സര്‍പ്രൈസ് ഹിറ്റ് ചിത്രം ഇനി ഒടിടിയില്‍, റിലീസ് പ്രഖ്യാപിച്ചു, നിര്‍ണായകമായ പ്രധാന കഥാപാത്രമായി മലയാളി നടി

ആ ഹിറ്റ് ചിത്രം ഒടുവില്‍ ഒടിടിയിലേക്ക് എത്തുകയാണ്.

Lubber Pandhu film to ott release update hrk

സര്‍പ്രൈസ് ഹിറ്റായ ഒരു തമിഴ് ചിത്രമാണ് ലബ്ബര്‍ പന്ത്. മലയാളത്തിന്റെ സ്വാസികയും കഥാപാത്രം ആ ചിത്രം കളക്ഷനില്‍ അത്ഭുതമായിരുന്നു. അധികം ഹൈപ്പില്ലാതെ എത്തിയ ഒരു ചിത്രമായിട്ടും ശ്രദ്ധയാകര്‍ഷിച്ചു. ലബ്ബര്‍ പന്ത് സിനിമ ഇനി ഒടിടിയിലേക്കും എത്തുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ഒടിടിയില്‍ ലഭ്യമാകുക ഒക്ടോബര്‍ 31നാണ്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാണ് ചിത്രം ഒടിടിയില്‍ കാണാനാകുക. ലബ്ബര്‍ പന്ത് ഒടിടിയില്‍ എത്തുമ്പോഴും മികച്ച പ്രതികരണം നേടും എന്നാണ് പ്രതീക്ഷ. ലബ്ബര്‍ പന്ത് ഇന്ത്യക്ക് പുറത്ത് ഒടിടിയില്‍ സിംപ്ലി സൗത്തിലൂടെ ലഭ്യമാകുകയെന്നും റിപ്പോര്‍ട്ടുണ്ട്. എഴുപത്തിയഞ്ച് ലക്ഷം മാത്രമായിരുന്നു റിലീസിന് ചിത്രം നേടിയത്. മികച്ച പ്രതികരണം ചിത്രത്തിന് ലഭിച്ചതോടെ കളക്ഷനിലും വര്‍ദ്ധനയുണ്ടായി. ചിത്രം രണ്ടാം ദിവസം 1.5 കോടി രൂപ നേടി. അങ്ങനെ 26 ദിവസത്തിലാണ് 41 കോടിയില്‍ അധികം നേടിയത്.

തമിഴരശനും പച്ചമുത്തുവുമാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. എസ് ലക്ഷ്‍മണ്‍ കുമാറിനൊപ്പം തമിഴ് ചിത്രത്തിന്റെ നിര്‍മാണത്തില്‍ എ വെങ്കടേഷും പങ്കാളിയായി. ചിത്രം നിര്‍മിച്ചത് പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറില്‍ ആണ്. ചെറിയ ബജറ്റിലായിരുന്നു ചിത്രം നിര്‍മിച്ചത്.

ഹരീഷ് കല്യാണും ദിനേഷിനും ഒപ്പം ചിത്രത്തില്‍ മലയാളി നടി സ്വാസികയും സഞ്‍ജന കൃഷ്‍ണമൂര്‍ത്തിയും കാളി വെങ്കടും ബാല ശരണവണനും ദേവദര്‍ശിനിയും ഗീത കൈലാസവും ജെൻസണ്‍ ദിവാകറും ടിഎസ്‍കെയും മോണിക്ക സെന്തില്‍കുമാറും കര്‍ണൻ ജാനകിയും വീരമണി ഗണേശനും ശരത്തും എവി ദേവയും നിവാശിനി പി യുവും എൻ കെ വെങ്കടേശനും പര്‍വേസ് മുഷറഫും വിശ്വ മിതന്രനും പ്രദീപ് ദുരൈരാജും പൂബാലം പ്രഗതീശ്വരനും ആദിത്യ കതിറും വിജെ താരയും ഉണ്ട്.  സ്‍പോര്‍ട്‍സിന് പ്രാധാന്യമുള്ള ചിത്രവും ആയിരുന്നു. ദിനേഷ് പുരുഷോത്തമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സംഗീതം സീൻ റോള്‍ദാൻ നിര്‍വഹിച്ചു.

Read More: 'ചിത്രീകരണത്തിനിടെ എനിക്ക് വേദനയുണ്ടാകുമ്പോള്‍ നിര്‍ത്താൻ പറയും', ആരോഗ്യാവസ്ഥ വെളിപ്പെടുത്തി നടൻ ദുല്‍ഖര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios