'ജനവിധി മാനിക്കുന്നു', പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണോ എന്നതിൽ തീരുമാനം പിന്നെ: ചെന്നിത്തല
ഓരോ മണ്ഡലങ്ങളിലെയും തോൽവി അടക്കം പരിശോധിക്കുമെന്നും വിജയിച്ചവർക്ക് അഭിനന്ദനങ്ങൾ നേരുന്നതായും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: ജനവിധി മാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപ്രതീക്ഷിത പരാജയമാണ് സംഭവിച്ചതെന്നും പരാജയകാരണങ്ങൾ യുഡിഎഫ് വിലയിരുത്തുമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഇടതുപക്ഷത്തിന്‍റെ അഴിമതിയും കൊള്ളയും ഞങ്ങളെടുത്ത് പറഞ്ഞിരുന്നു. അത് ഇല്ലാതാകുന്നില്ല. പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റി. ഓരോ മണ്ഡലങ്ങളിലെയും തോൽവി അടക്കം പരിശോധിക്കും. വിജയിച്ചവർക്ക് അഭിനന്ദനങ്ങൾ നേരുന്നതായും ചെന്നിത്തല പറഞ്ഞു.
ജനവിധി പൂര്‍ണ്ണമായും മാനിക്കുന്നെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. തുടര്‍ഭരണത്തിന് തക്കതായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. അത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജനവിധി വിരുദ്ധമായാണ് വന്നത്. ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സ്വഭാവികമാണ്. ജയിക്കുമ്പോള്‍ അഹങ്കരിക്കുകയും തോല്‍ക്കുമ്പോള്‍ നിരാശപ്പെടുകയും ചെയ്താല്‍ രാഷ്ട്രീയ രംഗത്ത് സുഗമമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല. പരാജയത്തെ വെല്ലുവിളിയോടെ ഏറ്റെടുത്ത് കാര്യങ്ങള്‍ പരിശോധിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലങ്ങൾ ഏറ്റവും കൃത്യതയോടെ അറിയാൻ ഏഷ്യാനെറ്റ് ന്യൂസിൻറെ ലൈവ് ടിവി കാണൂ, തത്സമയം
- Assembly Elections Results Live
- Kerala Assembly Election 2021 News
- Kerala Assembly Election 2021 Results Live Updates
- Kerala Assembly Election Results
- Kerala Live Election News
- Niayamasabha Theranjeduppu Results Live
- Niyamasabha Election Results Live
- Theranjeduppu Results
- ഏഷ്യാനെറ്റ് ന്യൂസ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം
- കേരളം
- കേരളാ നിയമസഭാ തെരഞ്ഞെടുപ്പ്
- തിരഞ്ഞെടുപ്പ് ഫലം
- തെരഞ്ഞെടുപ്പ് ഫലം
- നിയമസഭാ തെരഞ്ഞെടുപ്പ്
- നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം