Asianet News MalayalamAsianet News Malayalam

കല്‍ക്കി രണ്ടാം ഭാഗത്തില്‍ ദുല്‍ഖറിന് വന്‍ റോള്‍; ഡിക്യൂ ആരാധകരെ ആവേശത്തിലാക്കി സംവിധായകന്‍റെ വാക്കുകള്‍

വിജയ് ദേവരകൊണ്ടയും ദുൽഖർ സൽമാനും പ്രധാന ക്യാമിയോ റോളുകളില്‍ എത്തുന്നുണ്ട് ചിത്രത്തില്‍. 

Are Vijay Deverakonda Dulquer Salmaan part of Kalki 2898 AD Second Here is what Nag Ashwin said vvk
Author
First Published Jul 5, 2024, 4:12 PM IST

കൊച്ചി: കൽക്കി 2898 എഡി ബോക്‌സ് ഓഫീസില്‍ ഒരാഴ്ചയില്‍ തന്നെ ചരിത്രം കുറിക്കുകയാണ്. 2024ലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി എത്തിയ കൽക്കി 2898 എഡി 600 കോടി ബജറ്റിലാണ് ഒരുക്കിയത് എന്നാണ് വിവരം. പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ തെലുങ്ക് ചിത്രം ഒരാഴ്ചയില്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ചെന്നാണ് വിവരം. കൽക്കി 2898 എഡിയുടെ പ്രൊഡക്ഷൻ ഹൗസ് വൈജയന്തി മൂവീസ് തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്. 

പ്രഭാസിന്‍റെ ഗംഭീര്യമുള്ള റോളും അമിതാഭ് ബച്ചന്‍റെയും ദീപിക പദുക്കോണിന്‍റെയും തീവ്രമായ പ്രകടനവും ഈ ചിത്രത്തെ ബോക്‌സ് ഓഫീസ് ബ്ലോക്ക്ബസ്റ്ററാക്കി ചിത്രത്തെ മാറ്റുമ്പോള്‍ തന്നെ. വിജയ് ദേവരകൊണ്ടയും ദുൽഖർ സൽമാനും പ്രധാന ക്യാമിയോ റോളുകളില്‍ എത്തുന്നുണ്ട് ചിത്രത്തില്‍. 

നാഗ് അശ്വിൻ ഇപ്പോള്‍ ഒരു ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം സംബന്ധിച്ച ചില വിവരങ്ങള്‍ പുറത്തുവിടുകയാണ്. വിജയ് ദേവരകൊണ്ടയും ദുൽഖർ സൽമാനും കൽക്കി 2898 എഡി രണ്ടാം ഭാഗത്ത് പ്രത്യക്ഷപ്പെടുമോ എന്ന് മാധ്യമപ്രവർത്തകൻ നാഗ് അശ്വിനോട് ചോദിച്ചു. “ ഈ ഭാഗത്ത് അവരുടെ വേഷം കൃത്യമായ പരിമിതപ്പെടുത്തിയിരുന്നു. പക്ഷെ അത് മറ്റെന്തെങ്കിലുമായി വികസിപ്പിക്കാൻ സാധിക്കുന്നതാണ്, പ്രത്യേകിച്ച് ദുൽഖർ സൽമാന്‍റെ റോള്‍".

അതേ സമയം ഈ ക്യാമിയോകളെ സംബന്ധിച്ച് താന്‍ കുറേ തിയറികള്‍ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വരുന്നതായി കാണുന്നുണ്ടെന്നും. ഒരു കഥാപാത്രത്തിന്‍റെ വികാസത്തിന് അത്തരം നല്ല തിയറികളും ഉപയോഗിക്കാവുന്നതാണെന്നും സംവിധായകന്‍ നാഗ് അശ്വിന്‍ അഭിമുഖത്തില്‍ പറഞ്ഞു. 

അഭിഷേക് ബച്ചനെ ഞെട്ടിച്ച് അമിതാഭ്: കൽക്കി 2898 എഡി കണ്ട അഭിഷേകിന്‍റെ പ്രതികരണം !

'വെറുതെ മണ്ടന്മാരാക്കരുതേ'; ഇതാണോ റിജക്ട് ചെയ്ത സുപ്രീം യാസ്കിൻ ? കൽക്കി ലുക്കിന് സമ്മിശ്ര പ്രതികരണം

Latest Videos
Follow Us:
Download App:
  • android
  • ios