Asianet News MalayalamAsianet News Malayalam

മോഹൻലാലിന്റെ ദൃശ്യം 3, ആ വാര്‍ത്തയില്‍ പ്രതികരണം, പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ എന്ന് സംവിധായകൻ ജീത്തു ജോസഫ്

മോഹൻലാലിന്റെ ദൃശ്യം മൂന്നിനെ കുറിച്ച് വാര്‍ത്ത പ്രതികരിച്ചിരുന്നു.

Mohanlals Drishyam 3 film director Jeethu Joseph gives clarification hrk
Author
First Published Oct 7, 2024, 7:26 PM IST | Last Updated Oct 7, 2024, 7:26 PM IST

മലയാളത്തിലെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമാണ് ദൃശ്യം. ആദ്യമായി മലയാളത്തില്‍ 50 കളക്ഷൻ നേടിയത് ദൃശ്യമായിരുന്നു. കള്‍ട്ട് ക്ലാസിക് ചിത്രമായും ചിത്രം തുടര്‍ന്ന് വിലയിരുത്തപ്പെട്ടു. ദൃശ്യം 2വും സ്വീകാര്യത നേടിയിരുന്നു. ദൃശ്യം 2 ഒടിടി റിലീസായിരുന്നു. നിലവില്‍ ദൃശ്യം മൂന്നിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ചര്‍ച്ചയാകുന്നത്. എന്നാല്‍ ആ വാര്‍ത്തകളില്‍ സത്യമില്ലെന്ന് സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കുകയും ചെയ്‍തിരിക്കുകയാണ്.

മോഹൻലാലിന്റെ ദൃശ്യം 3 സിനിമയുടെ  തിരക്കഥ പൂര്‍ത്തിയായെന്നായിരുന്നു റിപ്പോര്‍ട്ട്. 2025ല്‍ ചിത്രീകരണം തുടങ്ങും എന്നും വാര്‍ത്തകള്‍ പരന്നു. ഒരു പോസ്റ്ററും ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റേതായി പ്രചരിച്ചു. എന്നാല്‍ അതൊക്കെ വെറും ഊഹോപോഹങ്ങളാണെന്ന് സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കുകയും ചെയ്‍തിരിക്കുകയാണ്.

ഒരു ക്രൈം തില്ലര്‍ ഫാമിലി ചിത്രമായിട്ടാണ് ദൃശ്യം പ്രേക്ഷകരുടെ ഇഷ്‍ടം നേടിയത്. മോഹൻലാലിന്റെ നായികയായി മീനയും വേഷമിട്ട ചിത്രത്തില്‍ അൻസിബ ഹസ്സൻ, എസ്‍തര്‍ അനില്‍, സിദ്ധിഖ്, ആശാ ശരത്, കലാഭവൻ ഷാജോണ്‍, നീരജ് മാധവ്, കുഞ്ചൻ, ഇര്‍ഷാദ് തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ ദൃശ്യത്തിലുണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് സുജിത് വാസുദേവാണ്. ദൃശ്യത്തിന്റെ നിര്‍മാണം ആന്റണി പെരുമ്പാവൂരായിരുന്നു.

മോഹൻലാല്‍ എമ്പുരാന്റെ തിരക്കിലാണ് നിലവില്‍. മലയാളത്തിന്റെ മോഹൻലാല്‍ നായകനാകുന്ന എമ്പുരാനെ കുറിച്ച് ദീപക് ദേവ് അടുത്തിടെ അഭിമുഖത്തില്‍ പറഞ്ഞതാണ് അടുത്തിടെ ചര്‍ച്ചയായിരുന്നു. പറയാൻ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എമ്പുരാനെ കുറിച്ച് ദീപക് ദേവ് പ്രതീക്ഷയോടെ സൂചിപ്പിച്ചിരിക്കുന്നത്. ചെയ്‍ത പല രംഗങ്ങളും നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്തതുണ്ട്. നമുക്ക് സ്‍പോട്ട് എഡിറ്റര്‍ അയച്ച ഫൂട്ടേജിലെ കളറൊക്കെ കണ്ട് ഞാൻ ഞെട്ടിപ്പോയി. ഇനിയും ഒരുപാട് എഡിറ്റര്‍ക്ക് ചെയ്യാനുണ്ട്. കളര്‍ ചേര്‍ക്കണം. പക്ഷേ അത് ഫൈനലാണ് എന്ന് തോന്നും. മ്യൂസിക് അതില്‍ താൻ ചെയ്‍താലും ആരായാലും വിശ്വസിക്കും. ചെലവേറിയ കുറേ കാര്യങ്ങള്‍ കണ്ടു. സിജിയില്‍ വേണ്ടത് ശരിക്കും ലൈവായി ചിത്രത്തില്‍ ചെയ്‍തിട്ടുണ്ട്. പണച്ചിലവേറിവയുമുണ്ട്. റിഹേഴ്‍സല്‍ നടത്തിയാണ് സംവിധായകൻ ചെയ്‍തിരിക്കുന്നത്. ആദ്യത്തെ പാട്ട് താൻ നല്‍കിയിട്ടുണ്ട്. പൃഥ്വിരാജ് അംഗീകരിച്ചിട്ടുണ്ടെന്നും പറയുന്നു സംഗീത സംവിധായകൻ ദീപക് ദേവ്.

Read More: കൈപൊള്ളി സൂര്യ, കാര്‍ത്തിക്ക് ദുരന്തമായി, കോടി കടന്നില്ല, പക്ഷേ ആ പുത്തൻ ചിത്രത്തിന് വൻ അഭിപ്രായവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios