'നായകന്‍റെ ഇന്‍ട്രോ മുതല്‍ നായികയുടെ ബാത്ത് റൂം വരെ': ഒടിടിയില്‍ എത്തിയ 'ദേവരയ്ക്ക്' വന്‍ ട്രോള്‍ !
ജൂനിയർ എൻടിആറിന്റെ ദേവര ഒടിടി റിലീസിന് ശേഷം സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നു.
ഹൈദരാബാദ്: ജൂനിയര്‍ എൻടിആറിന്‍റെ ദേവര 500 കോടി ക്ലബിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഹൈപ്പിനൊത്ത് ചിത്രത്തിന് വൻ കളക്ഷൻ നേടാനായില്ലെന്നും ടോളിവുഡില്‍ സംസാരമുണ്ട്. എന്തായാലും ഇന്ന് ദേവര നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ഹിന്ദി ഒഴികെയുള്ള ഭാഷകളിലെ പതിപ്പുകളാണ് ഇപ്പോള്‍ റിലീസായിരിക്കുന്നത്. ഹിന്ദി പതിപ്പ് വരുന്ന നവംബര്‍ 22ന് എത്തുമെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം ചിത്രം ഒടിടിയില്‍ ഇറങ്ങിയതിന് പിന്നാലെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. തെലുങ്കില്‍ തന്നെ ചിത്രത്തിലെ പല സന്ദര്‍ഭങ്ങളും ട്രോള്‍ ചെയ്യപ്പെടുന്നുണ്ട്. നേരത്തെ തന്നെ ജൂനിയര്‍ എന്‍ടിആറിന്‍റെ ചിത്രത്തിലെ ഇന്‍ട്രോ സീന്‍ ഏറെ ട്രോളുകള്‍ക്ക് ഇടവച്ചിരുന്നു. വിജയിയുടെ സുറ എന്ന ചിത്രത്തിലെ ഇന്‍ട്രോയ്ക്ക് സമാനം എന്ന പേരിലാണ് വലിയ ട്രോളായത്. ഇത് ഒടിടിയില്‍ എത്തിയപ്പോഴും ആവര്‍ത്തിക്കുകയാണ്.
ദേവരയിലൂടെ ടോളിവുഡിൽ അരങ്ങേറ്റം നടത്തിയ ജാന്‍വി കപൂറിനും ഏറെ ട്രോള്‍ ലഭിക്കുന്നുണ്ട്. സിനിമയുടെ റിലീസിന് മുമ്പ് സംവിധായകൻ കൊരട്ടാല ശിവ ജാൻവിയുടെ അർപ്പണബോധത്തെ പ്രശംസിച്ച് രംഗത്ത് എത്തിയത് വാര്‍ത്തയായിരുന്നു. ആ ചിത്രത്തില്‍ രണ്ട് പേജ് ദൈർഘ്യമുള്ള സംഭാഷണം അതിവേഗം ജാന്‍വി ചെയ്തുവെന്നാണ് സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ ഒടിടിയില്‍ വന്നതിന് പിന്നാലെ ഈ രംഗം എവിടെ എന്നാണ് പലരും ട്രോള്‍ ചെയ്യുന്നത്.
ജാന്‍വിയുടെ ഗ്ലാമര്‍ മാത്രം കാണിക്കാനാണ് സംവിധായകന്‍ ഉപയോഗിച്ചത് എന്നും വിമര്‍ശനമുണ്ട്. നായികയുടെ ബാത്ത് സീനുകള്‍ പല സ്ഥലത്തും അനാവശ്യമായി കുത്തികയറ്റിയെന്നാണ് ഒരു പ്രധാന ട്രോള്‍. ഒപ്പം സെയ്ഫ് അലി ഖാന്‍റെ വേഷത്തിനും ഏറെ ട്രോളുകള്‍ ലഭിക്കുന്നുണ്ട്. അതേ സമയം ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ അടുത്ത ഭാഗത്തേക്ക് ഹുക്കായി ഇട്ടിരിക്കുന്ന രംഗം ശരിക്കും ബാഹുബലിയിലെ സമാനമല്ലെ എന്ന സംശയവും ചിലര്‍ ട്രോളായി ഉന്നയിക്കുന്നുണ്ട്.
ജൂനിയര്‍ എൻടിആറിന്റെ പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. രാജമൌലിയുടെ വൻ ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എൻടിആറിന്റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്‍ക്കുണ്ടായിരുന്നു.
ആകെ നേടിയത് 500 കോടിയിലധികം, ഒടിടിയിലും ആ വമ്പൻ ഹിറ്റ് പ്രദര്‍ശനത്തിന്