മൈക്കിളപ്പൻ നേടിയത് 80 കോടിയിലേറെ, ട്രെന്റിനൊപ്പം ബോഗയ്‌ന്‍വില്ല, 100 കോടി പടമാകുമോ? അമൽ നീരദ് ചിത്രം ഉടൻ

സൂപ്പർ ഹിറ്റായി മാറിയ മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിന് ശേഷം അമൽ നീരദ് ഒരുക്കുന്ന പടം കൂടിയാണ് 'ബോഗയ്‌ന്‍വില്ല'.

amal neerad movie bougainvillea release on october 17th, bheeshma parvam

ഛായാഗ്രാഹകനായി വെള്ളിത്തിരയിൽ എത്തിയ ആളാണ് അമൽ നീരദ്. പിന്നീട് മമ്മൂട്ടിയുടെ ഏറ്റവും വലിയ സ്റ്റൈലിഷ് ചിത്രമായ ബി​ഗ് ബിയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. തിയറ്ററിൽ പരാജയം നേരിട്ടെങ്കിലും ചിത്രത്തിലൂടെ ശ്രദ്ധനേടാൻ അമൽ നീരദിനായി. മലയാളികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന രണ്ടാം ഭാ​ഗവും ബി​ഗ് ബിയുടേതാണ് എന്ന കാര്യത്തിൽ തർക്കമില്ല. സ്ക്രീനിൽ 'സംവിധാനം അമൽ നീരദ്' എന്ന് എഴുതിക്കാണിക്കുമ്പോൾ തന്നെ കാണികൾക്ക് പ്രതീക്ഷ ഏറെയാണ്. മിനിമം ​ഗ്യാരന്റിയുള്ള പടം. ആ പ്രതീക്ഷയുമായി 'ബോഗയ്‌ന്‍വില്ല' തിയറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. 

ഒക്ടോബർ 17നാണ് 'ബോഗയ്‌ന്‍വില്ല' റിലീസ് ചെയ്യുന്നത്. ഫഹദ് ഫാസിലിനും കുഞ്ചാക്കോ ബോബനും ഒപ്പം ജ്യോതിർമയിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന് ഇതിനോടകം തന്നെ പ്രേക്ഷക സ്വീകാര്യത ലഭിച്ചു കഴിഞ്ഞു. അടുത്തിടെ റിലീസ് ചെയ്ത സ്തുതി എന്ന ​ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. സുഷിൻ ശ്യാമിന്റെ സം​ഗീതത്തിൽ എത്തിയ ​ഗാനത്തിലെ ജ്യോതിർമായിയുടെ ലുക്ക് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. പിന്നാലെ വന്ന പ്രമോഷൻ മെറ്റിരിയലും ട്രെന്റിങ്ങിൽ ഇടം പിടിച്ചു. 

സൂപ്പർ ഹിറ്റായി മാറിയ മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിന് ശേഷം അമൽ നീരദ് ഒരുക്കുന്ന പടം കൂടിയാണ് 'ബോഗയ്‌ന്‍വില്ല'. അതുകൊണ്ട് തന്നെ ചിത്രത്തോടുള്ള പ്രതീക്ഷയും വാനോളം ആണ്. സസ്പെൻസ് നിറച്ച് കൊണ്ടുള്ള പ്രമോഷൻ മെറ്റീരിയലുകളും പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നുമുണ്ട്. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ച് പ്രവർത്തിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരിടവേളയ്ക്ക് ശേഷം ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രവും ഇതുതന്നെ. 

'ലക്ഷ്മി എല്ലാ മാസവും ഒരുതുക തരും, മറ്റുള്ളവരെന്നെ എന്തിന് വേട്ടയാടുന്നെന്ന് അറിയില്ല'; രേണു സുധി

കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമായി എന്നിവർക്കൊപ്പം ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. ‌‌‌ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസാണ് തിരക്കഥ. ഒപ്പം അമൽ നീരദും തിരക്കഥയിൽ പങ്കാളിയാണ്. 'ഭീഷ്‌മപര്‍വ്വ'ത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് 'ബോഗയ്‌ന്‍വില്ലയുടെയും ഛായാഗ്രാഹകന്‍. റിപ്പോർട്ടുകൾ പ്രകാരം 88 കോടിയാണ് ഭീഷ്മപർവ്വത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios