"തൃണമൂലിന്‍റെ ദിനങ്ങള്‍ എണ്ണപ്പെട്ടു" മമതയെ കടന്നാക്രമിച്ച് മോദിയുടെ ബംഗാൾ റാലി

കടുത്ത വിമര്‍ശനം ഉയര്‍ത്തുന്നതിനിടെയും മമതയുടെ പരിക്ക് സംബന്ധിച്ച് അനുകമ്പയോടെ മോദി പരാമര്‍ശം നടത്തിയത് സഹതാപ തരംഗം രാഷ്ട്രീയപരമായി മേല്‍ക്കേ ടിഎംസിക്ക് നല്‍കിയെന്ന വിലയിരുത്തലകള്‍ക്ക് അടിവരയിടുന്നതാണ്.

modi lashes out against trinamool congress in bengal rally

കൊൽക്കത്ത: മമത ബാനര്‍ജിയെ കടന്നാക്രമിച്ച് ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി. പുരൂലിയയിലെ ജനങ്ങളോട് തൃണമൂല്‍ കോണ്‍ഗ്രസ് വിവേചനം കാണിച്ചുവെന്നും ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മമത മറുപടി പറയണമെന്നും മോദി ആവശ്യപ്പെട്ടു. ബംഗാളില്‍ ഇന്നലെ ബിജെപി എംപിയുടെ വീടിന് മുന്നിലെ അക്രമം തൃണമൂല്‍ ബിജെപി ഏറ്റുമുട്ടലായിരുന്നുവെന്ന് ബംഗാള്‍ പോലീസ് വ്യക്തമാക്കി.

മമത ബാനര്‍ജിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചും. പത്ത് വര്‍ഷത്തെ തൃണമൂല്‍ ഭരണത്തെ കുറ്റപ്പെടുത്തിയുമായിരുന്നു പുരൂലിയയിലെ നരേന്ദ്രമോദിയുടെ റാലി. തൃണമൂലിന്‍റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് മോദി പറഞ്ഞു. ടിഎംസി സര്‍ക്കാരിന്‍റേത് പ്രീണന രാഷ്ടീയമാണ്. ടിഎംസി എന്നത് ട്രാന്‍സ്ഫര്‍ മൈ കമ്മീഷൻ എന്നായി മാറിയെന്നും മോദി പരിഹസിച്ചു

കടുത്ത വിമര്‍ശനം ഉയര്‍ത്തുന്നതിനിടെയും മമതയുടെ പരിക്ക് സംബന്ധിച്ച് അനുകമ്പയോടെ മോദി പരാമര്‍ശം നടത്തിയത് സഹതാപ തരംഗം രാഷ്ട്രീയപരമായി മേല്‍ക്കേ ടിഎംസിക്ക് നല്‍കിയെന്ന വിലയിരുത്തലകള്‍ക്ക് അടിവരയിടുന്നതാണ്. മമതയുടെ പരിക്ക് ഭേദമാകാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നതായും മറ്റുള്ളവരെ പോലെ ഇന്ത്യയുടെ മകളായാണ് മമതയെ കാണുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. 

അതേ സമയം  ബിജെപി എംപി അർജുന്‍ സിങിന്‍റെ വസതിക്ക് മുന്നിലെ അക്രമം രാഷ്ട്രീയപരമാണെന്ന് ബംഗാള്‍ പോലീസ് അറിയിച്ചു. ടിഎംസി ബിജെപി പ്രവര്‍ത്തകര്‍ പരസ്പരം ബോംബെറിഞ്ഞതായും ബരാക്പൊരെ കമ്മീഷണര്‍ വ്യക്തമാക്കി.

 

Latest Videos
Follow Us:
Download App:
  • android
  • ios