Asianet News MalayalamAsianet News Malayalam

കൂളിംഗ് ഗ്ലാസ് വച്ച് മാസായി ജ്യോതിക; 'കാതൽ' സെറ്റിൽ ജോയിൻ ചെയ്ത് താരം

12 വർഷങ്ങൾക്ക് ശേഷമാണ് ഒരു മലയാള സിനിമയിൽ ജ്യോതിക അഭിനയിക്കുന്നത്. 

actress jyothika joined mammootty movie Kadhal location
Author
First Published Oct 28, 2022, 7:41 AM IST

ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കാതൽ' സെറ്റിൽ എത്തി തെന്നിന്ത്യൻ താര സുന്ദരി ജ്യോതിക. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി നായകനായി എത്തുന്ന സെറ്റിൽ ജ്യോതിക എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 12 വർഷങ്ങൾക്ക് ശേഷമാണ് ഒരു മലയാള സിനിമയിൽ ജ്യോതിക അഭിനയിക്കുന്നത്. 

ഒക്ടോബർ 20നാണ് ജ്യോതിക- മമ്മൂട്ടി ചിത്രത്തിന് തുടക്കം കുറിച്ചത്. ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.  ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രം കൂടിയാണ് കാതൽ. 

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് വിതരണത്തിന് എത്തിക്കുക. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : ജോർജ് സെബാസ്റ്റ്യൻ, ഡി ഓ പി : സാലു കെ തോമസ്, എഡിറ്റിങ് : ഫ്രാൻസിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കൻ, ആർട്ട് :ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ  പൊടുത്താസ്സ് , സൗണ്ട് ഡിസൈൻ : ടോണി ബാബു MPSE, ഗാനരചന : അലീന, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്ക് അപ്പ് : അമൽ ചന്ദ്രൻ, കോ ഡയറക്ടർ : അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ് : ലെബിസൺ ഗോപി, ഡിസൈൻ : ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ എന്നിങ്ങനെയാണ് കാതലിന്‍റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

'ഇടയ്ക്ക് സിനിമകൾ മോശമാവണം, ആൾക്കാർ കൂവണം, കുറ്റം പറയണം': മോഹൻലാലിന്റെ വാക്കുകൾ വൈറൽ

Latest Videos
Follow Us:
Download App:
  • android
  • ios