'ഏഴായിരം കോടിയുടെ വയനാട് പാക്കേജ്'; രാഷ്ട്രീയ ലക്ഷ്യമെന്ന് പ്രതിപക്ഷം, കുടുംബയോഗങ്ങള്‍ വിളിക്കാന്‍ എല്‍ഡിഎഫ്
കഴിഞ്ഞ അഞ്ചുവര്‍ഷമായുണ്ടായ സംസ്ഥാന ബജറ്റുകളിലൊന്നിലും വയനാടിനെ കാര്യമായി പരിഗണിച്ചില്ലെന്ന പ്രചണം ജില്ലയില്‍ ശക്തമാണ്.
തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപിച്ച വയനാട് വികസന പാക്കേജ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നാടകമെന്ന ആരോപണവുമായി യുഡിഎഫും ബിജെപിയും രംഗത്ത്. സംസ്ഥാന സര്‍ക്കാര്‍ വയനാടിനെ അവഗണിക്കുന്നുവെന്ന് രണ്ട് മുന്നണികളും പ്രചാരണം നടത്തുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പ്രഖ്യാപനം വയനാട്ടിലെ മുന്നു മണ്ഡലങ്ങളും പിടിച്ചെടുക്കാനുള്ള ഇടത് നീക്കത്തിന്‍റെ ഭാഗമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.
കഴിഞ്ഞ അഞ്ചുവര്‍ഷമായുണ്ടായ സംസ്ഥാന ബജറ്റുകളിലൊന്നിലും വയനാടിനെ കാര്യമായി പരിഗണിച്ചില്ലെന്ന പ്രചണം ജില്ലയില്‍ ശക്തമാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെയും എന്‍ഡിഎയുടെയും പ്രധാന പ്രചാരണ വിഷയം ഇതായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇതിനെ പ്രതിരോധിക്കാന്‍ കരുത്തുള്ള ഏഴായിരും കോടിരുപയുടെ വയനാട് പാക്കേജെന്ന പ്രഖ്യാപനം വരുന്നത്.
മുഖ്യമന്ത്രി നടത്തിയത് വോട്ട് ലക്ഷ്യമാക്കിയുള്ള വെറും പ്രഖ്യാപനമെന്നാണ് യുഡിഎഫിന്‍റെയും ബിജെപിയുടെയും വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയല്ലെന്ന് തിരിച്ചടിച്ച് എല്‍ഡിഎഫ് ഇതിനെ പ്രതിരോധിക്കുന്നു. വയനാട് പാക്കേജുണ്ടാക്കുന്ന ഗുണങ്ങല്‍ ജനങ്ങളെ അറിയിക്കാന്‍ കുടുംബയോഗങ്ങള്‍ വിളിക്കാനാണ് ഇടത് മുന്നണി ആലോചിക്കുന്നത്. ജനങ്ങളെ കാര്യം വിശദീകരിക്കാന്‍ കവലകള്‍ തോരും പ്രചാരണ യോഗങ്ങള്‍ വിളിക്കാന്‍ യുഡിഎഫും ബിജെപിയും ആലോചിക്കുന്നുണ്ട്.