Asianet News MalayalamAsianet News Malayalam

ആരൊക്കെ ബിഗ് ബോസില്‍ നിന്ന് പുറത്താകും?, കാത്തിരിപ്പിനെ കുറിച്ച് മോഹൻലാല്‍- വീഡിയോ

ബിഗ് ബോസില്‍ നിന്ന് ഇന്ന് ആര് പുറത്താകും?

Mohanlal say about bigg boss
Author
Kochi, First Published Mar 13, 2021, 3:16 PM IST | Last Updated Mar 13, 2021, 3:21 PM IST

ഓരോ ആഴ്‍ചയിലും ശനിയാഴ്‍ച മോഹൻലാല്‍ എത്തുമ്പോള്‍ ബിഗ് ബോസിന്റെ കാര്യത്തില്‍ എല്ലാവരും ആകാംക്ഷയിലായിരിക്കും. കാരണം ആരാണ് പുറത്തുപോകുകയെന്നറിയുന്നത് മോഹൻലാല്‍ എത്തുന്ന എപിസോഡിലാണ്. മോഹൻലാല്‍ തന്നെയാണ് പുറത്താകുന്ന ആളെകുറിച്ച് അറിയിക്കുക. ഇന്ന് ആരായിരിക്കും പുറത്തുപോകുകയെന്ന കാര്യത്തില്‍ ആകാംക്ഷയിലാണ് താനെന്ന് മോഹൻലാല്‍ പറയുന്നു. എന്തൊക്കെ സംഭവ വികാസങ്ങളായിരിക്കും സംഭവിക്കുകയെന്ന് മോഹൻലാല്‍ ചോദിക്കുന്നു. എല്ലാത്തിനും സാക്ഷിയാകാൻ താൻ എത്തുന്നുവെന്നും മോഹൻലാല്‍ പറയുന്നു.

എയ്‍ഞ്ചല്‍- മൂന്ന്, റിതു മന്ത്ര- മൂന്ന്, മണിക്കുട്ടൻ- നാല്, സൂര്യ- ആറ്, സജ്‍ന- ഫിറോസ്- ഒമ്പത് എന്നിങ്ങനെയാണ് ഇത്തവണത്തെ നോമിനേഷൻ. ഇവരില്‍ ആരാണ് പുറത്തുപോകുകയെന്നതാണ് ഇനി അറിയേണ്ടത്. വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് ആരാണ് പുറത്തുപോകുന്നത് എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ആ ആഴ്‍ചയില്‍ നടന്ന സംഭവങ്ങളെ കുറിച്ച് മോഹൻലാല്‍ ചോദിക്കുകയും ചെയ്യും. ഓരോ ആഴ്‍ചയിലും ഉണ്ടായ മോശം സംഭവത്തില്‍ അത് ചെയ്‍തവരെ മോഹൻലാല്‍ താക്കീത് ചെയ്യാറുമുണ്ട്. നോമിനേഷനില്‍ എത്തിയവരില്‍ ആരെയൊക്കെ പ്രേക്ഷകര്‍ പിന്തുണച്ചു, ആരെയൊക്കെ കൈവിട്ടുവെന്നതറിയാനുള്ള കാത്തിരിപ്പിനു വിരാമമാകുന്നുവെന്നാണ് മോഹൻലാല്‍ പറഞ്ഞത്.

ഇങ്ങനെയായിരുന്നു ഈ ആഴ്‍ചത്തെ നോമിനേഷൻ

ഫിറോസ് - സജ്‍ന

മത്സരബുദ്ധിയോടെയും കൗശലത്തോടെയുമല്ല പെരുമാറുന്നതെന്ന് വ്യക്തമാക്കി എയ്ഞ്ചലിനെയും സൂര്യയെയും നോമിനേറ്റ് ചെയ്‍തു.

മജ്‍സിയ

ബിഗ് ബോസുമായി പൊരുത്തപ്പെടാൻ റിതു മന്ത്രയ്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും എയ്‍ഞ്ചല്‍ ബിഗ് ബോസില്‍ വേറൊരു തലത്തിലേക്ക് പോകുന്നതായും മജ്‍സിയ പറഞ്ഞു.

ഭാഗ്യലക്ഷ്‍മി

എപ്പോഴും കലഹത്തിന് സാഹചര്യമുണ്ടാക്കുകയാണ് ഫിറോസ്- സജ്‍നയെന്നും സൂര്യ  ഗെയ്‍മിലേക്ക് വന്നിട്ടില്ല എന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു.

ഡിംപല്‍

അഡോണി സെല്‍ഫ് പെര്‍ഫോം ചെയ്യുന്നില്ലെന്നും സൂര്യ ആക്റ്റീവ് ആകുന്നില്ലെന്നും ഡിംപല്‍ പറഞ്ഞു.

എയ്ഞ്ചല്‍

സജ്‍ന- ഫിറോസ് കാരണമില്ലാതെ ബഹളമുണ്ടാക്കുന്നുവെന്നും സൂര്യ ആക്റ്റീവല്ലെന്നും എയ്‍ഞ്ചല്‍ പറഞ്ഞു.

റംസാൻ

മറ്റുള്ളവര്‍ തമ്മില്‍ പ്രശ്‍നമുണ്ടാക്കുന്നതില്‍ കാരണക്കാരൻ മണിക്കുട്ടനാണെന്നും സജ്‍ന- ഫിറോസ് ഖാൻ വെറുതെ ചൂടാകുന്നു, മത്സരബുദ്ധിയോടെയല്ലെന്നും റംസാൻ പറഞ്ഞു.

കിടിലൻ ഫിറോസ്

മണിക്കുട്ടന് മത്സരബുദ്ധിയുണ്ടെങ്കിലും പൊരുത്തപ്പെടാനാകുന്നില്ലെന്നും ഫിറോസ്- സജ്‍ന ദമ്പതിമാര്‍ക്കും ബിഗ് ബോസില്‍ പൊരുത്തക്കേട് ഉണ്ടെന്നും കിടിലൻ ഫിറോസ് പറഞ്ഞു.

സൂര്യ

ഡിംപല്‍ ക്ലോസ് ഫ്രണ്ട് ആണെങ്കിലും ഗെയിമില്‍ വിട്ടുനിന്നത് ശരിയല്ലെന്നും സജ്‍ന- ഫിറോസ് ചെറിയ പ്രശ്‍നങ്ങള്‍ സോള്‍വ് ചെയ്യുന്നില്ലെന്നും സൂര്യ പറഞ്ഞു.

സായ് വിഷ്‍ണു

നിലപാട് ഇല്ലാത്ത ആളാണ് മണിക്കുട്ടൻ എന്നും സജ്‍ന- ഫിറോസ് എപ്പോഴും പ്രശ്‍നമുണ്ടാക്കുന്നുവെന്നും സായ് വിഷ്‍ണു പറഞ്ഞു.

സന്ധ്യാ മനോജ്

 ഫിറോസ്- സജ്‍ന എല്ലാ പ്രശ്‍നങ്ങളിലും ഇടപെട്ട് വിഷയമാക്കുന്നുവെന്നും സൂര്യ വെല്ലുവിളികളെ കണ്ണീരു കൊണ്ട് മാറ്റുന്നുവെന്നും സന്ധ്യാ മനോജ് പറഞ്ഞു.

അനൂപ് കൃഷ്‍ണൻ

ഇപോള്‍ റിതു പെര്‍ഫോര്‍മൻസ് ചെയ്യുന്നില്ലെന്നും ഭാഗ്യലക്ഷ്‍മി വീട്ടില്‍ പോകണമെന്നുവെന്ന് പറയുന്നതായും അനൂപ് കൃഷ്‍ണൻ വ്യക്തമാക്കി..

രമ്യാ പണിക്കര്‍

എയ്‍ഞ്ചല്‍ ഗെയിമിനെ കുറ്റം പറയുന്നുവെന്നും റിതു മന്ത്ര ഒറ്റയ്‍ക്ക് റിയാക്റ്റ് ചെയ്യുന്നില്ലെന്നും രമ്യാ പണിക്കര്‍ പറഞ്ഞു.

റിതു മന്ത്ര

എയ്‍ഞ്ചല്‍ പാര്‍ടിസിപേറ്റ് ചെയ്യുന്നില്ലെന്നും രമ്യാ പണിക്കര്‍ പറയേണ്ട സമയത്ത് കാര്യങ്ങള്‍ പറയുന്നില്ലെന്നും റിതു മന്ത്ര പറഞ്ഞു.

അഡോണി

മണിക്കുട്ടന്റെ അഭിപ്രായങ്ങളില്‍ സ്ഥിരത ഇല്ലെന്നും തങ്ങള്‍ നിലനില്‍ക്കാൻ ഫിറോസ്- സജ്‍ന എപ്പോഴും ചെറിയ പ്രശ്‍നങ്ങള്‍ ബോധപൂര്‍വം  വഴക്കാക്കുന്നുവെന്നും അഡോണി പറഞ്ഞു.

മണിക്കുട്ടൻ

കിടിലൻ ഫിറോസ് ഗെയിമില്‍ സ്വന്തം നിയമങ്ങള്‍ കൊണ്ടുവരുന്നുവെന്നും സായ് വിഷ്‍ണു ഗെയിമില്‍ പ്രശ്‍നമായി മാറിയെന്നും മണിക്കുട്ടൻ പറഞ്ഞു.

നോബി

സജ്‍ന- ഫിറോസ് വീടുമായി പൊരുത്തപ്പെടുന്നില്ലെന്നും സന്ധ്യാ മനോജ് അത്ര ആക്റ്റീവല്ലെന്നും നോബി  പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios