Asianet News MalayalamAsianet News Malayalam

നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയത് 50 ശതമാനം ഇളവ്! 'കല്‍ക്കി'യില്‍ പ്രഭാസ് വാങ്ങിയ പ്രതിഫലം

നാഗ് അശ്വിന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം

prabhas remuneration in kalki 2898 ad also starring amitabh bachchan kamal haasan and deepika padukone
Author
First Published Jun 30, 2024, 1:01 PM IST

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇന്ന് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സിനിമാ താരങ്ങളില്‍ ഒരാളാണ് പ്രഭാസ്. 2002 മുതല്‍ സിനിമയിലുള്ള പ്രഭാസിന്‍റെ കരിയര്‍ മാറ്റിമറിച്ചത് 2015 ല്‍ പുറത്തെത്തിയ ബാഹുബലിയാണ്. അതുവരെ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ മാത്രം അറിയപ്പെട്ടിരുന്ന പ്രഭാസിനെ എസ് എസ് രാജമൌലി ചിത്രം ഇന്ത്യ മുഴുവന്‍ പരിചിതനാക്കി. തുടര്‍ന്നിങ്ങോട്ട് ബിഗ് ബജറ്റ് ചിത്രങ്ങളുടെ മാത്രം ഭാഗമായ പ്രഭാസ് ആദിപുരുഷ് എന്ന ചിത്രത്തിന് വാങ്ങിയ പ്രതിഫലം 150 കോടി ആണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇതേ പ്രതിഫലമാണ് പ്രഭാസ് ഏറ്റവും പുതിയ ചിത്രം കല്‍ക്കി 2898 എഡിയിലേക്കും വാങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് വാസ്തവമല്ലെന്ന തരത്തിലാണ് ദേശീയ മാധ്യമങ്ങളിലടക്കം വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. 50 ശതമാനത്തോളം കുറവാണ് കല്‍ക്കിക്കുവേണ്ടി പ്രഭാസ് പ്രതിഫലത്തില്‍ വരുത്തിയതെന്ന് ഇന്ത്യ ടൈംസ്, മണി കണ്‍ട്രോള്‍ അടക്കമുള്ള മാധ്യമങ്ങള്‍‌ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദിപുരുഷില്‍ 150 കോടി വാങ്ങിയ പ്രഭാസ് കല്‍ക്കിയിലെ അഭിനയത്തിന് വാങ്ങിയത് 80 കോടി ആണെന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ പ്രതിഫലത്തില്‍ വരുത്തിയിരിക്കുന്ന ഈ ഇളവിന് കാരണം വ്യക്തമല്ല. വലിയ ബജറ്റിലെത്തിയ ആദിപുരുഷ് ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു. ബാഹുബലി ഫ്രാഞ്ചൈസിക്ക് ശേഷമുള്ള പ്രഭാസ് ചിത്രങ്ങളില്‍ ബോക്സ് ഓഫീസില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത് സലാര്‍ മാത്രമായിരുന്നു. ആദിപുരുഷിന് ശേഷമെത്തിയ സലാറില്‍ പ്രഭാസ് വാങ്ങിയത് 100 കോടി ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം ബോക്സ് ഓഫീസില്‍ വമ്പന്‍ കളക്ഷനാണ് ആദ്യ ദിനങ്ങളില്‍ കല്‍ക്കി നേടുന്നത്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് മാത്രം ചിത്രം നേടിയിരിക്കുന്നത് 298.5 കോടിയാണ്. 

ALSO READ : കാര്‍ത്തിക് സുബ്ബരാജിന്‍റെ സൂര്യ ചിത്രത്തില്‍ ജോയിന്‍ ചെയ്‍ത് ജോജു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios