എന്റെ പെരുമാറ്റത്തിന് കാരണം ആ ​രോ​ഗം, പണ്ടേ തിരിച്ചറിഞ്ഞതാണ്: വെളിപ്പെടുത്തി ഷൈന്‍ ടോം ചാക്കോ

പുതിയ സിനിമയുടെ ഭാ​ഗമായി ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കവെ ആയിരുന്നു നടന്റെ തുറന്നു പറച്ചിൽ.

actor shine tom chacko reveal he is a adhd disorder patient

സിസ്റ്റന്റ് ഡയറക്ടറായി വെള്ളിത്തിരയിൽ എത്തിയ നടനാണ് ഷൈൻ ടോം ചാക്കോ. കാവ്യാ മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ​ഗദ്ദാമ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ ഷൈൻ ഇന്ന് മലയാള സിനിമയിൽ ഒഴിച്ചു കൂടാനാകാത്ത താരമായി വളർന്നു കഴിഞ്ഞു. നായകനായും സഹനടനായും വില്ലനുമായുമെല്ലാം തിളങ്ങിയ ഷൈൻ പറയുന്ന കാര്യങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ തന്റെ രോ​ഗത്തെ കുറിച്ച് ഷൈൻ പറഞ്ഞ കാര്യങ്ങൾ വൈറൽ ആയിരിക്കുകയാണ്. 

തനിക്ക് അറ്റെൻഷെൻ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി സിൻഡ്രോം(എഡിഎച്ച്ഡി) ഉണ്ടെന്നാണ് ഷൈൻ ടോം ചാക്കോ വെളിപ്പെടുത്തിയിരിക്കുന്നത്. പുതിയ സിനിമയുടെ ഭാ​ഗമായി ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കവെ ആയിരുന്നു നടന്റെ തുറന്നു പറച്ചിൽ. പണ്ടേ രോ​ഗനിർണയം നടത്തിയതാണെന്നും എഡിഎച്ച്ഡി തനിക്ക് ​ഗുണമായിട്ടാണ് തോന്നിയിട്ടുള്ളതെന്നും ഷൈൻ പറഞ്ഞു. 

"എഡിഎച്ച്ഡി ഉള്ള ആളാണ് ഞാൻ. എഡിഎച്ച്ഡി കിഡ് ആണ്. പണ്ടേ അത് തിരിച്ചറിഞ്ഞ കാര്യമാണ്. അങ്ങനെ ഉള്ളവർ ആളുകളുടെ ശ്രദ്ധപിടിച്ചു പറ്റണം. ഈ ശ്രദ്ധ പിടിച്ചു പറ്റണം എന്നതിൽ നിന്നാണ് ഒരു ആക്ടർ ഉണ്ടാകുന്നത്. അല്ലങ്കിൽ ഒരു മുറിയിൽ അടച്ചിട്ട് ഇരുന്നാൽ മതിയല്ലോ. എല്ലാ പുരുഷന്മാരിലും അതിന്റെ ചെറിയൊരു അംശം ഉണ്ട്. നമ്മൾ പുറത്തേക്ക് പോകുന്നതും വസ്ത്രം ധരിക്കുന്നതും ഒക്കെ ആരെങ്കിലും നോട്ടീസ് ചെയ്യാൻ വേണ്ടിയാണല്ലോ. അതിന്റെ അളവ് വളരെയധികം കൂടുതൽ ആയിരിക്കും എഡിഎച്ച്ഡി ഉള്ളവർക്ക്. അതിനെ ആണ് ഡിസോഡർ എന്ന് പറയുന്നത്. എഡിഎച്ച്ഡി ഉള്ളൊരാൾക്ക് എപ്പോഴും താൻ ശ്രദ്ധിക്കപ്പെടണം എന്നായിരിക്കും. മറ്റ് അഭിനേതാക്കളിൽ നിന്നും വ്യത്യസ്തനാകും. അതിന് വേണ്ടി ട്രൈ ചെയ്യും. പെർഫോം ചെയ്യും. ഒരു കൂട്ടം ആൾക്കാർക്ക് ഇടയിൽ നിന്നും കൂടുതൽ ശ്രദ്ധനേടാൻ ശ്രമിക്കും. അപ്പോൾ എന്തായാലും എഡിഎച്ച്ഡി ഉണ്ടാകും. ഇതൊക്കെ ഡിസോഡർ ആയിട്ട് പുറത്തുള്ളവർക്കെ തോന്നുള്ളൂ. എന്നെ സംബന്ധിച്ച് എഡിഎച്ച്ഡി എന്നത് എന്റെ ഏറ്റവും നല്ല ​ഗുണമാണ്. കറ നല്ലതാണെന്ന് ചിലർ പറയില്ലെ. എല്ലാവർക്കും അങ്ങനെ അല്ല. അതുകൊണ്ട് എഡിഎച്ച്ഡി എനിക്ക് വളരെ ​ഗുണമാണ്", എന്നാണ് ഷൈൻ ടോം ചാക്കോ പറഞ്ഞത്. 

പത്തിൽ തോറ്റത് രണ്ട് വട്ടം, അതോടെ പഠിത്തം നിർത്തി; ശേഷം പടപൊരുതി ഉയരങ്ങൾ കീഴടക്കിയ അക്ഷര ഹാസൻ

നേരത്തെ നടൻ ഫഹദ് ഫാസിലും താനിക്ക് എഡിഎച്ച്ഡി ആണെന്ന് വെളിപ്പെടുത്തി രം​ഗത്ത് എത്തിയിരുന്നു. നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തകരാറാറിനെ ആണ് എഡിഎച്ച്‍ഡി എന്ന് പറയുന്നത്. ഇത് കുട്ടികളിലാണ് ഏറ്റവും കൂടുതൽ കണ്ടുവരുന്നതെങ്കിലും അപൂർവ്വമായി മുതിർന്നവർക്കും വരാറുണ്ട്.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios