Asianet News MalayalamAsianet News Malayalam

നേടിയത് 130 കോടി ! 25ാം ദിവസത്തിലേക്ക് കുതിച്ച് ആവേശം; ഇത് രംഗണ്ണന്‍ വിളയാട്ടം

ഏപ്രിൽ 11ന് റിലീസ് ചെയ്ത ആവേശം.

actor fahadh faasil movie aavesham Running Towards 25 Days, box office collection
Author
First Published May 2, 2024, 2:57 PM IST

സിനിമാസ്വാദകർ ഒന്നടങ്കം ഏറ്റെടുത്ത ജിത്തു മാധവന്റെ ആവേശം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് അടുക്കുന്നു. ഇതിന്റെ ഭാ​ഗമായി പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വിഷു സീസണിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ ചിത്രം ഫഹദ് ഫാസിലിന്റെ കരിയറിലെയും ഏറ്റവും വലിയ ഹിറ്റാണ്.

ഫഹദ് അവതരിപ്പിച്ച രംഗണ്ണനെ തീയറ്ററുകളില്‍ മാത്രമല്ല, റീലുകളിലും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതേ സമയം ഗ്ലോബല്‍ ചാര്‍ട്ടുകളില്‍പ്പോലും മുന്‍പന്തിയിലാണ് ആവേശത്തിലെ ഗാനങ്ങള്‍. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്. 

കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം  ഭീഷ്മപര്‍വ്വം എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ്. ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.

actor fahadh faasil movie aavesham Running Towards 25 Days, box office collection

അതേസമയം, ഏപ്രിൽ 11ന് റിലീസ് ചെയ്ത ആവേശം 21 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഇതിനോടകം നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം ബോക്സ് ഓഫീസിൽ 130 കോടി നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ നിന്നും 66കോടിയും സിനിമ നേടി. 

പ്രേമലുവിന് ശേഷം നസ്ലെൻ, മഞ്ഞുമ്മലിന് പിന്നാലെ ​ഗണപതിയും ഖാലിദ് റഹ്മാനും; ഒപ്പം ലുക്ക്മാനും, സിനിമയ്ക്ക് ആരംഭം

സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട്  വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എഡിറ്റര്‍ - വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ - അശ്വിനി കാലെ, വസ്ത്രാലങ്കാരം - മസ്ഹര്‍ ഹംസ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - എആര്‍ അന്‍സാര്‍, ലൈന്‍ പ്രൊഡ്യൂസര്‍ - പി കെ ശ്രീകുമാര്‍, പ്രോജക്റ്റ് സിഇഒ - മൊഹ്‌സിന്‍ ഖൈസ്, മേക്കപ്പ് - ആര്‍ജി വയനാടന്‍, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, ആക്ഷന്‍ - ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് - എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് - ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ - അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിനോദ് ശേഖര്‍, പിആര്‍ഒ - എ.എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - സ്നേക്ക് പ്ലാന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Follow Us:
Download App:
  • android
  • ios