Asianet News MalayalamAsianet News Malayalam

'റിലീസിന് മുന്‍പ് അത് അങ്ങ് ഇറക്കിവിടും': ഇന്ത്യന്‍ 2 റിലീസിന് മുന്‍പ് ഒരു വന്‍ കളിക്ക് ഒരുങ്ങി കമല്‍ഹാസന്‍

എന്നാല്‍ പുതിയ ചില വാര്‍ത്തകള്‍ പ്രകാരം ചിത്രത്തിന്‍റെ റിലീസ് ജൂലൈ മാസത്തിലേക്ക് മാറ്റിയേക്കും എന്നാണ് വിവരം. 

Indian 2 Delay At Box Office: Kamal Haasan planing grand Re release Of 1996 Movie Indian Part 1 vvk
Author
First Published May 6, 2024, 11:29 AM IST

ചെന്നൈ: 2024 ല്‍ ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന ഒരു ഷങ്കര്‍ കമല്‍ഹാസന്‍ ചിത്രമാണ്  ഇന്ത്യൻ 2. കഴിഞ്ഞ മാസം ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച് ഒരു അപ്ഡേറ്റ് അണിയറക്കാര്‍ നല്‍കിയിരുന്നു. . ജൂണ്‍ മാസത്തിലായിരിക്കും ചിത്രത്തിന്‍റെ റിലീസ് എന്നാണ് നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍ പുതിയ പോസ്റ്റര്‍ ഇറക്കി അറിയിച്ചത്. നേരത്തെ തന്നെ ചിത്രം മെയില്‍ എത്തുമെന്ന് വിവരം ഉണ്ടായിരുന്നു.എന്നാല്‍ ഡേറ്റ് പറയാതെ ജൂണില്‍ എത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.

എന്നാല്‍ പുതിയ ചില വാര്‍ത്തകള്‍ പ്രകാരം ചിത്രത്തിന്‍റെ റിലീസ് ജൂലൈ മാസത്തിലേക്ക് മാറ്റിയേക്കും എന്നാണ് വിവരം. പ്രധാനമായും ജൂണ്‍ മാസത്തില്‍ കമല്‍ഹാസനും പ്രധാന വേഷത്തില്‍ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം കല്‍കി റിലീസാകുന്നത്. പ്രഭാസ്, ദീപിക പാദുകോണ്‍, അമിതാഭ് ബച്ചന്‍ പോലെ വന്‍ താരനിര ചിത്രത്തില്‍ ഉണ്ട്. ഈ ചിത്രവുമായി ക്ലാഷ് ഒഴിവാക്കാന്‍ ഇന്ത്യൻ 2 റിലീസ് മാറ്റുന്നുവെന്നാണ് ടോളിവുഡിലെ സംസാരം. 

എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. അതേ സമയം ജൂണില്‍ ഇപ്പോള്‍ ഇന്ത്യന്‍ 2 റിലീസ് ചെയ്യാനിരുന്ന സമയത്ത് 1996 ല്‍ ഇറങ്ങിയ ഇന്ത്യന്‍ ചിത്രം വീണ്ടും റീ റിലീസ് ചെയ്യാന്‍ കമല്‍ഹാസനും സംഘവും പ്ലാനിടുന്നു എന്നാണ് വാര്‍ത്ത. അടുത്തകാലത്ത് തമിഴ് സിനിമ രംഗത്ത് റീ റിലീസുകള്‍ വന്‍ തോതില്‍ പണം വാരുന്നത് കൂടി കണക്കിലെടുത്താണ് ഈ തീരുമാനം എന്നാണ് കോയിമോയി.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഗില്ലി റീ റിലീസിലൂടെ 30 കോടിയിലേറെ നേടിയിരുന്നു. അതിനാല്‍ തന്നെ രണ്ടാം ഭാഗം വരുന്നതിന് മുന്‍പ് ഒന്നാം ഭാഗം തീയറ്ററില്‍ കാണാന്‍ അവസരം ഒരുക്കിയാല്‍ അത് നേട്ടമാകും എന്നാണ് ഇന്ത്യന്‍ 2 അണിയറക്കാര്‍ കരുതുന്നത്. ഇന്ത്യന്‍ 2 വിതരണക്കാരായ റെഡ് ജൈന്‍റ്  ഇത് വലിയ രീതിയില്‍ നടത്താനും സാധ്യതയുണ്ട്. ഷങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ 1996 ല്‍ തന്നെ എല്ലാ ഭാഷകളിലും ചേര്‍ത്ത് ബോക്സോഫീസില്‍ 60 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. 

എന്തായാലും ഇന്ത്യന്‍ 2 റിലീസിന് മുന്‍പ് തന്നെ ആളുകളില്‍ ചിത്രത്തെക്കുറിച്ച് ഒരു ഫീല്‍ ഉണ്ടാക്കാനും ഇന്ത്യന്‍ റിലീസ് ഉപകരിക്കും എന്നാണ് അണിയറക്കാര്‍ കരുതുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത് സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ്. 

അതിനിടെ ഇന്ത്യന്‍  ഒരു മൂന്നാം ഭാഗവും ഉണ്ടാകും എന്ന് കമല്‍ഹാസന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ 3 ചിത്രീകരണം പൂര്‍ത്തിയാക്കിയെന്നും കമല്‍ ഹാസന്‍ പറയുന്നു. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് കമലിന്‍റെ വെളിപ്പെടുത്തല്‍.

ബോളിവുഡിലെ അത്ഭുത ചിത്രത്തിലെ നായകന്‍ പറയുന്നു; ഈ വര്‍ഷത്തെ എന്‍റെ പ്രിയപ്പെട്ട സിനിമ മലയാളത്തില്‍ നിന്ന്.!

ആവേശം കണ്ട ആവേശം പങ്കിട്ട് നടി മൃണാല്‍; ഷെയര്‍ ചെയ്ത് നസ്രിയ; ഇത്ര ആവേശം വേണോയെന്ന് സോഷ്യല്‍ മീഡിയ

Latest Videos
Follow Us:
Download App:
  • android
  • ios