'അയാൾ പെണ്ണാണ്, എന്നെ ട്യൂൺ ചെയ്യുന്നു, പേടിയാണ്'; സുരേഷിനെതിരെ ​ആരോപണവുമായി രതീഷ് കുമാർ

അൻസിബയും ജിന്റോയും ഈ ആരോപണത്തെ എതിർക്കുന്നുണ്ട്.

Ratheesh Kumar made allegations against Suresh in bigg boss malayalam season 6 nrn

ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ ആദ്യം തന്നെ പ്രേക്ഷക ശ്രദ്ധനേടാൻ സാധിച്ച മത്സരാർത്ഥിയാണ് രതീഷ് കുമാർ. മറ്റുള്ളവരെ ഇറിറ്റേറ്റ് ചെയ്ത് ആവശ്യമായി സ്ക്രീൻ സ്പെയ്സ് ഉണ്ടാക്കുന്ന രതീഷിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും നിരവധിയാണ്. സുരേഷും രതീഷും തമ്മിലുള്ള പ്രശ്നം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്നെ കെട്ടിപിടിച്ചത് ഇഷ്ടപ്പെടാത്ത സുരേഷ് തനിക്കെതിരെ രതീഷ് സെക്ഷ്വൽ ഹരാസ്മെന്റ് നടത്തി എന്ന തരത്തിൽ സംസാരിച്ചിരുന്നു. ഇതും ശ്രദ്ധിക്കപ്പെട്ടു. അന്ന് മുതൽ സുരേഷിനോട് വേറിട്ട ശൈലിയിലാണ് രതീഷ് പെരുമാറുന്നത്. ഇന്നിതാ സുരേഷ് പെണ്ണാണ് എന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് രതീഷ്. 

അൻസിബയും ജിന്റോയുമായി സംസാരിച്ചിരിക്കെ ആയിരുന്നു രതീഷ്. ഇതിനിടയിൽ സുരേഷിനെ കുറിച്ച് സംസാരിച്ചു. 
'സുരേഷ് ഏട്ടൻ ആള് ക്രൂക്കഡാണ്. അയാളുടെ സ്റ്റാറ്റസ് എന്താന്ന് പോലും നമുക്ക് മനസിലാകുന്നില്ല. എനിക്കെതിരെ ഇങ്ങനെ ഒരു കാർഡ് എടുക്കുന്നുണ്ടെങ്കിൽ അത് പെണ്ണുങ്ങളുടെ മനസായോണ്ടാണ്. അതെനിക്ക് അറിയില്ലായിരുന്നു. സെക്ഷ്വൽ കാർഡ് ഉപയോ​ഗിച്ചത് തെറ്റാണ്. കാരണം ഞാൻ അങ്ങനെയല്ല. അയാളൊരു ആണാണെന്നാണ് വിചാരിച്ചത്. രണ്ട് ദിവസമായി ഞാൻ അയാളോ നോട്ട് ചെയ്യുകയാണ്. അടുത്തേക്ക് വരുമ്പോഴെ പേടി ആകുന്നു. കളിക്കുന്നതൊന്നും അല്ല. എനിക്ക് തോന്നുന്നത് അയാൾ മനസ് കൊണ്ട് പെണ്ണാണ്. ഞാൻ എന്തായാലും അയാളുടെ ഭാ​ഗത്തേക്കെ ഇല്ല. അയാൾ ബാത്റൂമിൽ വന്നാൽ ഞാൻ വേ​ഗം പുറത്തേക്ക് പോകും. അയാള് മനസുകൊണ്ടൊരു പെണ്ണാണെന്ന് ഞാൻ പറയുന്നു. അല്ലെങ്കിൽ ഈ കാർഡ് അയാൾ ഉപയോ​ഗിക്കില്ല. അയാളൊരു പെണ്ണാണ്. നോട്ടവും ഭാ​വവും നടത്തവും എക്സ്പ്രഷനുമെല്ലാം അങ്ങനെയാണ്. എന്നെ ട്യൂൺ ചെയ്യാൻ വരുമ്പോലെയാണ് എനിക്ക് തോന്നുന്നത്. എനിക്ക് പേടി ആകുന്നു. അതാണ് ഞാൻ മാറി മാറി നിൽക്കുന്നത്', എന്നാണ് രതീഷ് പറഞ്ഞത്. 

'നീ ഔട്ടായാൽ ഞാൻ എന്ത് ചെയ്യും, എന്റെ ഈ ചിരി പോകും'; ​ഗബ്രിയോട് ജാസ്മിൻ ജാഫർ, ഇത് പൊളിയുമെന്ന് 'രതീഷണ്ണന്‍'

എന്നാൽ അൻസിബയും ജിന്റോയും ഈ ആരോപണത്തെ എതിർക്കുന്നുണ്ട്. സുരേഷ് ഭയങ്കര വിവരമുള്ള ബുദ്ധിയുള്ള ആളാണെന്നാണ് ഇരുവരും പറയുന്നത്. സുരേഷ് പെണ്ണാണെന്ന് പറഞ്ഞപ്പോൾ, അങ്ങനെ എങ്കിൽ നിങ്ങളെ ജാൻമോണി റേപ്പ് ചെയ്ത രീതിയിൽ ആയിരുന്നില്ലെ അന്ന് പ്രശ്നം ഉണ്ടാക്കിയതെന്നും സുരേഷ് തമാശയ്ക്ക് ഓരോന്ന് ചെയ്യുന്നതാണെന്നും അൻസിബ പറയുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios