സീതാ രാമം സംവിധായകന്റെ പ്രശംസ- 'ട്രെയിലര്‍ ഞെട്ടിച്ചു, വീണ്ടും വിസ്‍മയിപ്പിച്ച് ദുല്‍ഖര്‍'
ലക്കി ഭാസ്‍കറിന്റെ ട്രെയിലറെ പ്രശംസിച്ച് സംവിധായകൻ ഹനു രാഘവപുഡി.
മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ലക്കി ഭാസ്‍കര്‍. തെലുങ്കില്‍ വീണ്ടും നായകനായി വരുമ്പോള്‍ ചിത്രത്തില്‍ വലിയ പ്രതീക്ഷകളാണ്. ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ലക്കി ഭാസ്‍കറിന്റെ ട്രെയിലറെ പ്രശംസിച്ചിരിക്കുകയാണ് സംവിധായകൻ ഹനു രാഘവപുഡി.
കഥാപാത്രത്തെ മികച്ചതാക്കുന്നുവെന്നും ചിത്രം വിശ്വസനീയമാക്കിയെന്നും പറയുന്നു ഹനു രാഘവപുഡി. കയ്യൊപ്പ് ചാര്‍ത്തിയ ഒരു മികച്ച കഥയാണ് വെങ്കി അറ്റ്‍ലൂരി അവതരിപ്പിക്കുന്നതെന്നും സൂചിപ്പിക്കുന്നു സംവിധായകൻ ഹനു രാഘവപുഡി. മീനാക്ഷിയെയും അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ. സീതാ രാമമെന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനം ഹനു രാഘവപുഡിയായിയിരുന്നു.
വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്നത് ആണ് ലക്കി ഭാസ്‍കര്‍. മീനാക്ഷി ചൗധരിയാണ് നായികയായി എത്തുന്നത്. നിര്‍മാണ നിര്‍വഹണം സിതാര എന്റർടെയിൻമെന്റസിന്റെ ബാനറില്‍ ആണ്. ശബരിയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ പിആര്‍ഒ.
കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തനെത്തിയത്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്‍തത് അഭിലാഷ് ജോഷിയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിമീഷ് രവിയാണ്. ജേക്സ് ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതം ഒരുക്കിയത്. അഭിലാഷ് എൻ ചന്ദ്രനായിരുന്നു തിരക്കഥ. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സിനിമയില്‍ പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സംഘട്ടനം രാജശേഖർ നിര്‍വഹിച്ച ദുല്‍ഖര്‍ ചിത്രത്തിന്റെ മേക്കപ്പ് റോണെക്സ് സേവ്യര്‍, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കൊറിയോഗ്രാഫി ഷെറീഫ്, വസ്ത്രാലങ്കാരം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വര്‍, സ്റ്റിൽ ഷുഹൈബ് എസ് ബി കെ എന്നിവരും ആയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക