'പാലാ നഷ്ടപ്പെട്ടതില്‍ പ്രതിഷേധവും സങ്കടവും'; പരിഭവം പരസ്യമാക്കി ടി പി പീതാംബരന്‍

സീറ്റുകൾ നഷ്ടപ്പെട്ട ഒരുകാലത്തും എൻസിപിയിൽ നിന്ന് ആരും മുന്നണിവിട്ടുപോയിട്ടില്ല. മാണി സി കാപ്പൻ പോയതിൽ സങ്കടമുണ്ടെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. 
 

T P Peethambaran express his protest over loosing pala seat

കൊച്ചി: ഇടത് മുന്നണിയുടെ  തെക്കന്‍ മേഖലാ ജാഥാ  ഉദ്ഘാടന സമ്മേളനത്തിൽ പാലാ സീറ്റ് തര്‍ക്കത്തില്‍ പരസ്യമായി പ്രതിഷേധിച്ച് എൻസിപി സംസ്ഥാന അദ്ധ്യക്ഷന്‍ ടി പി പീതാംബരന്‍. പാലാ സീറ്റ് നഷ്ടപ്പെട്ടതിൽ പ്രതിഷേധവും സങ്കടവും ഉണ്ടെന്ന് ജോസ് കെ മാണിയെ വേദിയിലിരുത്തി  ടി പി പീതാംബരൻ പറഞ്ഞു. കൊച്ചി മറൈൻ ഡ്രൈവിൽ ആയിരുന്നു ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖലാ ജാഥയുടെ  ഉദ്ഘാടന സമ്മേളനം. 

ഉദ്ഘാടകനായ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ , എം വി ഗോവിന്ദൻ,  ജോസ് കെ  മാണി എന്നിവർക്ക് ശേഷമാണ് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരനെ പ്രസംഗിക്കാൻ ക്ഷണിച്ചത്. പ്രസംഗത്തിന്‍റെ അവസാന ഭാഗത്താണ്  ഘടകകക്ഷി നേതാക്കളെയും ജോസ് കെ മാണിയേയും വേദിയിലിരുത്ത് പാല സീറ്റ് നഷ്ടപ്പെട്ടതിലുള്ള പ്രതിക്ഷേധം ടി പി പിതാംബരൻ അറിയിച്ചത്. 

 ടി പി  പീതാംബരൻ പ്രസംഗം അവസാനിപ്പിച്ച ഉടൻ ജോസ് കെ മാണി വേദി വിട്ടതും ശ്രദ്ധേയമായി. നാല് വോട്ട് കിട്ടാന്‍ വേണ്ടിയാണ് യുഡിഎഫ്  ശബരിമല ചർച്ചാവിഷയമാക്കുന്നത് എന്ന്  ജാഥ ഉദ്ഘാടനം ചെയ്ത് ഡി രാജ പറഞ്ഞു. നാളെ  ഞാറക്കൽ പറവൂർ മുപ്പത്തടം ആലുവ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം അങ്കമാലിയിൽ ജാഥ സമാപിക്കും. ഓരോ നിയോജകമണ്ഡലത്തിലെയും   ഒരു കേന്ദ്രത്തിലാണ് യാത്രയ്ക്ക് സ്വീകരണം നൽകുക. 

Latest Videos
Follow Us:
Download App:
  • android
  • ios