ലുക്കേ മാറി, താരം റൊമാന്റിക്കാണ്, ദ രാജാ സാബില്‍ ചിരിപ്പിക്കാൻ പ്രഭാസ്, ചിത്രത്തിന്റെ നിര്‍ണായകമായ അപ്‍ഡേറ്റ്

ചിരിപ്പിക്കുന്ന പുതിയ സിനിമയുമായി പ്രഭാസ്.

Actor Prabhas upcoming film The Raja Saabs update out hrk

പ്രഭാസ് ഇനി നായകനായി വരാനിരിക്കുന്നതാണ് ദ രാജാ സാബ്.  രസകരമായ പുതിയ ഒരു പോസ്റ്റര്‍ ചിത്രത്തിന്റേതായി പുറത്തുവിട്ടതും ശ്രദ്ധയാകര്‍ഷിക്കുകയാണ്. ടീസര്‍ ഒക്ടോബര്‍ 23ന് പുറത്തുവിടുമെന്നാണ് ചിത്രത്തിന്റെ പോസ്റ്ററില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതിനാല്‍ പ്രഭാസ് ചിത്രം കാത്തിരിക്കുന്ന താരത്തിന്റെ ആരാധകര്‍ വലിയ ആവേശത്തിലും ആയിരിക്കുകയാണ്.

ദ രാജാ സാബ് റാമോജി ഫിലിം സെറ്റിയില്‍ വലിയ സെറ്റ് നിര്‍മിച്ചാണ് ചിത്രീകരിക്കുന്നതാണ്. ഒരു റൊമൊന്റിക് ഹൊറര്‍ ചിത്രമായിരിക്കും ദ രാജാ സാബ് എന്നതിനാല്‍ പ്രതീക്ഷയുമുണ്ട്. മാളവിക മോഹനനും പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും എന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സംവിധാനം നിര്‍വഹിക്കുന്നത് മാരുതി ആണ്.

പഴയ ഒരു ഹിറ്റ് ഹിന്ദി ചിത്രത്തിലെ ഗാനം രാജാ സാബില്‍ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അമിതാഭ് ബച്ചന്റെ ഡോണ്‍ എന്ന ചിത്രത്തിലെ ഗാനം റീമിക്സ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ പ്രേക്ഷകര്‍ക്ക് അനുയോജ്യമായി ബച്ചൻ ചിത്രത്തിലെ ഗാനം ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നത് വ്യാജമാണ് എന്ന് തെളിഞ്ഞതായി പിന്നീട് ചിത്രത്തിന്റെ അപ്‍ഡേറ്റുമുണ്ടായി. ഗാനത്തിന്റെ റീമിക്സ് റൈറ്റ്സില്ലെന്ന് പ്രഭാസ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ദേശീയതലത്തില്‍ അംഗീകാരം നേടിയ തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റ പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി 1000 കോടി ക്ലബിലുമെത്തിയിരുന്നു. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും കഥാപാത്രങ്ങളായി എത്തുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ എന്നത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Read More: ഇനി മാറ്റില്ല, ഒടിടി റിലീസില്‍ തീരുമാനമായി, ആ സര്‍പ്രൈസ് ഹിറ്റ് നേടിയ കളക്ഷൻ തുക ഞെട്ടിക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios