കോൺഗ്രസിൽ തലമുറമാറ്റം; തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും രമേശ് ചെന്നിത്തല

സ്ഥാനാർത്ഥി പട്ടികയിൽ 55 ശതമാനവും ചെറുപ്പക്കാരും പുതുമുഖങ്ങളും ആണ്. തലമുറ മാറ്റം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ramesh chennithala about congress candidate list and sabarimala stand

കൊല്ലം: കോൺഗ്രസിൽ തലമുറമാറ്റത്തിന്റെ സമയമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥാനാർത്ഥി പട്ടിക വൈകിയതിന് കാരണം അത് കൂടിയാണ്. സ്ഥാനാർത്ഥി പട്ടികയിൽ 55 ശതമാനവും ചെറുപ്പക്കാരും പുതുമുഖങ്ങളും ആണ്. തലമുറ മാറ്റം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായ ആരോപണം ചെന്നിത്തല ആവർത്തിച്ചു. ഇഎംസിസിയുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ ന്യൂയോർക്കിലും ചർച്ച നടത്തി. കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ ഉടൻ പുറത്ത് വിടും.

മത സൗഹാർദ കേന്ദ്രമായ ശബരിമലയെ ഇടതുസർക്കാർ കുരുതിക്കളമാക്കി. അയ്യപ്പനെ ആക്ഷേപിക്കാൻ ശ്രമം നടത്തി. വിശ്വാസികളുടെ ഹൃദയവികാരം ചവിട്ടിമെതിച്ചു. വിശ്വാസികൾ ഇതിന് തിരിച്ചടി നൽകും. ശബരിമല വിഷയത്തിൽ പിണറായി വിജയൻ സത്യവാങ്ങ്മൂലം തിരുത്തി കോടതിയിൽ നൽകാൻ തയ്യാറുണ്ടോ?എടുത്ത നിലപാട് തെറ്റെന്ന് പറയുമോ?വിശ്വാസികളോട് മാപ്പ് പറയാൻ തയ്യാറുണ്ടോ?അഴകൊഴമ്പൻ നിലപാട് വേണ്ടെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. 

Latest Videos
Follow Us:
Download App:
  • android
  • ios