മജിസിയയോട് 'ഉടക്കി' അനൂപ്; ബിഗ് ബോസ് വീട്ടിൽ പരസ്പരം അറിഞ്ഞുതുടങ്ങി മത്സരാർത്ഥികൾ
ബിഗ് ബോസ് സീസൺ മൂന്നിന് ഏറെ പ്രത്യേകതകളുണ്ട്. അതിൽ പ്രധാനം മത്സരാർത്ഥികളുടെ തെരഞ്ഞെടുപ്പ് തന്നെയാണ്. വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവരും അധികം പ്രേക്ഷകർക്ക് പരിചിതമല്ലാത്തവരും ഉള്ളപ്പോൾ തന്നെ പ്രേക്ഷകർക്ക് ഏറെ പരിചിതരായവരും കൂട്ടത്തിലുണ്ട്.
ബിഗ് ബോസ് സീസൺ മൂന്നിന് ഏറെ പ്രത്യേകതകളുണ്ട്. അതിൽ പ്രധാനം മത്സരാർത്ഥികളുടെ തെരഞ്ഞെടുപ്പ് തന്നെയാണ്. വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവരും അധികം പ്രേക്ഷകർക്ക് പരിചിതമല്ലാത്തവരും ഉള്ളപ്പോൾ തന്നെ പ്രേക്ഷകർക്ക് ഏറെ പരിചിതരായവരും കൂട്ടത്തിലുണ്ട്.
ഷോയിൽ മൂന്ന് എപ്പിസോഡുകൾ ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. മത്സരാർത്ഥികളെ വീട്ടിനുള്ളിലിട്ട് പൂട്ടി ഞാൻ പോവുകയാണെന്നാണ് മോഹൻലാൽ ആദ്യ ദിവസം പറഞ്ഞത്. അവർ പരസ്പരം മനസിലാക്കട്ടെയെന്നും ആരൊക്കെ എങ്ങനെയൊക്കെ കൂട്ടുകൂടുമെന്നും ഗ്രൂപ്പുകളായി മാറുമെന്നും കണ്ടറിയാമെന്നും ലാൽ പറഞ്ഞിരുന്നു.
വീട്ടിലെത്തി രണ്ടാം ദിവസം പൂർത്തിയായി മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ മത്സരാർത്ഥികൾ തമ്മിലുള്ള ബന്ധങ്ങളും വളരുകയാണ്. എല്ലാ മത്സരാർത്ഥികളിൽ നിന്നും വളരെ പക്വമായ പെരുമാറ്റമാണ് ഇതുവരെ കണ്ടുവരുന്നത്. ഏതെങ്കിലും തരത്തിലുള്ള ഗ്രൂപ്പുകളോ കൂട്ടമായ നീക്കങ്ങളും ഇതുവരെ കണ്ടുതുടങ്ങിയിട്ടില്ല. മുൻ പരിചയവുമില്ലാത്ത മത്സരാർത്ഥികൾ തമ്മിൽ വ്യക്തിബന്ധങ്ങൾ രൂപപ്പെടുന്നതിന്റെ തുടക്കമാണ് അവസാന എപ്പിസോഡ് ശ്രദ്ധേയമാക്കുന്നത്.
സിനിമ-സീരിയൽ താരമായ അനൂപ് കൃഷ്ണനും പവർ ലിഫ്റ്റിങ് താരമായ മജിസിയ ഭാനുവും തമ്മിലുള്ള സംഭാഷണങ്ങളാണ് പുതിയ സൌഹൃദങ്ങളുടെയും അവയുടെ വളർച്ചയും സൂചിപ്പിക്കുന്നത്. മജിസിയയോട് തന്റെ അഭിപ്രായവ്യത്യാസം തുറന്നുപറയുന്നിടത്താണ് സംഭവങ്ങളുടെ തുടക്കം. താൻ ഇരട്ടപ്പേര് വിളിക്കുന്നത് സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ എന്നോട് തന്നെ പറയണമെന്നും, മറ്റുള്ളവരോട് പരാതി പറഞ്ഞത് വേദനിപ്പിച്ചെന്നും അനൂപ് മജിസയയോട് പറയുന്നു.
എന്നാൽ താൻ അത്തരത്തിൽ ആരോടും പരാതി പറഞ്ഞിട്ടില്ലെന്നും അങ്ങനെയുണ്ടെങ്കിൽ അനൂപേട്ടന്റെ മുഖത്ത് നോക്കി പറയും, എന്ന് മജിസയയും മറുപടി പറയുന്നു. വീടിന് പുറത്തെ ലിവിങ് ഏരിയയിൽ ആണ് ചർച്ച തുടങ്ങുന്നത്. അവിടെ നിന്ന് ഉടക്ക് ലൈനിൽ അനൂപ് എഴുന്നേറ്റ് പോകുന്നത് കാണാമായിരുന്നു. എന്നാൽ താൻ പറയാത്ത കാര്യത്തിൽ എനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് മജിസിയ ഉറച്ച സ്വരത്തിൽ വിളിച്ചു പറയുന്നുമുണ്ടായിരുന്നു.
അവിടെ അവസാനിച്ചില്ല ആ ചർച്ച. അടുക്കളയിൽ കൂടിനിന്ന് ജോലി ചെയ്യുന്നതിനിടയിൽ വീണ്ടും സംസാരം തുടർന്നു. എന്താണ് കാര്യമെന്നും, പാത്തു വിളി പ്രശ്നമായോ എന്ന് ചോദിച്ച് ഡിംപലും കാര്യം തിരക്കുന്നുണ്ട്. അപ്പോഴും, അങ്ങനെയൊക്കെ വിളിക്കുന്നത് തനിക്ക് ഇഷ്ടമാണെന്നും അത് ഇഷ്ടമുള്ളതുകൊണ്ടാണെന്നും മജിസിയ മറുപടി നൽകുന്നു. അനൂപിന്റെ അതൃപ്തി അലോസരപ്പെടുത്തുന്നത് ഈ സമയത്ത് മിജിസിയയുടെ മുഖത്തെ് തെളിഞ്ഞ് കാണുന്നുമുണ്ടായിരുന്നു. ഒടുവിൽ തന്നെ ഒരു പ്രാങ്ക് ചെയ്യാനും സമ്മതിക്കില്ലേയെന്ന് ചോദിച്ച് ഒറ്റ വാക്യത്തിൽ അനൂപ് സംഭവം വെളിപ്പെടുത്തി.
അതുവവരെ താൻ പറയാത്ത കാര്യത്തിന് സൌഹൃദത്തിൽ വിള്ളൽ വന്നതിന്റെ സങ്കടത്തിലായിരുന്നു മജിസിയ. രണ്ടാം ദിവസത്തെ മോർണിങ് ടാസ്കിൽ സ്ട്രോങ്ങായതും വീക്കായതുമായി മത്സരാർത്ഥികളെ തെരഞ്ഞെടുത്തപ്പോഴും വ്യക്തിബന്ധങ്ങളുടെ വളർച്ച പ്രകടമായി തുടങ്ങിയിട്ടുണ്ട്. അത്തരത്തിൽ മത്സരാർത്ഥികൾ പരസ്പരം മനസിലാക്കുകയും ബന്ധങ്ങൾ വർദ്ധിച്ചുവരികയുമാണ്. ഇതിനിടയിലേക്ക് ബിഗ് ബോസ് നൽകുന്ന ടാസ്കുകൾ മാനസികമായും ശാരീരികമായും മത്സരാർത്ഥികൾക്ക് വലിയ പരീക്ഷണം തന്നെയാകും.