ഇന്ത്യയില്‍ ഒന്നാമത് തെന്നിന്ത്യൻ നടി, താരങ്ങളില്‍ നാലാമത് മലയാളി, റാങ്കിംഗില്‍ മാറ്റം?
മലയാളി നടി ഇന്ത്യൻ നായികാ താരങ്ങളില്‍ നാലാമത്.
ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികാ താരങ്ങളില്‍ ഒന്നാമത് തെന്നിന്ത്യൻ നടി സാമന്ത. സെപ്‍തംബറില്‍ മുന്നിലുള്ള ഇന്ത്യൻ നായികാ താരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഓഗസ്റ്റിലും ഒന്നാം സ്ഥാനത്ത് സാമന്തയായിരുന്നു. ആലിയാ ഭട്ടാണ് ഇന്ത്യയിലെ നായികാ താരങ്ങളില്‍ രണ്ടാമത്.
നടി സാമന്ത സജീവമായിട്ട് അടുത്തിടെ സിനിമകള്‍ ചെയ്യുന്നില്ല. സാമൂഹ്യ മാധ്യമത്തില്‍ സജീവമായി ഇടപെടുന്ന താരമാണ് എന്നതാണ് നടി സാമന്തയ്‍ക്ക് ഗുണകരമാകുന്നത്. രാജ്യമൊട്ടാകെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാൻ ഇതിലൂടെ താരത്തിന് സാധിക്കുന്നു. സ്വന്തം നിലപാടുകള്‍ പറയാനും ഒരിക്കലും താരം മടിക്കാറില്ല എന്നതും സാമന്തയെ പ്രിയപ്പെട്ടവരാക്കുന്നു. വിമര്‍ശനങ്ങള്‍ ഉന്നയിക്കാനും ആര്‍ക്ക് എതിരെയായാലും താരം വിട്ടുവീഴ്‍ച ചെയ്യാറില്ല. അതിനൊപ്പം ലഭിക്കുന്ന കഥാപാത്രങ്ങളില്‍ ഓരോന്നിനും സ്വന്തം മുദ്ര ചാര്‍ത്താറുമുണ്ട്. നടി സാമന്ത തന്റെ രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയതും ചര്‍ച്ചയായിരുന്നു.
ആലിട ഭട്ടിന്റേതായി ബോളിവുഡ് ചിത്രമായി ഒടുവില്‍ ജിഗ്രയാണെത്തിയത്. വിജയം നേടാൻ ചിത്രത്തിന് ആയില്ലെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആലിയ ഭട്ടായിരുന്നു ഇന്ത്യൻ നായികാ താരങ്ങളില്‍ നേരത്തെ ഒന്നാമത് ഉണ്ടായിരുന്നതെന്നതും പ്രധാനമാണ്. എന്നാല്‍ സമീപകാലത്ത് തെന്നിന്ത്യയില്‍ നിന്നുള്ള താരങ്ങള്‍ വലിയ മുന്നേറ്റം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്.
ദീപിക പദുക്കോണ്‍ മൂന്നാമത് എത്തിയപ്പോള്‍ താരങ്ങളില്‍ നാലാമത് മലയാളി നടിയുമായ നയൻതാരയാണ്. തൊട്ടുപിന്നില്‍ ഇടംനേടിയിരിക്കുന്നത് തെന്നിന്ത്യയില്‍ നിന്നുള്ള താരം തൃഷയാണ്. സ്‍ത്രീ 2 സിനിമയുടെ വിജയത്തിളക്കത്തിലുള്ള ബോളിവുഡ് നടി ശ്രദ്ധ കപൂര്‍ ആറാമതുള്ളപ്പോള്‍ താരങ്ങളില്‍ ഏഴാമത് കാജല്‍ അഗര്‍വാള്‍ ആണ്. സായ് പല്ലവി താരങ്ങളില്‍ പിന്നീടും ഇന്ത്യൻ നായികമാരില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന രശ്‍മിക മന്ദാന ഒമ്പതാമതും ഉള്ളപ്പോള്‍ നടി കയ്‍റ അദ്വാനി പത്താം സ്ഥാനത്തും ആണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക