Asianet News MalayalamAsianet News Malayalam

'നാൻ തനിയ താ വന്തിറിക്കിത്, തനിയ താ പോവേൻ'; ​ഗ്രൂപ്പിലേക്ക് ക്ഷണിച്ച വിഷ്ണുവിനോട് അനു

ബിഗ് ബോസ് ഹൗസിലെ എല്ലാവരും ഗ്രൂപ്പിസം കാണിക്കുന്നുണ്ടെന്നും അനു ജോസഫ് വ്യക്തമാക്കി. 

anu joseph in bigg boss malayalam season 5 nrn
Author
First Published May 1, 2023, 11:58 AM IST | Last Updated May 1, 2023, 12:00 PM IST

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലെ പുതിയ മത്സരാർത്ഥിയാണ് അനു ജോസഫ്. വൈൽഡ് കാർഡ് എട്രിയായി സീസണിൽ എത്തുന്ന മൂന്നാമത്തെ ആള് കൂടിയാണ് അനു. ആദ്യകാഴ്ചയിൽ തന്നെ ബിബി മെറ്റീരിയൽ ആണെന്ന് തോന്നുന്ന പ്രകടനമാണ് അനു ബിബി ഹൗസിൽ കാഴ്ചവച്ചിരിക്കുന്നത്. വന്നപ്പാടെ വീട്ടിലെ ​ഗ്രൂപ്പിസത്തെ അനു തുറന്നുകാട്ടി. 

ബിഗ് ബോസ് ഹൗസിലെ എല്ലാവരും ഗ്രൂപ്പിസം കാണിക്കുന്നുണ്ടെന്നും അനു ജോസഫ് പറഞ്ഞപ്പോള്‍, ചിലര്‍ കൂവുകയും മറ്റ് ചിലര്‍ കയ്യടിക്കുന്നതും കാണാമായിരുന്നു. അഖിലും വിഷ്‍ണുവും ഷിജുവും ഒക്കെ ഒരു ​ഗ്യാങ് ആണെന്ന് അനു പറയുന്നു. ഗ്രൂപ്പ് ഇല്ലാത്തത് താൻ മാത്രമാണ്. ഒറ്റയ്‍ക്കാണ് ഞാൻ വന്നത് പോകുന്നതും അങ്ങനെ ആയിരിക്കും എന്നും അനു വ്യക്തമാക്കി.

ഗ്രൂപ്പില്ലെങ്കില്‍ അനു തന്റെ ഒപ്പം ചേര്‍ന്നോ എന്നായിരുന്നു ശോഭയുടെ അഭിപ്രായം. ഗ്രൂപ്പുകളില്‍ ഒന്നിലും താൻ ചേരാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അനുവിന്റെ മറുപടി. ​ഗ്രൂപ്പിലേക്ക് കൂടുന്നോ എന്ന് വിഷ്ണു ചോദിച്ചപ്പോൾ, 'നാൻ തനിയ താ വന്തിറിക്കിത്, തനിയ താ പോവേൻ. അത് താൻ എൻ സ്റ്റൈൽ', എന്നാണ് അനു പറഞ്ഞത്. എന്തായാലും തുടക്കത്തിൽ മോശമല്ലാത്ത മത്സരാർത്ഥിയാകും അനു എന്ന് നിസംശയം പറയാം. എന്താകും മുന്നോട്ടുള്ള അനുവിന്റെ ബിബി യാത്ര എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. 

സ്ത്രീ ശരീരം അമൂല്യം, അത് മൂടി വയ്ക്കുന്നതാണ് നല്ലത് : സല്‍മാന്‍ ഖാന്‍

ബിഗ് ബോസ് ഷോ കണ്ടിട്ടാണോ വരുന്നതെന്നും പ്ലാനുകള്‍ ഉണ്ടോ എന്നും മോഹന്‍ലല്‍ ചോദിച്ചപ്പോള്‍, 'പ്ലാനിംഗ് ഒന്നും ഇല്ല സര്‍. എന്താണ് അവിടെ നടക്കാന്‍ പോകുന്നതെന്ന് അറിയില്ല. സിറ്റുവേഷനുകള്‍ മാറിമറിഞ്ഞ് വരും. എനിക്ക് വരുന്ന മാറ്റങ്ങളൊന്നും പ്രെഡിക്ട് ചെയ്യാന്‍ പറ്റില്ല. എല്ലാവര്‍ക്കും ശരിയായ മറുപടി കൊടുക്കണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്', എന്നാണ് അനു പറഞ്ഞത്. 

Latest Videos
Follow Us:
Download App:
  • android
  • ios