ദോശയെ ചൊല്ലി തര്‍ക്കം, തല്ലിന്റെ വക്കോളമെത്തി മണിക്കുട്ടനും സായ് വിഷ്‍ണുവും
തല്ലിന്റെ വക്കോളമെത്തി മണിക്കുട്ടനും സായ് വിഷ്‍ണുവും.
ബിഗ് ബോസില്‍ ഭക്ഷണത്തെ ചൊല്ലി തര്‍ക്കം തുടരുകയാണ്. ഇന്നും ഭക്ഷണവുമായി ബന്ധപ്പെട്ടമായിരുന്നു രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായത്. ഫിറോസ് ഖാനായിരുന്നു ആദ്യം തര്‍ക്കം തുടങ്ങിയത്. പുതുതായി വന്ന എയ്‍ഞ്ചല്‍ ഒരു ദോശ ചോദിച്ചതുമായി ബന്ധപ്പെട്ടാണ് വിഷയം. ഫിറോസ് ഖാനും അതില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് തര്‍ക്കം മണിക്കുട്ടനും സായ് വിഷ്‍ണുവും തമ്മിലായി.
ഒരു ദോശ കൂടി തരുമോയെന്ന് ചോദിച്ച് എയ്‍ഞ്ചല്‍ എത്തി. നല്ല രുചിയുണ്ടെന്നും എയ്‍ഞ്ചല്‍ പറഞ്ഞു. ഓരോ ആള്‍ക്ക് ഇത്ര ഭക്ഷണം എന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ടായിരുന്നു. എയ്‍ഞ്ചല്‍ ചോദിച്ചപ്പോള്‍ ആദ്യം ആരും തയ്യാറായില്ലെങ്കിലും ഒടുവില്‍ തന്റെ ദോശ കൊടുക്കൂവെന്ന് ഡിംപല്‍ പറഞ്ഞപ്പോള്‍ റിതുവെടുത്ത് കൊടുക്കുകയും ചെയ്‍തു. ഫിറോസ് ഖാൻ സംഭവത്തില്‍ ഇടപെടുകയും തര്‍ക്കമുണ്ടാകുകയും ചെയ്‍തു. മണിക്കുട്ടനും സായ് വിഷ്‍ണുവുമടക്കമുള്ളവര്‍ സംസാരിക്കുകയും ചെയ്‍തു.
കുട്ടിക്ക് ഒരു ദോശ കൊടുക്കൂവെന്ന് ഫിറോസ് ഖാൻ ആവശ്യപ്പെട്ടിരുന്നു. ഡിംപാല്‍ തന്റെ ദോശ കൊടുക്കുകയും ചെയ്‍തു. എയ്‍ഞ്ചല്‍ ദോശ കഴിക്കുമ്പോള്‍ ഡിംപല്‍ ഫിറോസ് ഖാനോട് പറഞ്ഞു. സ്വന്തം പാത്രത്തില്‍ എടുത്തുകൊടുത്തുകൂടെയെന്ന്. അത് തര്‍ക്കമായി. ഭക്ഷണം കഴിച്ചില്ലേല്‍ സ്വന്തം പാത്രത്തില്‍ നിന്ന് എടുത്തുകൊടുത്തേനെയെന്ന് ഫിറോസ് പറഞ്ഞു. ഡിംപാലിനോട് ഫിറോസ് ഖാൻ ദേഷ്യപ്പെടുകയും ചെയ്‍തു. ക്യാമറയ്‍ക്ക് മുന്നില്‍ എന്തൊക്കെയോ പറയം. ഒരാള്‍ ഭക്ഷണം ചോദിച്ചിട്ട് ഇങ്ങനെയാണോ പറയേണ്ടത് എന്നും ഫിറോസ് ഖാൻ ചോദിച്ചു. ഇക്കാര്യം ക്യാപ്റ്റനായ മണിക്കുട്ടനോടും ഫിറോസ് ഖാൻ പറഞ്ഞു. ഫിറോസ് ഖാൻ പോയിസണ്‍ ആണെന്നു ഡിംപാല്‍ പറഞ്ഞു.
സംഭവത്തില്‍ ഇടപെട്ട മണിക്കുട്ടൻ കാര്യം തിരക്കി. ഭക്ഷണം എല്ലാവര്‍ക്കും കൊടുക്കണം. അതിനാണ് താൻ അവസാനം കഴിക്കാമെന്ന് പറഞ്ഞതെന്നും മണിക്കുട്ടൻ പറഞ്ഞു. എന്നാല്‍ ഡിംപാല്‍ മുമ്പും ഇങ്ങനെ പെരുമാറിയിട്ടുണ്ടെന്ന് ഉദാഹരണ സഹിതം സായ് വിഷ്‍ണു പറഞ്ഞു. തുടര്‍ന്നും മണിക്കുട്ടനും സായ് വിഷ്‍ണുവും തമ്മില്‍ സംസാരമുണ്ടായി. മുമ്പ് ഒരു ടാസ്‍കിന്റെ സമയത്ത് ഭക്ഷണം വേണേല്‍ കഴിച്ചിട്ടുപോകൂവെന്ന് മണിക്കുട്ടൻ പറഞ്ഞത് സൂചിപ്പിക്കുകയായിരുന്നു സായ് വിഷ്‍ണു. അത് ശരിയായിരുന്നില്ലെന്ന് സായ് വിഷ്‍ണു മോഹൻലാലിനോടും പറഞ്ഞിരുന്നു. എന്നാല്‍ ഗെയ്‍മിന്റെ ഭാഗമായിരുന്നു അതെന്നായിരുന്നു മണിക്കുട്ടൻ പറഞ്ഞത്. അടുത്തുവന്ന് സംസാരിക്കരുത് എന്ന് മണിക്കുട്ടൻ സായ് വിഷ്‍ണുവിനോട് വന്നു. തല്ലിന്റെ വക്കില്‍ വരെ ഇരുവരും എത്തി. മുഖത്തുനോക്കി സംസാരിക്കൂവെന്ന് മണിക്കുട്ടൻ പറഞ്ഞപ്പോള്‍ മുഖത്തുനോക്കി തന്നെയാണ് സംസാരിക്കുന്നത് എന്ന് സായ് വിഷ്‍ണു പറഞ്ഞു. ഒരു പ്രശ്‍നമുണ്ടേല്‍ അപോള്‍ പറയണമായിരുന്നുവെന്ന് മണിക്കുട്ടൻ പറഞ്ഞു. മണിക്കുട്ടൻ ഒരു കാര്യം ആലോചിച്ചിട്ടല്ലേ പറഞ്ഞത് തനിക്കും ആലോചിക്കണമെന്ന് സായ് വിഷ്‍ണു പറഞ്ഞു. ഭക്ഷണം കഴിക്കുമ്പോള്‍ മോശം പറയുന്നത് ശരിയല്ലെന്നും സായ് വിഷ്‍ണു പറഞ്ഞു. ഒടുവില്‍ മറ്റുള്ളവര്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.