'അവൾ നരകിക്കണം, കരയണം, ശബ്ദം പോകണം': ജാന്മണിയുടെ ശാപവാക്കുകൾ, വൻ വിമർശനം
നിരവധി പേരാണ് ജാന്മണിയ്ക്ക് നേരെ വൻ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുമുള്ള ഒരു കൂട്ടം ആൾക്കാർ ഒന്നിച്ച് ഒരു വീട്ടിൽ നൂറ് ദിവസം അതിജീവിക്കുക എന്നതാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ. 100ദിവസം നിന്ന്, ടാസ്കുകൾ വിജയിച്ച്, പ്രേക്ഷക വോട്ട് നേടിയെത്തുന്നവർ ആകും ഓരോ സീസണിലേയും വിജയി. കഴിഞ്ഞ രണ്ട് മൂന്ന് സീസണുകളിലായി ട്രാൻസ് കമ്യൂണിറ്റിയിൽ നിന്നുള്ളവരും മത്സരാർത്ഥികളായി എത്താറുണ്ട്. ഇത്തവണ അത് ജാന്മണി ആണ്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന ലേബലിൽ എത്തിയ ജാന്മണി വളരെ വേഗം പ്രേക്ഷക ശ്രദ്ധനേടുകയും ചെയ്തിരുന്നു.
പക്ഷേ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജാന്മണി വേറൊരു തലത്തിലാണ് മറ്റുള്ളവരോട് പെരുമാറുന്നത്. നിലവിൽ ക്യാപ്റ്റൻ കൂടിയാണ് അവർ. ഫ്ലോർ ക്ലീനിങ്ങുമായി ബന്ധപ്പെട്ട സംസാരത്തിനിടയിൽ നോറയുമായി വലിയ തോതിൽ ജാന്മണി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ജിന്റോയുമായുള്ള പ്രശ്നത്തിൽ ഇടപെടരുതെന്ന് നോറ പറഞ്ഞത് ജാന്മണിയെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് അവർ നടത്തിയ ഓരോ പ്രകടനങ്ങളും പ്രേക്ഷകർക്ക് ഇടയിൽ വലിയ തോതിൽ വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. ഈ അവസരത്തിൽ ശാപവാക്കുകൾ പറയുന്ന ജാന്മണിയുടെ വീഡിയോ സോഷ്യൽ ലോകത്ത് വലിയ തോതിൽ പ്രചരിക്കുകയാണ്. നോറയെ കുറിച്ചാണ് ഇങ്ങനെ പറയുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം.
ജാന്‍മോണിയുടെ 'പ്രത്യേക ആക്ഷന്‍' നോറയോട്; ഇത് അല്‍പ്പം കടന്നുപോയെന്ന് ബിഗ് ബോസ് പ്രേക്ഷകര്‍.!
ലിവിംഗ് ഏരിയയിൽ യമുന, അൻസിബ എന്നിവരോടായി സംസാരിക്കുന്നതിനിടയിൽ ആണ് ജാന്മണി ഇത്തരത്തിൽ പറയുന്നത്. "അവളുടെ ശബ്ദം പോകുന്നത് എനിക്ക് കാണണം. അവളുടെ ശബ്ദം പോകണം. തൊണ്ട പോണം. ജീവിതത്തിൽ ശബ്ദം ഉണ്ടാവില്ല ഇനി. അവൾക്ക് അപകടം സംഭവിച്ച് കൈയ്യും കാലും പോകണം. അത് നടക്കും. അവൾ എനിക്ക് തന്ന വേദന, അവളുടെ ജീവിതകാലം മുഴുവൻ കരയണം. കരയുന്നത് മാത്രമല്ല. അതുക്കും മേലെ വേണം. കരഞ്ഞ് കരഞ്ഞ് അവൾ തീരണം. അവള്‍ നരകിക്കണം. അത് എനിക്ക് കാണണം", എന്നാണ് ജാന്മണി പറഞ്ഞത്. അൻസിബയും മറ്റുള്ളവരും പിന്തിരിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും ജാന്മണി ഇതുതന്നെ ആവർത്തിക്കുക ആയിരുന്നു.
വീഡിയോ കട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ജാന്മണിയ്ക്ക് നേരെ വൻ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇങ്ങനെ ഉള്ള ആൾക്കാരെ ബിഗ് ബോസിൽ മുന്നോട്ട് കൊണ്ടു പോകരുതെന്നും എത്രയും വേഗം പുറത്താക്കണമെന്നും ഇവർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..