Asianet News MalayalamAsianet News Malayalam

മകൻ ബച്ചനോട് ചോദിച്ചത് പ്രതീക്ഷിക്കാത്ത ചോദ്യം, തടഞ്ഞ് ആമിർ

നടൻ ആമിറിന്റെ മകൻ ചോദിച്ച ചോദ്യം ബച്ചൻ പ്രതീക്ഷിച്ചിരുന്നില്ല.

Actor Aamirs son Junaids questions to Amitabh hrk
Author
First Published Oct 9, 2024, 2:09 PM IST | Last Updated Oct 9, 2024, 2:09 PM IST

അമിതാഭ് ബച്ചന്റോ കോൻ ബനേഗ കോര്‍പതി പതിനാറാം സീസണാണ് നിലവില്‍ നടക്കുന്നത്. നടൻ ആമിര്‍ ഖാനും മകൻ ജുനൈദുമാണ് പുതിയ എപ്പിസോഡില്‍ അതിഥികളായി എത്തിയത്. പുതിയ എപ്പിസോഡിന്റെ ഒരു പ്രൊമൊ വീഡിയോ പുറത്തുട്ടിട്ടുണ്ട്. ജൂനൈദ് രസകരമായ ഒരു ചോദ്യം ചോദിക്കുന്നതാണ് കാണാനാകുന്നത്.

അമിതാ ബച്ചൻ വിവാഹിതനാകുമ്പോള്‍ പരിഭ്രമിച്ചിരുന്നോയെന്നായിരുന്ന ചോദിച്ചതാണ് രസകരമായത്. അതോ നിങ്ങളുടെ വിവാഹത്തില്‍ ആവേശഭരിതനായിരുന്നോവെന്നും ചോദിച്ചത് അമിതാഭ് ബച്ചന്റെ ഞെട്ടിച്ചു എന്ന് വീഡിയോയില്‍ നിന്ന് മനസ്സിലാകുന്നു. അമിതാഭിനോട് അങ്ങനെ ചോദിക്കരുത് എന്ന് മകനോട് നിര്‍ദ്ദേശിക്കുകയാണ് ആമിര്‍. എന്തും അവന് ചോദിക്കാം എന്ന് താരവും വ്യക്തമാക്കുന്നു. അങ്ങനെ ആമിറിനോട് പറഞ്ഞെങ്കിലും പ്രൊമൊ വീഡിയോയില്‍ അമിതാഭ് ബച്ചന്റെ പരിഭ്രമം വ്യക്തമാണ്. ജയാ ബച്ചനാണ് താരത്തിന്റെ ഭാര്യ. എന്തായാലും ബച്ചന്റെ ഷോ ആമിറിന്റെയും മകന്റെയും സാന്നിദ്ധ്യത്താല്‍ വിജയമാകും എന്നാണ് പ്രതീക്ഷ.

ആമിര്‍ നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രം ലാല്‍ സിംഗ് ഛദ്ധ പരാജയപ്പെട്ടിരുന്നു. ലാല്‍ സിംഗ് ഛദ്ധ സിനിമയിലെ തന്റെ പ്രകടനം മോശമായിരുന്നുവെന്ന് നടൻ ആമിര്‍ ഖാനും സമ്മതിച്ചിരുന്നു. കരീന കപൂര്‍ നായികയായ ചിത്രത്തിന്റെ സംവിധാനം അദ്വൈത് ചന്ദ്രനായിരുന്നു. ലാല്‍ സിംഗ് ഛദ്ദയുടെ സംഗീത സംവിധാനം പ്രിതമായിരുന്നു. ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്യജിത്ത് പാണ്ഡെയാണ്. പല പ്രായങ്ങളിലുള്ള കഥാപാത്രമായി ചിത്രത്തില്‍ ആമിറെത്തിയിരുന്നു.

ആമിര്‍ ഖാൻ നായകനായി വരാനിരിക്കുന്ന ചിത്രം സിത്താരെ സമീൻ പര്‍ ആണെന്നത് താരത്തിന്റെ ആരാധകര്‍ക്ക് പ്രതീക്ഷയാണ്. താരെ സമീൻ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീൻ പര്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും ആമിര്‍ ഖാന്റെ പുതിയ ചിത്രം പ്രതിപാദിക്കുന്നത് ഡൗണ്‍ സിൻഡ്രോം എന്ന രോഗാവസ്ഥയാണ് എന്നാണ് റിപ്പോര്‍ട്ട്. താരെ സമീൻ പറില്‍ നായകനായ താരം ദര്‍ശീല്‍ സഫാരി ആമിര്‍ ഖാൻ ചിത്രത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

Read More: മഞ്ജു വാര്യരുടെയും ഫഹദിന്റെയും സ്വാധീനം എത്രത്തോളം? വേട്ടയ്യൻ കേരളത്തിൽ നേടിയ തുക, കളക്ഷൻ നിർണായക സംഖ്യയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios