'ജാസ്മിന്‍ നടത്തിയത് ചതി'; ജാസ്മിനുമായുള്ള ബന്ധം അവസാനിപ്പിച്ചതായി വിവാഹം നിശ്ചയിച്ചിരുന്ന അഫ്സല്‍ അമീര്‍
ഞാന്‍ ഉപയോഗിച്ച് വലിച്ചെറിയേണ്ട വസ്തുവാണെന്നാണ് അവൾക്ക് തോന്നിയത് എന്ന് മനസിലാക്കുന്നു. ഒരു പൊതുവേദിയില്‍ എങ്ങനെ ചതിക്കുന്നു എന്നത് വ്യക്തമാകണമെങ്കില്‍ ഇന്നലെ നടന്ന ബിഗ് ബോസ് വാരാന്ത്യ എപ്പിസോഡ് ഏറ്റവും നല്ല ഉദാഹരണമാണ്.
തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ പ്രേക്ഷകരെ എന്നും കൌതുകത്തിലാക്കിയ ബന്ധമായിരുന്നു ജാസ്മിനും ഗബ്രിയും തമ്മിലുള്ളത്. ഇരുവരുടെയും ബന്ധം പ്രേക്ഷകരെ കണ്‍ഫ്യൂസ് ചെയ്യിക്കുന്നു എന്ന പേരില്‍ കഴിഞ്ഞ ഞായറാഴ്ച ഇത് അവതാരകന്‍ മോഹന്‍ലാല്‍ ചര്‍ച്ചയായി വീട്ടില്‍ ഉയര്‍ത്തിയിരുന്നു. പലരും അനുകൂലമായും പ്രതികൂലമായും പ്രതികരിച്ച വിഷയത്തില്‍. ഇത് സൌഹൃദത്തിനപ്പുറമുള്ള ബന്ധമാണെന്നും. പ്രേമം ആകാതെ നോക്കാന്‍ അറിയാം എന്നാണ് ജാസ്മിന്‍ പറഞ്ഞത്. എന്നാല്‍ ഗബ്രി കാര്യമായി പ്രതികരിച്ചതും ഇല്ല.
അതേ സമയം ജാസ്മിനുമായ ബന്ധം അവസാനിപ്പിക്കുകയാണെന്ന് ജാസ്മിനുമായി വിവാഹം നിശ്ചയിച്ചിരുന്ന അഫ്സല്‍ അമീര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. നാല് പേജായി ഇട്ട വിശദീകരണത്തില്‍ താന്‍ മാനസികമായ തകര്‍ച്ചയിലൂടെയാണ് കടന്നു പോകുന്നതെന്നും, തന്നെ ജാസ്മിന്‍ ചതിക്കുകയാണെന്നും, ഈ ബന്ധം വിടുകയാണെന്നും പറയുന്നു.
ഷോയിൽ അവളുടെ പാര്‍ട്ണര്‍ ആയാണ് അവൾ എന്നെ പരിചയപ്പെടുത്തിയത്. ഇപ്പോൾ എൻ്റെ സ്ഥാനം ഒരു സൈഡ് സ്റ്റാൻഡിന് സമാനമാണ്. ഈ ഷോ ദിവസങ്ങൾക്കുള്ളിൽ ജീവിതം നശിപ്പിക്കും. അവളുടെ കുടുംബവും സുഹൃത്തുക്കളും ഉൾപ്പെടെ എത്രയെത്ര ജീവിതങ്ങളെ ഇത് ബാധിച്ചുവെന്ന് നിങ്ങൾക്ക് ആര്‍ക്കും അറിയില്ല. മാധ്യമങ്ങളോടും യുട്യൂബർമാരോടും എനിക്ക് പേഴ്സണല്‍ സ്പേസ് നൽകാനും വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുകയോ മനപ്പൂർവ്വം എന്നെ ഈ ലൂപ്പിലേക്ക് വലിച്ചിടുകയോ ചെയ്യരുതെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.
അവള്‍ ആഗ്രഹിക്കുന്നവരെ വിവാഹം കഴിക്കട്ടെ. എനിക്ക് ഈ പ്രശ്നം ഇനി കൈകാര്യം ചെയ്യാൻ കഴിയില്ല. ഈ ദിവസങ്ങളിലെല്ലാം ഞാൻ നിശബ്ദനായിരുന്നു. കാരണം എനിക്ക് എൻ്റെ മാനസികാവസ്ഥ നല്ലതായിരുന്നില്ല. പക്ഷെ ഈ പെൺകുട്ടി കാരണം എനിക്ക് കൂടുതൽ അപമാനം സഹിക്കാൻ കഴിയില്ല.
എനിക്ക് കൈകാര്യം ചെയ്യാവുന്ന പരാമവധി അവസ്ഥയിലാണ് എന്‍റെ മാസസികാവസ്ഥ. സഹിക്കാവുന്നതിനും ഒരു പരിധിയുണ്ട്. ഒരു പുരുഷനും ഞാൻ അഭിമുഖീകരിച്ച പ്രശ്നത്തിലൂടെ ആരും കടന്നുപോയിട്ടുണ്ടാകില്ല. അങ്ങനൊരു ഘട്ടത്തിലൂടെ കടന്നുപോകരുതെന്ന് ആഗ്രഹിക്കുന്നു. ഞാൻ പറയാൻ പോകുന്ന കാര്യത്തിന്റെ പേരിൽ അവളെ പിന്തുണക്കുന്നവർ എന്നെ വെറുത്തേക്കും. പക്ഷെ ഞാൻ എന്താണ് അനുഭവിച്ചത് എന്ന് എനിക്ക് വ്യക്തമാണ്.
ജാസ്മിൻ എൻ്റെ ജീവിതം, എൻ്റെ വികാരങ്ങൾ, എൻ്റെ സ്വപ്നങ്ങൾ എല്ലാം വെച്ച് കളിച്ചു.ആത്മാർത്ഥമായ റിലേഷന്‍ഷിപ്പ് ഉള്ളവര്‍ക്ക് ഇതൊരു പാഠമാണ്. അവളുടെ ആദ്യ ബ്രേക്കപ്പിനുശേഷം അവളുടെ പ്രണയം എന്നോട് പറഞ്ഞപ്പോൾ ഞാൻ ജാസ്മിനൊപ്പം നിന്നും. ഞാൻ എൻ്റെ സ്വന്തം കുടുംബത്തിനെതിരെ പോലുമായി. എന്നിട്ടും ഇതാണ് എനിക്ക് ലഭിച്ചത്. അവൾ കൂടി പറഞ്ഞതുകൊണ്ടാണ് ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചത്.
ഏഴ് മാസത്തെ വളരെയധികം സ്നേഹം നിറഞ്ഞതായിരുന്നു ഞങ്ങളുടെ ബന്ധം. ഞങ്ങളുടെ സുഹൃത്തുക്കൾക്ക് അറിയാം അത് എത്ര ആഴത്തിലുള്ളതാണെന്ന്. ഈ നാടകം കാണുമ്പോൾ ഞാൻ ഞങ്ങളുടെ ആ ബന്ധത്തിൽ അത്ര ആത്മാർത്ഥത പുലർത്തിയെന്നത് മനസിലാക്കുന്നു.
ഞാന്‍ ഉപയോഗിച്ച് വലിച്ചെറിയേണ്ട വസ്തുവാണെന്നാണ് അവൾക്ക് തോന്നിയത് എന്ന് മനസിലാക്കുന്നു. ഒരു പൊതുവേദിയില്‍ എങ്ങനെ ചതിക്കുന്നു എന്നത് വ്യക്തമാകണമെങ്കില്‍ ഇന്നലെ നടന്ന ബിഗ് ബോസ് വാരാന്ത്യ എപ്പിസോഡ് ഏറ്റവും നല്ല ഉദാഹരണമാണ്. ഇതുവരെ ഞാൻ ജാസ്മിന്‍റെ ബിബി ആവശ്യങ്ങളും മറ്റ് കാര്യങ്ങളും മുടങ്ങാതെ കൈകാര്യം ചെയ്തത് ഞാനാണ്. എന്നാൽ ഇനി എനിക്ക് അതിന് കഴിയില്ല. ഞാൻ എന്തിന് ചെയ്യണം?.
ജാസ്മിൻ ഒരു നല്ല ഗെയിമറാണ്. എന്നാൽ അവളുടെ പങ്കാളിയുടെ വികാരങ്ങൾ വെച്ച് കളിക്കുന്നത് ഒരിക്കലും ധാര്‍മികമല്ല. മറ്റൊരു കാര്യം കൂടി വ്യക്തമാക്കുന്നു. അവളുടെ മുമ്പുള്ള ബ്രേക്കപ്പിന് ഞാൻ അല്ല കാരണം. ഞങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള ഓർമ്മകളുടെ ചിത്രങ്ങളായോ വീഡിയോകളായോ നിരത്തി അവളെ തരംതാഴ്ത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് എൻ്റെ ധാർമ്മികമായി ശരിയല്ല.
ഞാൻ അവൾക്കും അവളുടെ കുടുംബത്തിനും എന്തായിരുന്നുവെന്ന് അവളുടെ മാതാപിതാക്കൾക്ക് അറിയാം. പക്ഷെ അവൾ എന്നോട് എന്താണ് ചെയ്തത് ഞാൻ ഒരിക്കലും പൊറുക്കില്ല. നിങ്ങൾ കളിക്കുന്ന ഈ നാടകമെല്ലാം പൊതുജനം കാണുന്നുണ്ട്. അവളുടെ സ്വകാര്യ സോഷ്യൽ മീഡിയ അക്കൗണ്ട് എൻ്റെ പക്കലുള്ളതിനാൽ അവൾ എത്രമാത്രം വെറുപ്പ് സമ്പാദിക്കുന്നു എന്ന് എനിക്കറിയാം.
അതുപോലെ ഞാൻ പുറത്ത് ഒരാൾക്ക് വാക്ക് കൊടുത്തിട്ടുണ്ടെന്ന് നൂറിലധികം തവണ ജാസ്മിൻ ആവർത്തിച്ച് പറയുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും.ഹൗസിനുള്ളിലെ പ്രണയം പ്രായോഗികമല്ലാത്തതിനാൽ ഞാൻ പുറത്തുള്ള വ്യക്തിയോട് സ്നേഹം പുലർത്തുന്നുവെന്ന് പറയുന്നത് എത്രത്തോളം വെറുപ്പുളവാക്കുന്നതാണെന്ന് പ്രേക്ഷകര്‍ മനസിലാക്കണം. കമ്മിറ്റഡാണെന്ന് പറഞ്ഞ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്. ബന്ധത്തിൽ നിങ്ങൾ പങ്കാളിയോട് സത്യസന്ധത പുലർത്തുകയും പങ്കാളിയുടെ വികാരങ്ങളെ മാനിക്കുകയും വേണം.കമ്മിറ്റഡ് ആണെങ്കില്‍ ഒരിക്കലും ആശയക്കുഴപ്പം ഉണ്ടാകരുത്.
എൻ്റെ മാനസിക സ്ഥിതി ഒരിക്കലും ചർച്ച ചെയ്യപ്പെടില്ലെന്നും,ആത്മാർത്ഥമായ ബന്ധത്തിലായിരിക്കുമ്പോൾ വഞ്ചന അനുഭവിക്കേണ്ടി വരുന്ന അവസ്ഥ എങ്ങനെയാണെന്ന് പ്രേക്ഷകര്‍ മനസിലാകില്ലെന്നും എനിക്കറിയാം.
എനിക്ക് ഉറക്കെ കരയാൻ പോലും കഴിയുന്നില്ല ഈ വേദനയില്‍. അവളുടെ ഈ മണ്ടന്‍ പരിപാടി പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർ അത് ചെയ്യണം. പക്ഷെ ഇനിയും എന്നെ അപമാനിക്കരുത്. ഞാൻ ചെയ്ത ഒരേയൊരു തെറ്റ് ഞാൻ അവളെ സ്നേഹിച്ചു എന്നതാണ്. യഥാർത്ഥത്തിൽ എനിക്കുള്ളതെല്ലാം കൊണ്ട് ഇതുവരെ ഞാൻ അവളുടെ കുടുംബത്തിന് വൈകാരിക പിന്തുണ നൽകി. പക്ഷെ ഇതാണ് എനിക്ക് പ്രതിഫലമായി ലഭിച്ചത്.
അവളുടെ വാഗ്ദാനങ്ങൾ വായുവിൽ ലയിച്ചു. എൻ്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പൊതുജനങ്ങൾക്കും മുന്നിൽ ഞാൻ ഒരു ജോക്കറായി. ഇനിയില്ല, ഞാൻ ഇത് അവസാനിപ്പിക്കുന്നു. വഞ്ചനയെ മഹത്വവൽക്കരിക്കുന്ന ചില പ്രേക്ഷകർക്ക് നന്ദിയുണ്ട് എന്ന് പറഞ്ഞാണ് അഫ്സല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ബിഗ് ബോസ് ഷോയ്ക്കെതിരെ ഹര്‍ജി: ഹൈക്കോടതിയുടെ നോട്ടീസ്