Asianet News MalayalamAsianet News Malayalam

സ്വാതന്ത്ര്യ ദിനത്തില്‍ 'സേനാപതി' വീണ്ടും: ഇന്ത്യന്‍ 2 പോസ്റ്റര്‍ പുറത്തുവിട്ട് ഷങ്കര്‍

2018ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഇടയ്ക്ക് പ്രതിസന്ധികള്‍ വന്നെങ്കിലും പിന്നീട് വിക്രത്തിന്‍റെ വിജയത്തിന് ശേഷം വീണ്ടും ആരംഭിക്കുകയായിരുന്നു.

independence day 2023 special director shankar revealed kamalhaasan senapathi from indian 2 movie vvk
Author
First Published Aug 15, 2023, 9:36 PM IST | Last Updated Aug 15, 2023, 9:37 PM IST

ചെന്നൈ: തെന്നിന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ ഹാസന്‍- ഷങ്കര്‍ കൂട്ടുകെട്ടിന്‍റെ ഇന്ത്യന്‍ 2. പ്രഖ്യാപന സമയം മുതല്‍ കമല്‍ ഹാസന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ്. 

2018ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഇടയ്ക്ക് പ്രതിസന്ധികള്‍ വന്നെങ്കിലും പിന്നീട് വിക്രത്തിന്‍റെ വിജയത്തിന് ശേഷം വീണ്ടും ആരംഭിക്കുകയായിരുന്നു. 1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയതിനൊപ്പം ബോക്‌സ്ഓഫീസിലും വന്‍ വിജയം നേടിയ ചിത്രമാണ്. കമല്‍ഹാസനൊപ്പം ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്‌രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കമലിനെ ദേശീയ അവാര്‍ഡും തേടിയെത്തിയിരുന്നു.

ഇപ്പോള്‍ സ്വാതന്ത്ര്യ ദിനത്തില്‍ ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ ഷങ്കര്‍.  സ്വാതന്ത്ര്യ ദിന ആശംസ നേരുന്ന പോസ്റ്ററില്‍ സേനാപതി ഇന്ത്യന്‍ ലുക്കില്‍ കമല്‍ നില്‍ക്കുന്നതാണ് കാണിക്കുന്നത്. ഇന്ത്യന്‍ ചിത്രത്തിന്‍റെ ഐക്കോണിക് വേഷത്തിലാണ് കമലിനെ കാണിക്കുന്നത്. 

അതേ സമയം റെക്കോഡ് തുകയ്ക്കാണ് ഇന്ത്യന്‍ 2 ഒടിടി അവകാശം വിറ്റുപോയത് എന്നാണ് വിവരം. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് ആണ് ഇന്ത്യന്‍ 2 ന്‍റെ ഒടിടി അവകാശം നേടിയിരിക്കുന്നതെന്ന് എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ് സൈറ്റ് ആയ കൊയ്മൊയ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അവര്‍ അടക്കമുള്ള പല ഇംഗ്ലീഷ് മാധ്യമങ്ങളിലും വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 200 കോടിയാണ് ഡിജിറ്റല്‍ റൈറ്റ്സ് വിറ്റ വകയില്‍ ഇന്ത്യന്‍ 2 ന് ലഭിച്ചിരിക്കുന്ന തുക. ഒരു തമിഴ് ചിത്രത്തെ സംബന്ധിച്ച് വലിയ തുകയാണ് ഇതെന്നാണ് വിവരം.

90 വയസ്സുള്ള സേനാപതി എന്ന കഥാപാത്രമായിട്ടാണ് കമൽഹാസൻ ചിത്രത്തിൽ എത്തുന്നത്. ഈ കഥാപാത്രത്തിനായി മേക്കപ്പ് ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനും മാത്രമായി നടൻ ദിവസവും 7 മണിക്കൂറോളം ചെലവഴിക്കുന്നുവെന്നാണ് റിപ്പോർട്ട്. 

1996ല്‍ പുറത്തെത്തിയ ഇന്ത്യനില്‍ നെടുമുടി വേണു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൃഷ്ണസ്വാമി എന്നായിരുന്നു ഈ കഥാപാത്രത്തിന്റെ പേര്. ഇന്ത്യന്‍ 2ലും അദ്ദേഹത്തിന് കഥാപാത്രം ഉണ്ടായിരുന്നു. മാത്രമല്ല മരണത്തിനു മുന്‍പ് നടൻ ഏതാനും രം​ഗങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വേഷം ചെയ്യുന്നത് നടൻ നന്ദു പൊതുവാള്‍ ആണ്.

സായി പല്ലവി വേണ്ടെന്ന് വച്ചു; റോള്‍ ചെയ്ത് പണി കിട്ടിയത് കീര്‍ത്തി സുരേഷിന്.!

"പറ്റുമെങ്കില്‍ ഫെരാരിയില്‍ സ്വര്‍ണ്ണകിരീടം വച്ച് വരും"; വീണ്ടും വൈറലായി വിനായകന്‍റെ ഹിറ്റ് അഭിമുഖം

Latest Videos
Follow Us:
Download App:
  • android
  • ios