സിനിമ വൻ പരാജയമായി, 11 കോടി ശിവകാര്‍ത്തികേയന് നല്‍കിയില്ല, പ്രതിഫലം തടഞ്ഞുവച്ചു?

നടൻ ശിവകാര്‍ത്തികേയന്റെ പ്രതിഫലം തടഞ്ഞുവെച്ചിരുന്നുവെന്നും സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുകയാണ്.

Studio Green blocked 11 crore of actor Sivakarthikeyans remuneration hrk

രജനികാന്തിന്റെയും വിജയ്‍യുമുള്‍പ്പെടെയുള്ള മുൻനിര തമിഴ് താരങ്ങളുടെ നിരയിലാണ് നിലവില്‍ ശിവകാര്‍ത്തികേയന്റെ സ്ഥാനം. അമരന്റെ വൻ വിജയം ആണ് താരത്തെ മുന്നേറാൻ സഹായിച്ചത്. എന്നാല്‍ ഒരിക്കല്‍ പരാജയത്തിന്റെ കയ്‍പറിഞ്ഞ താരവുമാണ് ശിവകാര്‍ത്തികേയൻ. മിസ്റ്റര്‍ ലോക്കല്‍ സിനിമയുടെ പരാജയത്തെ തുടര്‍ന്നുള്ള സംഭവമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

സ്റ്റുഡിയോ ഗ്രീൻ നിര്‍മിച്ച തമിഴ് ചിത്രമായിരുന്നു മിസ്റ്റര്‍ ലോക്കല്‍. മിസ്റ്റര്‍ ലോക്കല്‍ വൻ പരാജയമായിരുന്നു. ശിവകാര്‍ത്തികേയന് മുഴുവൻ പ്രതിഫലവും നല്‍കാൻ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തയ്യാറായില്ല എന്നാണ് റിപ്പോര്‍ട്ട്. അന്ന് 11 കോടി രൂപയാണ് താരത്തിന് നല്‍കാതെ മാറ്റിവെച്ചത്.

ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 250 കോടിയലിധകം നേടിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രമുള്ള കളക്ഷന്റെ കണക്കുകളും ചിത്രത്തിന്റെ വിജയമാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ മാത്രം ചിത്രം 177 കോടി നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മേജര്‍ മുകുന്ദ് വരദരാജായിട്ട് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ രാജ്‍കുമാര്‍ പെരിയസ്വാമിയാണ് അമരൻ സംവിധാനം ചെയ്‍തത്.

മേജറിന്റെ ജീവിത കഥ ഒരു സിനിമയായി എത്തുമ്പോള്‍ അതിലുണ്ടാകുന്നതിന്റെ ആവേശത്തിലായിരുന്നു തമിഴ് താരം ശിവകാര്‍ത്തികേയൻ. സിനിമ സ്വീകരിക്കാൻ കാരണം യൂണിഫോമായിരുന്നുവെന്ന് പറഞ്ഞിരുന്ന ശിവകാര്‍ത്തികേയൻ മേജര്‍ മുകുന്ദ് വരദരാജിന് തന്റെ അച്ഛനുമായി സാമ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നുന്നു. കളറേ മാറുന്നുള്ളൂ, ഉത്തരവാദിത്തം ഒന്നാണ്. ഞാൻ ആ സിനിമ സ്വീകരിക്കുമ്പോള്‍ വരുന്ന വെല്ലുവിളികള്‍ ബോധ്യമുണ്ടായിരുന്നു. വേറിട്ട ഒരു വ്യക്തിയായി മാറാൻ തന്റെ ഊര്‍ജ്ജം എല്ലാം സംഭരിക്കേണ്ട ആവശ്യമുണ്ട്. യൂണിഫോം ധരിക്കാൻ താൻ സ്വയം തന്നെ പരിശീലിച്ചു. യഥാര്‍ഥ ഒരു വ്യക്തിയുടെ കഥ ആയതിനാല്‍ സിനിമ സുഹൃത്തുക്കളും അടുപ്പമുള്ളവരും കാണും. പക്ഷേ യൂണിഫോം താൻ ധരിച്ചപ്പോള്‍ ഒരു ഹീറോയായി അനുഭവപ്പെട്ടു. മുകുന്ദായി ഞാൻ ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ തന്നെ യഥാര്‍ഥ ആര്‍മിക്കാര്‍ അഭിനന്ദിച്ചു എന്നും പറഞ്ഞിരുന്നു നേരത്തെ ശിവകാര്‍ത്തികേയൻ.

Read More: മമ്മൂട്ടിക്ക് 100 ദിവസം, 30 ദിവസം മോഹൻലാലിന്, ഒരുങ്ങുന്നത് മലയാളത്തിന്റെ വമ്പൻ സിനിമ, പ്രത്യേകതകള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios