Asianet News MalayalamAsianet News Malayalam

ഗഗനചാരി ടീം വീണ്ടും 'മണിയൻ ചിറ്റപ്പൻ' വരുന്നു: സുരേഷ് ഗോപി നായകന്‍

ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതേ സമയം ഗഗനചാരി മികച്ച അഭിപ്രായം നേടുകയാണ്. 

maniyan chiittappan gaganachari team new scifi suresh gopi movie vvk
Author
First Published Jun 27, 2024, 1:51 PM IST

കൊച്ചി: തീയറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ഗഗനചാരി സിനിമയുടെ ടീം വീണ്ടും എത്തുന്നു. മണിയൻ ചിറ്റപ്പൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഗഗനചാരിയുടെ കഥ എഴുതിയ ശിവസായിയും സംവിധായകന്‍ അരുണ്‍ ചന്തുവും ചേർന്ന് തന്നെയാണ് മണിയൻ ചിറ്റപ്പനും എഴുതുന്നത്. 

സയന്റിഫിക് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഗഗനചാരിയെ പോലെ തന്നെ കോമഡി പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നതെന്നാണ് സൂചന. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതേ സമയം ഗഗനചാരി മികച്ച അഭിപ്രായം നേടുകയാണ്. ഗണേഷ് കുമാർ, ഗോകുൽ സുരേഷ്, അജുവർഗീസ്, അനാർക്കലി മരിക്കാർ തുടങ്ങിയവരായിരുന്നു ഗഗനചാരിയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രമായ ഗഗനചാരി ഈ മാസം 21 ന് പ്രദർശനത്തിനെത്തിയത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം 'സാജന്‍ ബേക്കറി'ക്ക് ശേഷം അരുണ്‍ ചന്ദു ഒരുക്കുന്ന ഈചിത്രമായിരുന്നു. ഛായാഗ്രഹണം സുര്‍ജിത്ത് എസ് പൈ നിര്‍വ്വഹിച്ചത്. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ശിവ സായി, സംവിധായകന്‍ അരുണ്‍ ചന്ദു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണം എഴുതിയത്.

പ്രശാന്ത് പിള്ളയാണ് സംഗീതം നല്‍കിയത്. ചിത്രസംയോജനം അരവിന്ദ് മന്മഥന്‍, സീജേ അച്ചു. കള എന്ന സിനിമയുടെ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റര്‍ ഫിനിക്‌സ് പ്രഭുവാണ് ആക്ഷന്‍ ഡയറക്ടര്‍. വിഎഫ്എക്‌സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്‌സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കിയത്. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷാന്ദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍, ഗാനരചന വിനായക് ശശികുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍ ബുസി ബേബി ജോണ്‍, കലാസംവിധാനം എം ബാവ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടര്‍ അഖില്‍ സി തിലകന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ അജിത് സച്ചു, കിരണ്‍ ഉമ്മന്‍ രാജ്, ലിതിന്‍ കെ ടി, അരുണ്‍ ലാല്‍, സുജയ് സുദര്‍ശന്‍, സ്റ്റില്‍സ് രാഹുല്‍ ബാലു വര്‍ഗീസ്, പ്രവീണ്‍ രാജ്, ക്രിയേറ്റീവ്‌സ് അരുണ്‍ ചന്തു, മ്യൂറല്‍ ആര്‍ട്ട്  ആത്മ, പി ആർ ഒ- എ എസ് ദിനേശ്.

'മിഥുനത്തിലെ തിരുവോണം', സാരിയിൽ സുന്ദരിയായി അമൃത നായർ

'കളക്ഷന്‍ പെരുപ്പിച്ച് കാണിക്കാന്‍ അത് ചെയ്യരുത്': നിര്‍മ്മാതാക്കള്‍ക്ക് താക്കീതുമായി സംഘടന
 

Latest Videos
Follow Us:
Download App:
  • android
  • ios