടേതായി വരാനിരിക്കുന്ന ഒരു കഥാപാത്രത്തിന്‍റെ ക്യാരക്റ്റര്‍ പോസ്റ്ററും പുറത്തെത്തിയിരിക്കുകയാണ്. 

ആഷിക് അബു സംവിധാനം ചെയ്യുന്ന റൈഫിള്‍ ക്ലബ്ബ് എന്ന ചിത്രത്തിലേതാണ് ഈ ക്യാരക്റ്റര്‍ പോസ്റ്റര്‍. ചിത്രത്തിന്‍റെ ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ ഒരു തോക്കും കൈയിലേന്തി നില്‍ക്കുന്ന സുരേഷ് കൃഷ്ണയെ പോസ്റ്ററില്‍ കാണാം. ഡോ. ലാസര്‍ എന്നാണ് റൈഫിള്‍ ക്ലബ്ബില്‍ സുരേഷ് കൃഷ്ണയുടെ പേര്. 

അതേസമയം ദിലീഷ് പോത്തൻ, ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിൻസി അലോഷ്യസ് എന്നിവരാണ് റൈഫിള്‍ ക്ലബ്ബിലെ പ്രധാന കഥാപാത്രങ്ങള്‍. സംവിധാനത്തിനൊപ്പം ഛായാഗ്രഹണവും ആഷിക് അബുവാണ് നിര്‍വ്വഹിക്കുന്നത്.   ബേബി ജീൻ, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിനീത് കുമാർ, നിയാസ് മുസലിയാർ, കിരൺ പീതാംബരൻ, റാഫി, പ്രശാന്ത് മുരളി,  രാമു, പൊന്നമ്മ ബാബു, ബിപിൻ പെരുമ്പള്ളി, വൈശാഖ്, സജീവൻ, ഇന്ത്യൻ, മിലൻ, ചിലമ്പൻ, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, എൻ പി നിസ എന്നിവര്‍ക്കൊപ്പം റാപ്പര്‍ ഹനുമാന്‍കൈന്‍ഡും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

 

ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. സൂപ്പർ ഹിറ്റായ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിലൂടെ ഏറേ  ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് 'റൈഫിൾ ക്ലബ്ബി'ന്റെ പ്രൊഡക്ഷൻ ഡിസൈനർ. സംഗീതം റെക്സ് വിജയൻ, പ്രൊഡക്ഷൻ കൺട്രോളർ -കിഷോർ പുറക്കാട്ടിരി, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മഷർ ഹംസ, എഡിറ്റർ വി സാജൻ, സംഘട്ടനം സുപ്രീം സുന്ദർ, സ്റ്റിൽസ് റോഷൻ, അർജുൻ കല്ലിങ്കൽ. പിആർഒ ആതിര ദില്‍ജിത്ത്.

ALSO READ : മുജീബ് മജീദിന്‍റെ സംഗീതം; 'കിഷ്‍കിന്ധാ കാണ്ഡ'ത്തിലെ ഗാനമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios