കിറ്റ്, പെൻഷൻ വിതരണം പരാജയ ഭീതി കൊണ്ട്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ചെന്നിത്തല

വിഷു കിറ്റും ഏപ്രിൽ മെയ് മാസങ്ങളിലെ പെൻഷൻ തുകയും ഏപ്രിൽ ആറിന് മുമ്പ് നൽകാനുള്ള തീരുമാനം വോട്ടെടുപ്പിനെ സ്വാധീനിക്കാനാണെന്ന് പ്രതിപക്ഷ നേതാവ്. ഒണത്തിന് കിറ്റ് കൊടുത്തിട്ടില്ലെന്നും ചെന്നിത്തല

pension kit distribution ramesh chennithala complaint to  Election Commission

മലപ്പുറം: വിഷു കിറ്റും ഏപ്രിൽ മെയ് മാസങ്ങളിലെ പെൻഷൻ തുകയും ഏപ്രിൽ ആറിന് മുമ്പ് നൽകാനുള്ള തീരുമാനം പരാജയ ഭീതികൊണ്ടാണെന്ന ആക്ഷേപവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒണത്തിന് കിറ്റ് കൊടുത്തിട്ടില്ല. വിഷുവിന് മുമ്പ് കിറ്റ് കൊടുക്കുമെന്ന് പറയുന്നു. സ്കൂൾ കുട്ടികൾക്കുള്ള അരി വിതരണം തടഞ്ഞ് വച്ചതും ഇപ്പോഴാണ് നൽകുന്നത്. പരാജയം ഉറപ്പായപ്പോൾ വോട്ട് കിട്ടാനുള്ള കുൽസിത ശ്രമം നടത്തുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം. ഇക്കാര്യം ആവശ്യപ്പെട്ട് പരാതി നൽകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

വോട്ടർപ്പട്ടികയിലെ ക്രമക്കേട് അതിരൂക്ഷമായ സംഗതിയാണ്. അതിനെതിരെ ശക്തമായി മുന്നോട്ട് പോകും. കോടതിയെ സമീപിക്കാനാണ് തീരുമാനം . വ്യാജ വോട്ടര്‍മാരെ ഉൾപ്പെടുത്തിയ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യണം. ഇരട്ടവോട്ടർമാരെ വോട്ട് ചെയ്യാനനുവദിക്കരുത്. വോട്ടർപട്ടിക മുഴുവൻ പരിശോധിക്കണം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ആസൂത്രിത നീക്കമാണ് നടത്തുന്നതെന്നും രമേശ് ചെന്നിത്തല മലപ്പുറത്ത് ആരോപിച്ചു. 

 

 

Latest Videos
Follow Us:
Download App:
  • android
  • ios