കേരളത്തിൽ ലീഗ്-കോൺഗ്രസ്-ബിജെപി യോജിപ്പ്; ഗുരുവായൂരിൽ പത്രിക തള്ളിയത് യാദൃശ്ചികമല്ല: മുഖ്യമന്ത്രി
കേരളത്തിൽ ലീഗ്-കോൺഗ്രസ്-ബിജെപി യോജിപ്പാണ്. നേമത്ത് ബിജെപി ജയിച്ചത് കോൺഗ്രസ് സഹായത്തോടെയാണ്. കോൺഗ്രസ് സഹായിച്ചെന്ന് ഒ രാജഗോപാൽ തന്നെ വ്യക്തമാക്കി
കോഴിക്കോട്: സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും തമ്മിൽ യോജിപ്പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് കടപ്പുറത്ത് തെരഞ്ഞെടുപ്പ് കൺവൻഷനിൽ ജനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂരിൽ ബിജെപി നാമനിർദേശ പത്രിക തള്ളിയത് യാദ്യശ്ചികമല്ല. എൽഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥിയില്ലാതെ പോയത് യുഡിഎഫ് - ബിജെപി ധാരണ പ്രകാരമാണ്.
കേരളത്തിൽ ലീഗ്-കോൺഗ്രസ്-ബിജെപി യോജിപ്പാണ്. നേമത്ത് ബിജെപി ജയിച്ചത് കോൺഗ്രസ് സഹായത്തോടെയാണ്. കോൺഗ്രസ് സഹായിച്ചെന്ന് ഒ രാജഗോപാൽ തന്നെ വ്യക്തമാക്കി. കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചാൽ കോൺഗ്രസ് എംഎൽഎ ആകുന്നില്ല. അവർ ബിജെപിയിൽ ചേരുന്നു. കോൺഗ്രസിന്റെ വർഗീയ പ്രീണന നയത്തോട് യോജിച്ച് പോകാനാവാത്ത പലരും എൽഡിഎഫിലെത്തുന്നു. നാല് വോട്ടിന് വർഗ്ഗീയ ശക്തികളെ പ്രീണിപ്പിക്കുന്ന നയം എൽഡിഎഫിനില്ല. കേന്ദ്രസർക്കാറിന്റെ നടപടികൾ രാജ്യത്തെ മതനിരപേക്ഷത തകർക്കുന്നു. മതനിരപേക്ഷത നിലനിൽക്കാൻ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുന്നത് ഇടതുപക്ഷം മാത്രമാണ്. കോൺഗ്രസ് വർഗീയ ശക്തികൾക്ക് പിന്തുണ നൽകുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.