'പ്രദീപ് കുമാറിന്‍റെ അഭാവം കേരളം മുഴുവന്‍ അനുഭവപ്പെടും'; ഒഴിവാക്കിയത് ശരിയല്ലെന്ന് സെബാസ്റ്റ്യന്‍ പോള്‍
മൂന്ന് തവണ മത്സരിച്ച് മണ്ഡലത്തെ അടിമുടി മാറ്റിയ എ പ്രദീപ് കുമാറാണ് നിലവിൽ കോഴിക്കോട് നോർത്തിലെ സിറ്റിംഗ് എംഎൽഎ. മൂന്ന് ടേം പൂർത്തിയാക്കിയ പ്രദീപ് കുമാറിന് പകരമാണ് സിപിഎം രഞ്ജിത്തിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്
തിരുവനന്തപുരം: എ പ്രദീപ് കുമാര്‍ എംഎല്‍എയെ ഒഴിവാക്കാനുള്ള സിപിഎം തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍. പ്രദീപ് കുമാറിന്‍റെ അസാന്നിധ്യം കേരളം മുഴുവന്‍ അനുഭവപ്പെടുമെന്നായിരുന്നു സെബാസ്റ്റ്യന്‍ പോളിന്‍റെ പ്രതികരണം. മാതൃകാപരമായി പ്രവര്‍ത്തനം കാഴ്ച വെച്ച എംഎല്‍എയെ എന്തുകൊണ്ട് ഒഴിവാക്കുമെന്ന ചോദ്യമുണ്ടാവും. സ്ഥാനാര്‍ത്ഥി വിഷയത്തില്‍ പലര്‍ക്കും ഇളവ് നല്‍കുന്നതാണല്ലോ കാണുന്നത്. പ്രവര്‍ത്തന മികവുള്ള എംഎല്‍എയെ ഒഴിവാക്കേണ്ട ആവശ്യമില്ലായിരുന്നു എന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
മൂന്ന് തവണ മത്സരിച്ച് മണ്ഡലത്തെ അടിമുടി മാറ്റിയ എ പ്രദീപ് കുമാറാണ് നിലവിൽ കോഴിക്കോട് നോർത്തിലെ സിറ്റിംഗ് എംഎൽഎ. മൂന്ന് ടേം പൂർത്തിയാക്കിയ പ്രദീപ് കുമാറിന് പകരമാണ് സിപിഎം രഞ്ജിത്തിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. കോഴിക്കോട് നഗരത്തിൽ തന്നെയാണ് രണ്ട് പതിറ്റാണ്ടിലേറെയായി രഞ്ജിത്തും താമസിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും പിന്തുണ നൽകിക്കൊണ്ടുള്ള രഞ്ജിത്തിന്‍റെ പ്രസ്താവനകൾ സമീപകാലത്ത് സമൂഹമാധ്യമങ്ങളിലെ ഇടതുമുന്നണി പ്രവർത്തകർക്കിടയിൽ വലിയ പ്രചാരം കിട്ടിയിരുന്നു.