'മരിച്ചുപോയ ആ കുട്ടിയെ കളിയാക്കല്ലേ' ഡിംപലിന്റെ ജൂലിയറ്റിനെ കുറിച്ച് തിങ്കൾ ഭാൽ പറയുന്നു
ബിഗ് ബോസ് സീസൺ മൂന്നിലെ മത്സരാർത്ഥികളിൽ ആദ്യ ഘട്ടത്തിൽ തന്നെ വലിയ പിന്തുണ സ്വന്തമാക്കിയ ആളാണ് ഡിംപൽ ഭാൽ. സൈക്കോളജിസ്റ്റായ ഡിംപൽ മലയാളി ഹൌസിൽ പങ്കെടുത്തിരുന്ന തിങ്കൾ ഭാലിന്റെ സഹോദരി കൂടിയാണ്. എന്നാൽ, ബിഗ് ബോസ് വീട്ടിൽ സ്വന്തം നിലയിൽ വ്യക്തിത്വം പറഞ്ഞു തുടങ്ങി നിലപാടുകളിലുറച്ച് മുന്നോട്ടുപോവുകയാണ് ഡിംപൽ.
ബിഗ് ബോസ് സീസൺ മൂന്നിലെ മത്സരാർത്ഥികളിൽ ആദ്യ ഘട്ടത്തിൽ തന്നെ വലിയ പിന്തുണ സ്വന്തമാക്കിയ ആളാണ് ഡിംപൽ ഭാൽ. സൈക്കോളജിസ്റ്റായ ഡിംപൽ മലയാളി ഹൌസിൽ പങ്കെടുത്തിരുന്ന തിങ്കൾ ഭാലിന്റെ സഹോദരി കൂടിയാണ്. എന്നാൽ, ബിഗ് ബോസ് വീട്ടിൽ സ്വന്തം നിലയിൽ വ്യക്തിത്വം പറഞ്ഞു തുടങ്ങി നിലപാടുകളിലുറച്ച് മുന്നോട്ടുപോവുകയാണ് ഡിംപൽ.
ആദ്യത്തെ വീക്കിലി ടാസ്കിൽ തന്നെ സൌഹൃദത്തെ കുറിച്ച് പറഞ്ഞ് കണ്ണ് നനയിച്ച ഡിംപൽ, ജൂലിയറ്റ് എന്ന ആത്മസുഹൃത്തിന്റെ പേര് കൂടി മലയാളികൾക്കായി പരിചയപ്പെടുത്തി. ഏഴാം ക്ലാസിൽ ആറ് മാസം മാത്രം പരിചയമുള്ള കൂട്ടുകാരിയുടെ അപ്രതീക്ഷിത വിയോഗമായിരുന്നു ഡിംപൽ പറഞ്ഞത്. ഇരുപത് വർഷത്തിന് ശേഷം ആ കുടുംബത്തെ കാണാൻ പോയതും, അവളുടെ യൂണിഫോം ധരിച്ചതുമെല്ലാം വൈകാരികമായി ഡിംപൽ പറഞ്ഞിരുന്നു.
എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ചില ആരോപണങ്ങളും ഉയർന്നുവന്നു. ഡിംപൽ പറഞ്ഞ കഥ കള്ളമാണെന്നും അത് ബിഗ് ബോസ് ഓഡിഷൻ കഴിഞ്ഞ ശേഷം നിർമ്മിച്ചെടുത്ത സംഭവങ്ങളാണെന്നുമായിരുന്നു ആരോപണം. ഇപ്പോഴിതാ അതിനെല്ലാം ഉത്തരവുമായി എത്തുകയാണ് ഡിംപലിന്റെ സഹോദരി തിങ്കൾ ഭാൽ.
ഡിംപലിന്റെ കഥയെ കുറിച്ച് ഉയരുന്ന ആരോപണങ്ങൾ ഓരോന്നും എണ്ണിപ്പറഞ്ഞാണ് തിങ്കൾ മറുപടി വീഡിയോ തന്റെ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2020 ജൂൺ 10ന് ഡിംപലിന് വിളി വരുന്നത്. പലരേയും വിളിച്ചിരുന്നു. എന്നാൽ മലയാളി ഹൌസിൽ ഞാൻ പങ്കെടുത്തതുകൊണ്ടും മറ്റ് പല കാരണങ്ങൾ കൊണ്ടും അവൾക്ക് അത് കിട്ടുമെന്ന് ഒരിക്കലും കരുതിയില്ല.
ലോക്ക്ഡൌൺ കാലത്ത് പണ്ടത്തെ സ്കൂൾ ഗ്രൂപ്പ് തുടങ്ങി. പിന്നീട് അവരുമായി സംസാരിച്ച് തുടങ്ങുകയും ഓർമിച്ച് തുടങ്ങുകയും ചെയ്തപ്പോഴാണ് ജൂലിയറ്റിനെ കുറിച്ചുള്ള നൊസ്റ്റാൾജിയ വീണ്ടും ഉണ്ടായത്. അതിന് മുമ്പ് നമ്മുടെ കുടുംബം ആ കാര്യത്തിൽ അവളുടെ വേദന കാണാൻ തയ്യാറായിരുന്നില്ല. കാരണം നമ്മുടേതായ വേദനയുള്ള സമയമായിരുന്നു അത്. നവംബറിൽ ഒരു കോൾ വന്നതുമുതൽ ഡിംപൽ ശ്വാസം എടുക്കുന്നതു പോലും അത് ഓർത്തുകൊണ്ടാണെന്ന് പറയാനാകുമോയെന്ന് തിങ്കൾ ചോദിക്കുന്നു.
നവംബറിൽ ജൂലിയറ്റിന്റെ വീട്ടുകാർ വിളിച്ചു. എന്നാൽ ഇളയ സഹോദരി സബ് ഇൻസ്പെക്ടറായ നയന (അപ്പു) വന്നതുകൊണ്ട് പോകാൻ കഴിഞ്ഞില്ല. ഡിസംബർ 11-ന് മൂന്നുപേരും കൂടി അമ്മയുടെ കൂടെ അടിച്ച് പൊളിക്കാൻ എരുമേലിയിലേക്ക് പോയതാണ്. പക്ഷെ ഞാനും ഡിംപലും കൂടി വലിയ അടിയായി. അവളോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞു. തന്റെ വീട്ടിൽ കിട്ടാത്ത സ്നേഹം ശാന്തിഗ്രാമിലെ ജൂലിയറ്റിന്റെ വീട്ടുകാർ നൽകുന്നതായി ഡിംപലിന് തോന്നി. അങ്ങനെയാണ് അവൾ ജൂലിയറ്റിന്റെ വീട്ടിലേക്ക് പോകുന്നത്.
മൂന്ന് ദിവസം അവൾ അവിടെ തന്നെയായിരുന്നു. അന്നൊന്നും ബിഗ് ബോസ് വിളിക്കുമെന്ന് കരുതിയിട്ടല്ല. അവിടെ പോയി ഭക്ഷണമൊക്കെ ഉണ്ടാക്കി കൊടുത്തു. ഇതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. അവിടെയിരുന്ന് ജൂലിയിറ്റിന്റെ യൂണിഫോം ഇട്ട് പടമെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോ അവളോടുള്ള കലിപ്പുകൊണ്ട് ലൈക്ക് ചെയ്തതുപോലും വൈകിയാണ്.
പിന്നീട് ഡിസംബർ 17നാണ് രണ്ടാമത്തെ ഓഡിഷൻ കോൾ വരുന്നത്. അപ്പോഴും ഒരു സാധ്യതയും ഞങ്ങൾ കൽപ്പിച്ചിരുന്നില്ല. ജൂലിയറ്റിന്റെ കുടുംബത്തെ കണ്ടതിന് പിന്നാലെ ആയതിനാൽ ആ കഥ ഓഡിഷന് പറഞ്ഞുകാണും. ക്രിസ്മസിന് വന്നപ്പോഴും ജൂലിയറ്റിന്റെ വീട്ടിൽ പോയിരുന്നു. ഡിംപലിനെ പിക്ക് ചെയ്യാൻ പോയപ്പോൾ എന്നോടും അവർ അതേ സ്നേഹം കാണിച്ചപ്പോഴാണ് ആ സ്നേഹം ഞാനും തിരിച്ചറിഞ്ഞത്.
ജനുവരി തുടക്കത്തിലാണ് സാധ്യതയുണ്ടെന്ന് പറഞ്ഞ കോൾ വന്നത്. പിന്നീട് അവൾക്കുള്ള ഡ്രസടക്കമുള്ള കണ്ടെത്താനുള്ള തിരക്കിലായിരുന്നു. അവൾക്ക് സിംപതി ഇഷ്ടമല്ലാത്തതുകൊണ്ട് കയ്യിലെ സർജിക്കൽ മാർക്കുകൾ ടാറ്റൂ അടിച്ച് മറയ്ക്കാൻ പ്ലാൻ ചെയ്തു. എന്നാൽ അത് ഇറാനിയ സംഗീതവുമായി ബന്ധപ്പെട്ടതായിരുന്നു. കയ്യിൽ സർജിക്കൽ മാർക്ക് മറയ്ക്കാനായിരുന്നു കൈ മുഴുവൻ ടാറ്റൂ ചെയ്തത്. അതിൽ പെട്ടെന്ന് തോന്നിയതാണ് ജൂലിയറ്റിനറെ ബെർത്ത് ഡേറ്റ് കൈപ്പുറത്ത് എഴുതാൻ. കൈപ്പുറത്തെ ചെറിയൊരു മാർക്ക് മറയ്ക്കാനായിഎന്തെങ്കിലും ടാറ്റൂ ആലോചിച്ചപ്പോഴാണ് അങ്ങനെ ചെയ്തതെന്നും തിങ്കൾ പറഞ്ഞു.
ഇരുപത് വർഷം മുമ്പ് ഓഷാന സ്കൂളിലെ യൂണിഫോമിനെ കുറിച്ചാണ് നമ്മൾ പറയുന്നത്. പട്ടുപാവാട തോറ്റുപോകുന്ന നീളമുള്ളവയായിരുന്നു അന്നത്തെ സ്കേർട്സ്. അതിനെ കുറിച്ച് കൂടുതൽ എന്താണ് പറയാനുള്ളത്. അന്നത്തെ ചിത്രങ്ങൾ എടുത്തു നോക്കിയാൽ കാണാം. പിന്നെ തടിയാണെങ്കിൽ അന്നത്തേതിനേക്കാൾ തടി കുറിയുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. മെഡിസിൻ കഴിച്ച് അങ്ങനെ ആയതാണ്.
സ്പൈനൽ കോഡ് ഓപ്പറേഷൻ ഉണ്ടായിരുന്ന ആൾക്ക് മെമ്മറി ലോസ് ഉണ്ടാകാമെന്ന് ചോദിക്കുന്നതാണ് സഹിക്കാൻ പറ്റാത്തത്. മെമ്മറൈസേഷനാണ് ആയിരുന്നു അവളുടെ പ്രശ്നം. ചിലത് ഓർത്ത് വയ്ക്കാൻ പറ്റുന്നില്ല എന്നാണ്,അങ്ങനെ പഠനത്തിൽ മുമ്പിലായിരുന്ന അവൾ പിന്നിലായി എന്നാണ് പറഞ്ഞത്. ഈ കാര്യങ്ങളുടെയൊന്നും പേരിൽ മരിച്ചുപോയ ആ കുട്ടിയെ കളിയാക്കല്ലേ. ആ അമ്മ ഒരുപാട് സ്നേഹത്തോടെയും ദുഖത്തോടെയുമാണ് ആ യൂണിഫോമും ഡ്രസുമെല്ലാം സൂക്ഷിച്ചുവച്ചിരിക്കുന്നത്. ഡിംപലിനെ കുറിച്ച് ചോദിക്കൂ ആ കുട്ടിയെ കുറിച്ച് ഒന്നും പറഞ്ഞ് ആ രക്ഷിതാക്കളെ വിഷമിപ്പിക്കരുതെന്നും ആവശ്യപ്പെട്ടാണ് തിങ്കൾ വീഡിയോ അവസാനിപ്പിക്കുന്നത്.
- Bigg Boss Malayalam Season 3 Launch
- asianet bigg boss malayalam
- bigg boss elimination
- bigg boss in malayalam
- bigg boss malayalam
- bigg boss malayalam contestants
- bigg boss malayalam episode
- bigg boss malayalam season 3
- bigg boss malayalam today
- bigg boss malayalam watch live
- bigg boss season 3
- bigg boss vote
- malayalam bigg boss
- malayalam bigg boss voting
- mohanlal in bigg boss
- thinkal Bhal
- ജൂലിയറ്റ്