Asianet News MalayalamAsianet News Malayalam

ജീവിതത്തിൽ ആദ്യമായാണ് ക്യാപ്റ്റൻസി കിട്ടുന്നതെന്ന് മണിക്കുട്ടൻ, അദ്ദേഹത്തെ ആരും ഉപദ്രവിക്കരുതെന്ന് മോഹൻലാൽ

ഇത്തവണ ക്യാപ്റ്റൻ ടാസ്‍കിനായി തെരഞ്ഞെടുക്കപ്പെട്ടത് ലക്ഷ്‍മി ജയനും മണിക്കുട്ടനും നോബിയുമായിരുന്നു. എല്ലാവരും കൂട്ടായിട്ടായിരുന്നു ഇവരെ ക്യാപ്റ്റൻ ടാസ്‍കിനായി തെരഞ്ഞിട്ടത്. 

manikuttan says about his captaincy
Author
Chennai, First Published Feb 28, 2021, 9:54 PM IST | Last Updated Feb 28, 2021, 9:56 PM IST

ബിഗ് ബോസില്‍ ഓരോ ആഴ്‍ചയും ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെടുകയെന്നത് പ്രധാനമാണ്. ഒരാള്‍ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അയാള്‍ ആ ആഴ്‍ചയില്‍ എലിമിനേഷൻ പ്രക്രിയയില്‍ നിന്ന് ഒഴിവാക്കപ്പെടും. രണ്ടാമത്തെ ആഴ്ചയിലെ ബി​ഗ് ബോസിലെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത് മണിക്കുട്ടനെയാണ്. അതുകൊണ്ട് തന്നെ മണിക്കുട്ടൻ ഇത്തവണ എലിമിനേഷനിൽ നിന്ന് പുറത്തായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ക്യാപ്റ്റൻസി എങ്ങനെയാകും എന്ന മോഹൻലാലിന്റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി എത്തുകയാണ് മണിക്കുട്ടൻ. 

സ്കൂളില്‍ പഠിച്ചിട്ടും കോളേജിൽ പഠിച്ചിട്ടും ക്രിക്കറ്റില്‍ ഇത്രയും നാളും കളിച്ചിട്ടും ആദ്യമായിട്ടാണ് ക്യാപ്റ്റന്‍സി കിട്ടുന്നത്. അത് മുഴുവനായി മുതലാക്കും. അം​ഗങ്ങൾ വഴക്കുണ്ടാക്കിയാല്‍ ആദ്യം പറഞ്ഞ് നോക്കും പിന്നെ മീശയൊക്കെ അത്യാവശ്യം പിരിച്ച് വച്ചിട്ടുണ്ട്. അതുടെ പിരിച്ച് കഴിഞ്ഞാ പിന്നെ, വരുന്നത് വഴിയെ കാണാം എന്നായിരുന്നു മണിക്കുട്ടൻ പറഞ്ഞത്. പിന്നാലെ മണിക്കുട്ടനെ ആരും ദേഹോപദ്രവം ചെയ്യരുതെന്ന് മോഹൻലാൽ തമാശയായി പറയുകയും ചെയ്തു. 

അതേസമയം, ക്യാപ്റ്റനായി തെരഞ്ഞെടുത്ത ശേഷം മണിക്കുട്ടൻ നല്ല രീതിയിലാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും മുന്നോട്ടും അദ്ദേഹം നല്ല പ്രകടനം കാഴ്ച വയക്കുമെന്നും മുൻ ക്യാപ്റ്റനായ സൂര്യ പറഞ്ഞു. 

ഇത്തവണ ക്യാപ്റ്റൻ ടാസ്‍കിനായി തെരഞ്ഞെടുക്കപ്പെട്ടത് ലക്ഷ്‍മി ജയനും മണിക്കുട്ടനും നോബിയുമായിരുന്നു. എല്ലാവരും കൂട്ടായിട്ടായിരുന്നു ഇവരെ ക്യാപ്റ്റൻ ടാസ്‍കിനായി തെരഞ്ഞിട്ടത്. ക്യാപ്റ്റനെ തെരഞ്ഞെടുക്കാൻ വേറിട്ട ടാസ്‍ക് ആയിരുന്നു ഇത്തവണ.

ആദ്യം ഒരു ഫോട്ടോ നല്‍കി. അതില്‍ പല വസ്‍ത്രങ്ങളുടെയും അത് ധരിച്ച ആളിന്റെയും ഫോട്ടോ നല്‍കി. അതുപോലെ മത്സാര്‍ഥികളും വസ്‍ത്രങ്ങള്‍ തെരഞ്ഞെടുത്ത് ധരിക്കണമെന്നായിരുന്നു ടാസ്‍ക്. ഒരു ബക്കറ്റില്‍ വസ്‍ത്രം നല്‍കുകയായിരുന്നു. ഏറ്റവും കൂടുതല്‍ വസ്‍ത്രം തെരഞ്ഞെടുക്കുന്നയാള്‍ വിജയിക്കുമെന്നായിരുന്നു വ്യവസ്‍ഥ. മൂവരും വാശിയോടെ മത്സരിച്ചു. ഒടുവില്‍ നിലവിലെ ക്യാപ്റ്റൻ സൂര്യ, മണിക്കുട്ടനെ പുതിയ ക്യാപ്റ്റനായി തെരഞ്ഞെടുക്കുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios