ഫഹദ് ഫാസിലും നസ്രിയയും വിവാഹ ചടങ്ങിന് ക്ഷേത്രത്തിലെത്തിയതിൽ എന്താണ് പ്രശ്നം? ചോദ്യവുമായി സുഭാഷിണി അലി

ഗുരുവായൂർ അമ്പലത്തിനുള്ളിൽ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മമ്മൂട്ടി മോഹൻലാലും പങ്കെടുത്തതും സുഭാഷിണി അലി ചൂണ്ടികാട്ടി

Fahadh Faasil Nazriya wedding ceremony temple Subhashini Ali agaisnt Krishna Raj controversial post

ദില്ലി: നടൻ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയയും വിവാഹ ചടങ്ങിന് ക്ഷേത്രത്തിലെത്തിയതിനെ വിമർശിച്ചുള്ള അഭിഭാഷകൻ കൃഷ്ണ രാജിന്‍റെ വിവാദ പോസ്റ്റിനെതിരെ പ്രതികരണവുമായി സി പി എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി രംഗത്ത്. കേരളത്തിലെ ജനങ്ങളുടെ സംസ്കാരത്തെ നശിപ്പിക്കാനാണ് ബി ജെ പിയും ആർ എസ് എസും ശ്രമിക്കുന്നതെന്നാണ് സുഭാഷിണി അലി അഭിപ്രായപ്പെട്ടത്. കേരളത്തിൽ നില നിൽക്കുന്നത് മനോഹരമായ സൗഹൃദ അന്തരീക്ഷമാണ്. ഈ സൗഹൃദ അന്തരീക്ഷം തകർക്കാനുള ശ്രമമാണ് ബി ജെ പി നടത്തുന്നതെന്നും അവർ വിമർശിച്ചു.

വളരെ ആസ്വാദകരം, നമ്മടെ ഫഹദ് പൊളിച്ചടുക്കിയിട്ടുണ്ട്: പുഷ്പ 2 ആദ്യ റിവ്യൂവുമായി ജിസ് ജോയ്

വിധവയായ ഹിന്ദു സ്ത്രീയുടെ മകളുടെ കല്യാണം കേരളത്തിൽ ഒരു മുസ്ലിം പള്ളിയിൽ വച്ച് നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ക്ഷേത്രങ്ങളിലെ പലചടങ്ങുകളിൽ മുസ്ലിം സഹോദരങ്ങൾ പങ്കെടുക്കുന്നതും കണ്ടിട്ടുണ്ട്. അങ്ങനെയൊക്കെയുള്ള കേരളത്തിന്റെ സൗഹൃദ അന്തരീക്ഷം തകർക്കാനുള ശ്രമമാണ് ബി ജെ പി നടത്തുന്നതെന്നും സുഭാഷിണി പറഞ്ഞു. ഫഹദ് ഫാസിൽ വിവാഹ ചടങ്ങിനായി ക്ഷേത്രത്തിലെത്തിയത് സ്വാഭാവിക സംഭവം മാത്രമാണെന്നും അതിൽ എന്ത് പ്രശ്നമാണ് ഉള്ളതെന്നും അവർ ചോദിച്ചു. ഗുരുവായൂർ അമ്പലത്തിനുള്ളിൽ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് മമ്മൂട്ടി മോഹൻലാലും പങ്കെടുത്തതും സുഭാഷിണി അലി ചൂണ്ടികാട്ടി. അവർക്കൊപ്പം അന്നുണ്ടായിരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന കാര്യവും സി പി എം പി ബി അംഗം ഓർമ്മിപ്പിച്ചു.

അഡ്വ. കൃഷ്ണരാജിന്‍റെ വിവാദ കുറിപ്പ് ഇപ്രകാരം

സഖാക്കൾ ദേവസ്വം ഭരിച്ചാൽ ഇതാണ് ഹിന്ദുവിന്റെ അവസ്ഥ. ഏത് അണ്ടനും അടകോഴനും ഏത് ക്രിസ്ത്യാനിക്കും മുസ്ലിമിനും ക്ഷേത്രത്തിനുള്ളിൽ കടക്കാം. വേണേൽ ശ്രീകോവിലിനുള്ളിലും ഇവന്മാർ കേറും. തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിനുള്ളിലെ ഒരു ദൃശ്യം. ക്ഷേത്ര ആചാര ലംഘനം നടത്തിയ ഒരുത്തനെയും വെറുതെ വിടും എന്ന് കരുതേണ്ട.
നമുക്ക് നോക്കാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios