സിപിഎമ്മിൽ പോസ്റ്റർ യുദ്ധം തുടരുന്നു; പി രാജീവിനെതിരെയും ജയാനന്ദക്കെതിരെയും പ്രതിഷേധം
പി രാജീവിനെതിരെ വീണ്ടും പോസ്റ്ററുകൾ. പി രാജീവ് സക്കീർ ഹുസൈൻ്റെ ഗോഡ് ഫാദറെന്ന് പോസ്റ്ററിൽ പരാമര്‍ശം.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സിപിഎമ്മിൽ പോസ്റ്റർ യുദ്ധം തുടരുന്നു. കളമശ്ശേരിയില്‍ പി രാജീവിനെതിരെയും മഞ്ചേശ്വരത്ത് ജയാനന്ദക്കെതിരെയുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം, കുറ്റിയാടിയിലും പൊന്നാനിയിലും റാന്നിയിലും അനുനയനീക്കവുമായി സിപിഎം രംഗത്തെത്തി. പ്രതിഷേധ പ്രകടനം അച്ചടക്കലംഘനമെന്ന് കുറ്റ്യാടിയിലെ സിപിഎം നേതാവ് കെ പി കുഞ്ഞമ്മദ് കുട്ടി പ്രതികരിച്ചു.
കളമശ്ശേരി നഗരസഭാ ഓഫീസിന് മുന്നിലാണ് പി രാജീവിനെതിരെ പോസ്റ്ററുകൾ പതിച്ചത്. പി രാജീവ് സക്കീർ ഹുസൈൻ്റെ ഗോഡ് ഫാദറെന്ന് പോസ്റ്ററിൽ പരാമര്‍ശമുണ്ട്. പാർട്ടി നടപടിക്ക് വിധേയനായ മുൻ ഏരിയാ സെക്രട്ടറിയാണ് സക്കീർ ഹുസൈൻ എന്നും പോസ്റ്ററില്‍ വിമര്‍ശിക്കുന്നു. കെ ചന്ദ്രൻ പിള്ളക്ക് വേണ്ടി രണ്ട് ദിവസം മുമ്പ് വ്യാപകമായി പോസ്റ്ററുകൾ വന്നിരുന്നു.
മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർഥിയായി പരിഗണിക്കുന്ന കെ ആർ ജയാനന്ദയ്ക്കെതിരെയും പോസ്റ്ററുകൾ പ്കത്യക്ഷപ്പെട്ടു. മഞ്ചേശ്വരത്ത് ജയാനന്ദ വേണ്ട എന്നാണ് സിപിഎം അനുഭാവികളുടെ പേരിൽ പതിപ്പിച്ച പോസ്റ്ററിലുള്ളത്. ഉപ്പള ടൗണിലും പരിസരത്തുമാണ് വ്യാപകമായി പോസ്റ്ററുകൾ.
സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് ജയാനന്ദ. സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ഇന്ന് ചേരുന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. പോസ്റ്റിനെ കുറിച്ച് പരിശോധിക്കുമെന്ന് പാർട്ടി അറിയിച്ചു
- Asianet News KPL
- Asianet News Kerala Political League
- Asianet News Vote Race
- candidates in kerala election 2021
- election 2021
- election in kerala 2021
- election news kerala 2021
- election results 2021
- election results 2021 kerala
- election results kerala 2021 live
- kerala assembly election 2021 candidates list
- kerala assembly election 2021 date
- kerala assembly election 2021 opinion poll
- kerala assembly election 2021 results
- kerala election 2021 candidates
- kerala election date 2021
- kerala legislative assembly election 2021
- poster