കേരളത്തിൽ ബിജെപി സിപിഎം അന്തർധാര; പിണറായി വിജയൻ സർക്കാർ തുടർന്നാൽ സർവ്വനാശമെന്ന് ആവർത്തിച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ തുടർന്നാൽ സർവ്വനാശം എന്ന എ കെ ആൻ്റണിയുടെ പ്രസ്താവനയെ അനുകൂലിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായി സർക്കാർ അധികാരത്തിൽ തുടരാൻ പാടില്ലെന്നതിന് നൂറ് നൂറ് കാര്യങ്ങളുണ്ടെന്നും ആൻ്റണിയുടെ പ്രസ്താവനയ്ക്ക് താൻ അടിവരയിടുന്നുവെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ നടത്തിയ അഭിമുഖത്തിലായിരുന്നു ആൻ്റണിയുടെ പ്രസ്താവന.
ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് പുറത്ത് വന്ന കാര്യങ്ങൾ കേരള സമൂഹം ചർച്ചയാക്കുമെന്നും ധാരണപത്രം ഒപ്പിടുന്നത് വരെ മുഖ്യമന്ത്രിയുടെ ഓഫീസിന് എല്ലാം അറിയാമായിരുന്നുവെന്നും ഉദ്യോഗസ്ഥർ ഇരുട്ടിലാക്കിയെന്ന വാദം പൊളിഞ്ഞുവെന്നും മുല്ലപ്പള്ളി പറയുന്നു.
ക്ഷേമ പെൻഷന്റെ ചരിത്രം ആരംഭിക്കുന്നത് കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന ആർ ശങ്കറിന്റെ കാലത്താണെന്ന് പറഞ്ഞ മുല്ലപ്പള്ളി പിണറായി സർക്കാർ കൊണ്ടുവന്നത് കാലനുചിതമായ മാറ്റം മാത്രമാണെന്നും പറയുന്നു. സോളാർ കേസിൽ തെളിവില്ല എന്നാണ് ക്രൈംബാഞ്ചിന്റെ കണ്ടെത്തലെന്നും കോൺഗ്രസിനെ തകർക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനായിരുന്നു ഇതെന്നും ആരോപിക്കുന്ന മുല്ലപ്പള്ളി കേസിന്റെ ഉള്ളറകൾ വ്യക്തമാക്കാൻ കൃത്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
സ്വർണ കടത്തു കേസിലെ ദുരൂഹ മരണം ആരോപണത്തിൽ അമിത് ഷാ ഒളിച്ചു കളിക്കുന്നുവെന്ന് പറഞ്ഞ മുല്ലപ്പള്ളി ഇക്കാര്യത്തിൽ സത്യം പറയാതെ അമിത് ഷായും പിണറായിയും ചോദ്യം ചോദിച്ച് കളിക്കുകയാണെന്നും ആരോപിക്കുന്നു. സിപിഎം - ബിജെപി രഹസ്യ ധാരണ സജീവമാണെന്നും കെപിസിസി അധ്യക്ഷൻ ആരോപിക്കുന്നു.
അമിത് ഷാ വന്നിരിക്കുന്നത് പ്രചാരണ പരിപാടികൾക്ക് മാത്രമല്ലെന്നും വോട്ട് കച്ചവടം ഉറപ്പിക്കാനാണെന്നുമാണ് ആരോപണം. കേരളത്തിൽ ഉടനീളം വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആരോപണം. കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ആവർത്തിക്കുമെന്നാണ് മുല്ലപ്പള്ളിയുടെ ആത്മവിശ്വാസം. യുഡിഎഫ് വിജയിക്കുമെന്നും സർവ്വേകളിൽ വിശ്വാസമില്ലെന്നും താൻ ജയിക്കുമെന്ന് മുമ്പ് ഒരു സർവ്വേയും പറഞ്ഞിട്ടില്ലെന്നും പറയുന്ന മുല്ലപ്പള്ളി തന്നെ ഏജൻസികൾ സമീപിച്ചിരിന്നുവെന്നും അവരെ മടക്കി അയക്കുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ തുടർന്നാൽ സർവ്വനാശം എന്ന എ കെ ആൻ്റണിയുടെ പ്രസ്താവനയെ അനുകൂലിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായി സർക്കാർ അധികാരത്തിൽ തുടരാൻ പാടില്ലെന്നതിന് നൂറ് നൂറ് കാര്യങ്ങളുണ്ടെന്നും ആൻ്റണിയുടെ പ്രസ്താവനയ്ക്ക് താൻ അടിവരയിടുന്നുവെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ നടത്തിയ അഭിമുഖത്തിലായിരുന്നു ആൻ്റണിയുടെ പ്രസ്താവന.
ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് പുറത്ത് വന്ന കാര്യങ്ങൾ കേരള സമൂഹം ചർച്ചയാക്കുമെന്നും ധാരണപത്രം ഒപ്പിടുന്നത് വരെ മുഖ്യമന്ത്രിയുടെ ഓഫീസിന് എല്ലാം അറിയാമായിരുന്നുവെന്നും പറഞ്ഞ മുല്ലപ്പള്ളി ഉദ്യോഗസ്ഥർ ഇരുട്ടിലാക്കിയെന്ന വാദം പൊളിഞ്ഞതായി അവകാശപ്പെട്ടു.