ബിഗ് ബോസിലെത്തിയ ലെച്ചുവിന്റെ വെളിപ്പെടുത്തല്‍, സെറീന ഞെട്ടലില്‍
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ വീണ്ടും എത്തിയിരിക്കുകയാണ് ലെച്ചു.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ പല സര്‍പ്രൈസുകളാണ്. ഇത്തവണത്തെ ഫാമിലി വീക്ക് എന്തായാലും ഷോയുടെ പ്രേക്ഷകര്‍ക്ക് ഹൃദ്യമായ അനുഭവമായിരുന്നു. ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തുപോയ മത്സരാര്‍ഥികള്‍ വീണ്ടും എത്തിയിരിക്കുകയാണ്. ആദ്യമായി എത്തിയ ലെച്ചുവിനോട് വിശേഷങ്ങള്‍ ചോദിക്കുന്ന മത്സരാര്‍ഥികളുടെ ആകാംക്ഷയാണ് പ്രേക്ഷകര്‍ക്ക് ലൈവില്‍ കാണാനാകുന്നത്.
മികച്ച ഒരു വരവേല്‍പായിരുന്നു ലെച്ചു ഹൗസിലേക്ക് തിരിച്ചെത്തിയപ്പോള്‍ മത്സരാര്‍ഥികള്‍ ഓരോരുത്തരും നല്‍കിയത് ഓരോ ആള്‍ക്കാരെ കുറിച്ചും ലെച്ചു പറയുന്നത് കേള്‍ക്കാൻ മത്സരാര്‍ഥികള്‍ ആകാംക്ഷയോടെ കാത്തിരുന്നു. എല്ലാവര്‍ക്കും മികച്ച അഭിപ്രായമാണെന്നും ലെച്ചു പറഞ്ഞപ്പോള്‍ മത്സരാര്‍ഥികള്‍ക്ക് സന്തോഷവുമായി. പ്രേക്ഷകരുടെ അഭിപ്രായം വെളിപ്പെടുത്തുന്നതായിരുന്നു അതെല്ലാം.
അഖിലിന്റെ കുടുംബം ഹൗസിലേക്ക് എത്തിയ രംഗങ്ങള്‍ കണ്ടപ്പോള്‍ സങ്കടമായി എന്നും ലെച്ചു വ്യക്തമാക്കി. മാജിക് പോഷൻ കുടിച്ച ശോഭയുടെ പരകായ പ്രവേശം രസകരമായിരുന്നുവെന്നും ലെച്ചു അഭിപ്രായപ്പെട്ടു. ഷിജുവിന്റെ ഉള്‍ട്ട് ഡാൻസും ഗംഭീരമായി. സെറീനയുടെ സ്‍ട്രാറ്റജിയൊക്കെ കാണുന്നുണ്ടെന്നും ലെച്ചു ഹൗസില്‍ വ്യക്തമാക്കി. അത് കേട്ടപ്പോള്‍ സെറീന അമ്പരപ്പിലായിരുന്നു. ബിഗ് ബോസ് ഹോട്ടല്‍ ടാസ്‍കില്‍ മാനേജരായി ജുനൈസ് രസകരമാക്കി. റെനീഷ റഹിമാന്റെ അഭിനയം മികച്ചതായിരുന്നുവെന്നും പറഞ്ഞു ലെച്ചു.
ആറ് പേരാണ് നിലവില്‍ സീസണ്‍ ഫൈവില്‍ മത്സരത്തിലുള്ളത്. അഖില്‍ മാരാര്‍, ഷിജു, സെറീന, റെനീഷ, ശോഭ വിശ്വനാഥ്, ജുനൈസ് എന്നിവരാണ് സീസണിലെ ഫൈനല്‍ ആറില്‍. പണപ്പെട്ടിയിലെ പണം സ്വീകരിച്ചായിരുന്നു കഴിഞ്ഞ ദിവസം നാദിറ പുറത്തിറങ്ങിയത്. ബിഗ് ബോസ് മലയാളത്തില്‍ ഇങ്ങനെ ആദ്യമാണ് മത്സരാര്‍ഥി വീടുവിട്ട് ഇറങ്ങിയത്. ബിഗ് ബോസ് മലയാളത്തില്‍ ഇത്തവണ ആര് ആയിരിക്കും ജേതാവായിരുന്നു എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
Read More: 'എന്റെ തീരുമാനത്തില്‍ ഒരു ഖേദവുമില്ല', പുറത്തുപോയത് ആ ലക്ഷ്യം നിറവേറ്റിയിട്ടെന്നും നാദിറ
'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം