ബിഗ് ബോസില്‍ 'ദേവാസുരം'; കൗതുകമുണര്‍ത്തി വീക്കെന്‍ഡ് ടാസ്‍ക്
കൊട്ടാരം അന്തേവാസികളെ ചിരിപ്പിക്കുക എന്നതാണ് അസുരന്മാര്‍ക്കുള്ള ടാസ്ക്. ഓരോ കൊട്ടാരം അംഗത്തെയും ചിരിപ്പിച്ചാല്‍ അസുരന്മാര്‍ക്ക് പോയിന്‍റുകള്‍ നേടാം എന്നു മാത്രമല്ല, ചിരിക്കുന്ന അംഗം അസുരനായി മാറുകയും ചെയ്യും
ബിഗ് ബോസിലെ എല്ലാ സീസണുകളിലും പ്രേക്ഷകര്‍ക്കും മത്സരാര്‍ഥികള്‍ക്കും ഒരുപോലെ കൗതുകമുണര്‍ത്തുന്ന ഒന്നാണ് വീക്കെന്‍ഡ് ടാസ്‍കുകള്‍. മുഴുവന്‍ ടീമംഗങ്ങളും പങ്കെടുക്കുന്ന ഇത്തരം ടാസ്കുകളില്‍ നാടകീയതയും രസങ്ങളുമൊക്കെ പതിവാണ്. 'ദേവാസുരം' എന്ന പേരിലാണ് ബിഗ് ബോസ് 3ലെ വീക്കെന്‍ഡ് ടാസ്ക്. മുഴുവന്‍ മത്സരാര്‍ഥികളെയും രണ്ട് ടീമുകളായി തിരിച്ചാണ് ടാസ്ക്. ഒരു ടീം കൊട്ടാരം അന്തേവാസികളും മറ്റൊരു ടീം അസുരന്മാരും.
കൊട്ടാരം അന്തേവാസികളെ ചിരിപ്പിക്കുക എന്നതാണ് അസുരന്മാര്‍ക്കുള്ള ടാസ്ക്. ഓരോ കൊട്ടാരം അംഗത്തെയും ചിരിപ്പിച്ചാല്‍ അസുരന്മാര്‍ക്ക് പോയിന്‍റുകള്‍ നേടാം എന്നു മാത്രമല്ല, ചിരിക്കുന്ന അംഗം അസുരനായി മാറുകയും ചെയ്യും. കൗതുകകരമായ വേഷവിധാനത്തിലാണ് ടാസ്ക് നടക്കുക. ആക്ടിവിറ്റി ഏരിയയാണ് അസുരന്മാരുടെ 'താവളം'. 'കൊട്ടാര'മായി ബിഹ് ബോസ് ഹൗസും പരിണമിച്ചു. ശംഖനാദമാണ് ഈ ഗെയിമിലെ ബസര്‍ ശബ്ദം. ആദ്യ ബസര്‍ കേട്ടുകഴിഞ്ഞാലാണ് ഗെയിം ആരംഭിക്കുക.
മത്സരത്തിനുള്ള ടീം ഇപ്രകാരമാണ്. അനൂപ് കൃഷ്ണന്‍, റിതു മന്ത്ര, ഡിംപല്‍ ഭാല്‍, മിഷേല്‍, സായ് വിഷ്ണു, കിടിലം ഫിറോസ്, അഡോണി ടി ജോണ്‍, ലക്ഷ്മി ജയന്‍ എന്നിവരാണ് അസുരന്‍ ടീമില്‍. കൊട്ടാരം അന്തേവാസികളായി ഫിറോസ് ഖാന്‍, സജിന, മണിക്കുട്ടന്‍, ഭാഗ്യലക്ഷ്മി, സൂര്യ ജെ മേനോന്‍, നോബി മാര്‍ക്കോസ്, റംസാന്‍ മുഹമ്മദ്, മജിസിയ ഭാനു, സന്ധ്യ മനോജ് എന്നിവരും.