ശബരിമല: വിശ്വാസികളെ വിഡ്ഢികളാക്കുന്നു, മുഖ്യമന്ത്രി പറഞ്ഞത് യെച്ചൂരി പറഞ്ഞതിന് വിരുദ്ധമല്ലേയെന്നും എൻഎസ്എസ്

കേസ് നടത്തിത്തോറ്റുവെന്ന കാനത്തിന്റെ വിമർശനം സംസ്ഥാന സർക്കാരിനെ രക്ഷിക്കാനുള്ള പാഴ്‌ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

NSS against Pinarayi Vijayan stand on Sabarimala controversy

തിരുവനന്തപുരം: ശബരിമല വിഷയത്തിലെ മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ്. മുഖ്യമന്ത്രി ഇന്ന് പറഞ്ഞത് കഴിഞ്ഞ ദിവസം യെച്ചൂരി പറഞ്ഞതിന് വിരുദ്ധമായ നിലപാടല്ലേയെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ചോദിച്ചു. നിലപാട് മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കാനാണ്. കേസ് നടത്തിത്തോറ്റുവെന്ന കാനത്തിന്റെ വിമർശനം സംസ്ഥാന സർക്കാരിനെ രക്ഷിക്കാനുള്ള പാഴ്‌ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പറഞ്ഞത്

ഇപ്പോൾ തെരെഞ്ഞെടുപ്പ് വന്നപ്പോൾ ശബരിമല വിഷയം വീണ്ടും കൊണ്ടു വരാൻ ശ്രമിക്കുകയാണ്. ഇതിന് മുൻപൊരു തെരഞ്ഞെടുപ്പ് നടന്നപ്പോൾ ശബരിമല ച‍ർച്ചയായോ? ശബരിമല കേസ് നിലവിൽ സുപ്രീം കോടതിയുടെ പരി​ഗണനയിലാണ്. ആ കേസിൽ പുതിയ വിധി വരുമ്പോൾ മാത്രമേ ഇനി ശബരിമല വിഷയത്തിലൊരു ച‍ർച്ചയ്ക്ക് പ്രസക്തിയുള്ളൂ. ശബരിമല കേസിൽ സുപ്രീംകോടതി വിധി വന്നാൽ എല്ലാവരുമായി ആലോചിച്ച് സർക്കാർ വിധി നടപ്പാക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios